Tuesday, August 11, 2009

എന്റെ വിശ്വാസം തെറ്റായാല്‍?

ജീവന്റെ ഉല്‍പ്പത്തിയേപ്പറ്റി പരിശോധിച്ചു ഉറപ്പു വരുത്താനാവും വിധം കൃത്യമായ വിവരങ്ങള്‍ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍,ജീവിതത്തേക്കുറിച്ചുള്ള അടിസ്ഥാനപരമായ വിഷയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഏതെങ്കിലും ഒരു വിശ്വാസത്തില്‍ ആശ്രയിക്കുക എന്ന പോംവഴിയാണ് അവശേഷിക്കുന്നത്! ആ നിലയില്‍ മനുഷ്യരാശി മുഴുവന്‍ താഴെ‍പ്പറയുന്ന ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ അടിമകളായാണ് ജീവിക്കുന്നത് എന്നു പറയാം.

1. ഏക -ജന്മ വിശ്വാസം ( ക്രിസ്ത്യന്‍, മുസ്ലിം, യഹൂദ.. മതങ്ങള്‍)
2. പുനര്‍ജ്ജന്മ വിശ്വാസം (ഹിന്ദു, ജൈന.. മതങ്ങള്‍)
3. നിരീശ്വര വാദം

തത്വ ചിന്തകന്മാര്‍ നൂറ്റാണ്ടുകളായി ഈ വിശ്വാസങ്ങള്‍ ഒരോന്നും ശരിയാണെന്നു സ്ഥാപിക്കുവാന്‍ നിരന്തരം സംവാദങ്ങള്‍ നടത്തി വരുന്നു. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടത്തിടത്തോളം കാലം, ഊഹാപോഹങ്ങളിലും, വ്യക്തിപരമായ ബോധ്യപ്പെടലുകളിലും,സങ്കല്‍പ്പങ്ങളിലും,നിഗമനങ്ങളിലും അടിസ്ഥാനപ്പെടുത്തി ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കിക്കുകയേ തരമുള്ളൂ.

ഇതില്‍ ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുകയും മറ്റു ര‍ണ്ടും തള്ളിക്കളയുകയും ചെയ്യുവാന്‍,അടിസ്ഥാനപരമായ ചില വിഷയങ്ങളില്‍ എങ്കിലും ചോദ്യം ചെയ്യാത്ത,അന്ധമായ വിശ്വാസം ആവശ്യമാണ്.പരി‍ശോധിച്ചു തെളിയിക്കാന്‍ കഴിയാത്ത നിഗമനങ്ങളെയാണ് അന്ധമായ വിശ്വാസം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്.

ഈ മൂന്നു വിശ്വാസ ധാരകള്‍ക്കും അതിന്റേതായ അന്ധ-വിശ്വാസ മേഘലകള്‍ ഉണ്ട്. ഓരോ വിശ്വാസത്തിലും നിലനില്‍ക്കുവാന്‍ അതിന്റെ അനുയായികള്‍ ചോദ്യം ചെയ്യാതെ ഇവയെ അംഗീകരിക്കുകയേ വഴിയുള്ളൂ.

അടിസ്ഥാനപരമായ ചില അന്ധവിശ്വാസങ്ങള്‍ ഇവയാണ്:

1.ഏക -ജന്മ വിശ്വാസം
ബൈബിള്‍, ഖുര്‍-ആന്‍, തോറ, അല്ലെങ്കില്‍ ഏതെങ്കിലും വിശുദ്ധഗ്രന്ഥം ദൈവത്തിന്റെ വചനമാണെന്നും, തിരുത്തുവാന്‍ ആര്‍ക്കും അധികാരമില്ലെന്നും, അതില്‍ പറഞ്ഞിരിക്കുന്നത് മുഴുവനും സത്യമാണെന്നും വിശ്വസിക്കണം. തങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും, ഒരു പ്രാവശ്യം മാത്രമേ,ഈ ഭൂമിയില്‍ ജീവിക്കുവാന്‍ അവകാശം ഉള്ളൂ എന്നും അതിനുശേഷം നിത്യ നരകം അല്ലെങ്കില്‍ നിത്യ സ്വര്‍ഗ്ഗം ലഭിക്കും എന്നും വിശ്വസിക്കണം.

2. പുനര്‍ജ്ജന്മ വിശ്വാസം
ഇവര്‍, ഭൌതിക ജനനത്തിനും മുന്‍പേ ഉണ്ടായിരുന്നു, അല്‍പ്പകാലത്തെ വാസത്തിനുവേണ്ടി ഒരു ശരീരം ലഭിച്ചിരിക്കുന്നു, അതുകൊണ്ടു തന്നെ മരണത്തിലൂടെ ഈ ശരീരം ഉപേക്ഷിക്കുമെങ്കിലും, മറ്റൊരു ശരീരത്തില്‍ ഈ പ്രപഞ്ചത്തില്‍ ഇനിയും വസിക്കുവാനെത്തുന്ന ആത്മാവാണ് എന്നും വിശ്വസിക്കുന്നു.

3. നിരീശ്വര വാദം

നിരീശ്വര വാദികള്‍ തങ്ങല്‍ക്ക് ശരീരം മാത്രമേയുള്ളൂ,എന്നു കരുതുന്നു. ഭൌതിക വസ്തുക്കളുടെ പ്രത്യേക അനുപാതത്തിലൂടെയുള്ള സങ്കലനത്തിലൂടെയോ,പരിണാമത്തിലോടെയോ, സവിശേഷബുദ്ധിയും, ജീവനും, ഈ ശരീരത്തിനു ലഭിച്ചു എന്നും മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നും വിശ്വസിക്കുന്നു.

ഊഹാപോഹത്തിലൂന്നി ജീവിക്കുന്ന മനുഷ്യകുലം.

സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ മൂന്നു വിശ്വാസങ്ങളില്‍ പൊതുവായ ചിലവയെ എടുത്തുകൊണ്ടോ, തള്ളിക്കളഞ്ഞുകൊണ്ടോ, ഇതിനുള്ളില്‍ തന്നെ അവാന്തര വിഭാഗങ്ങള്‍ ഉണ്ടെന്നു കണ്ടെത്താമെങ്കിലും, സ്ഥൂലമായി നോക്കിയാല്‍ എല്ല്ലാ മനുഷ്യരേയും ഇവ ഇതില്‍ ഏതിലെങ്കിലും പെടുത്താവുന്നതേയുള്ളൂ. മേല്‍പ്പറഞ്ഞ മൂന്നു വിശ്വാസ സംഹിതകളുടേയും ഒരു പൊതുസ്വഭാവം, ഓരോ വിശ്വാസവും മറ്റു രണ്ടിനേയും തള്ളിപ്പറയുന്നു എന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരോ വിശ്വാസം മറ്റു രണ്ടു വിശ്വാസങ്ങള്‍ക്കു ഘടക വിരുദ്ധമാണ് എന്നു കാണാം.

ചുരുക്കത്തില്‍, ഇതില്‍ ഏതെങ്കിലും ഒന്നു ശരിയായാല്‍ മറ്റു രണ്ടും തെറ്റ് ആയിരിക്കും. ഏതു ശരി ഏതു തെറ്റ് എന്നത് അവിടെ നില്‍ക്കട്ടെ.പക്ഷേ ഏതെങ്കിലും ഒന്നു ശരിയാവാതെ തരമില്ല.എന്നു വച്ചാല്‍, ഏതെങ്കിലും രണ്ടെണ്ണം തെറ്റാവാതെ നിര്‍വ്വാഹമില്ല. അതായത്,മൂന്നില്‍ ര‍ണ്ടു വിശ്വാസങ്ങള്‍ സാങ്കല്‍പ്പികമാണ്, അയദാര്‍ത്ഥമാണ്.

ആ മൂന്നില്‍ രണ്ടില്‍പ്പെടുന്ന കോടിക്കണക്കിനു മനുഷ്യരുടെ ജിവിതത്തിന്റെ അധാര വിശ്വാസങ്ങള്‍ സങ്കല്‍പ്പങ്ങളിലൂന്നിയ കെട്ടുകഥളിലാണെന്നതാണ് സത്യം!

പൊതുവെ പറഞ്ഞാല്‍ ഈ വിഷയത്തില്‍ മനുഷ്യകുലത്തിന്റെ നില പരിതാപകരമാണെന്നു സമ്മതിക്കേണ്ടി വരും!

ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ വിശ്വസിക്കുക എന്നത് തീരെ ചെറിയതോ,തികച്ചും വ്യക്തിപരമോ ആയ കാര്യം മാത്രമല്ല. “ഈ ഭൂമിയെന്ന കൊച്ചു ഗ്രഹത്തില്‍ ചുരുങ്ങിയ കാലയളവ് ഞാന്‍ എങ്ങിനെ ജീവിക്കണം ?” എന്ന് നിശ്ചയിക്കുന്നത് ഈ ആധാര വിശ്വാസ ത്തെ അടിസ്ഥാനമാക്കിയാണ്. സഹജീവികളേയും, പ്രപഞ്ചത്തേയും എങ്ങിനെ നോക്കിക്കാണുന്നു എന്നതിന് ഈ വിശ്വാസങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

നിലപാടുകളിലും മനോഭാവങ്ങളിലും വൈരുധ്യം പുലര്‍ത്തുന്ന അനേക മേഖലകള്‍ ‍ഈ മൂന്നു വിഭാഗങ്ങളില്‍ ഉണ്ടെങ്കിലും, സാമൂഹിക പ്രതിഫലങ്ങള്‍ ഉണ്ടാക്കുന്ന പ്രധാനപ്പെട്ടവ ഇവയാണ്:

1. എന്താണ് മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം?
2. ഓരോരുത്തന്റെ പ്രവൃത്തിയുടെ വരും വരായ്കകള്‍ എന്തൊക്കെയാണ്?
3. ഈ ഭൂമി എന്ന ഗ്രഹത്തോടും സഹ ജീവികളോടും എത്തരത്തിലുള്ള ബന്ധമാണ് സൂക്ഷിക്കേണ്ടത്?
4. മരണ ശേഷം എന്ത്?
5. ലൈംഗികതയോടുള്ള നിലപാട്
7. പാപത്തോടുള്ള നിലപാട്
8. ഭൌതിക ശരീരത്തോടുള്ള മനോഭാവം
9. അബോര്‍ഷന്‍, ദയാവധം, വിവാഹമോചനം

ഏതായിരിക്കാം ഈ മൂന്നു വിശ്വാസങ്ങളില്‍ ശരി?

കേവല യാഥാര്‍ത്ഥ്യതിലൂന്നി ആര്‍ക്കും ഉത്തരം പറയാനാവാത്ത ചോദ്യമാണിത്.മേല്‍ പരാമര്‍ശിച്ചതുപോലെ, ഇതില്‍ ഏതു ശരി എന്നു പറയണമെങ്കിലും, പരീക്ഷിച്ചു തെളിയിക്കപ്പെടാത്ത ചില വിശ്വാസങ്ങളെ അംഗീകരി‍ക്കേണ്ടി വരും. പൊതുവേ അംഗീകരിക്കുന്നതും ബഹുഭൂരിപക്ഷവും തുടരുന്നതുമായ രീതി, ഇപ്പോള്‍ നിലനില്‍ക്കുന്ന വിശ്വാസത്തില്‍ തന്നെ തുടരുക എന്നതാണ്.അനുഭങ്ങളേയും, ചുറ്റുപാടുകളേയും അടിസ്ഥാനപ്പെടുത്തി അവനവനു യോജിക്കുന്നതു തിരഞ്ഞെടുക്കുന്ന വരും കുറവല്ല.

വിശ്വാസം തെറ്റായാല്‍?

ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ഈ ചോദ്യത്തിന്റെ ഉത്തരമാണ്.ഏതെങ്കുലും ഒന്നില്‍ വിശ്വസിക്കുക്കുകയും മറ്റു രണ്ടില്‍ ഏതെങ്കിലും ഒരെണ്ണം സത്യമാവുകയും ചെയ്താല്‍ ആര്‍ക്കാണ് കൂടുതല്‍ നഷ്ടം?

ദൈവത്തില്‍ വിശ്വസിക്കുകയും, സ്വര്‍ഗ്ഗമുണ്ടെന്നു ഭയക്കുകയും, കഴിയുന്നിടത്തോളം അതിനോടു നീതി പുലര്‍ത്തി ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്, തന്റെ വിശ്വാസം തെറ്റായാലും പ്രത്യേകിച്ചു ഒന്നും നഷ്ടപ്പെടാനില്ല. മനുഷ്യര്‍ക്കും ദൈവത്തിനും കൊള്ളാവുന്ന ഒരുവനായി ജീവിച്ചാല്‍ നിരീശ്വര വാദം സത്യമായാലും, പുനര്‍ജന്മ വിശ്വാസം സത്യമായാലും, ഒന്നും നഷ്ടപ്പെടുന്നില്ല. ജീവിതകാലത്തു മുഴുവന്‍, വിശ്വാസത്തോടെ ആശ്രയിക്കുവാന്‍ ഒരു ദൈവം ഉണ്ടു താനും. ആ അശ്വാസത്തില്‍ ജീവിതം പ്രതിസന്ധികളെ നേരിടാനാവും.

പുനര്‍ജന്മത്തില്‍ വിശ്വസിക്കുകയും, നിരീശ്വര വാദം സത്യമാണെന്നും കരുതുക. കാര്യമായി ഒന്നും നഷ്ടപ്പെടാനില്ല. ഇനി ഒരു ജന്മമുണ്ടെന്ന് വിശ്വാസത്തില്‍, ജീവിത പ്രശ്നങ്ങളേയും, യാദാര്‍ത്ഥ്യങ്ങളേയും നേരിടാനാവും. പക്ഷേ, പുനര്‍ജന്മ വിശ്വാസത്തില്‍ ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍, നഷ്ടം ചെറുതല്ല.

പക്ഷേ, ഏറ്റവും പരിതാപകരമായ അവസ്ഥ ആരുടെതെന്ന് അറിയാമോ? നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!


ഓര്‍ക്കുക, ഒരു പരീക്ഷണത്തിനു വേണ്ടിയായാലും, വിദൂര സാധ്യതയേ ഉള്ളൂ എങ്കിലും, നരകം കാത്തിരിക്കുന്ന വഴിയില്‍ നിന്നും മാറി നടക്കുന്നതാണ് നല്ലത്!
.



അവലംബം:www.truth101.org

94 comments:

സജി said...

ഓര്‍ക്കുക, ഒരു പരീക്ഷണത്തിനു വേണ്ടിയായാലും, വിദൂര സാധ്യതയേ ഉള്ളൂ എങ്കിലും, നരകം കാത്തിരിക്കുന്ന വഴിയില്‍ നിന്നും മാറി നടക്കുന്നതാണ് നല്ലത്!.

പൊറാടത്ത് said...

വളരെ അര്‍ത്ഥവത്തായ ചിന്തകള്‍... നന്ദി..

അപ്പോ, ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ ശ്രമിയ്ക്കാം അല്ലേ? :)

kichu / കിച്ചു said...

അച്ചായാ...

വലരെ നല്ല ചിന്തകള്‍ :)

നമ്മെ നോക്കിക്കാണുന്ന നാം അഭയം തേടുന്ന ഒരു ശക്തി, കണ്ടിട്ടില്ലെങ്കിലും എവിടെയോ ഉണ്ട് എന്ന സങ്കല്‍പ്പം,ആ വിശ്വാസം ഒരു ആശ്വസം തന്നെയാണ്..
എന്റെ കാര്യമേ എനിക്കു പറയാനാവൂ. എങ്കിലും ഒരു മതത്തിന്റെയും അതിരു കടന്ന അനുഷ്ടാനങ്ങളിലും‍ വിശ്വാസം ഇല്ല താനും.

മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനായില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക.. ഈ ഒരു ചെറിയ കാര്യം തന്നെ എല്ലാവരും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍.. എന്റീശോയേ....എന്ത് സുഖായിരുന്നേനെ അല്ലേ. ഒരു മനപ്പായസം ഉണ്ടതാണ്, ഷെമി.
ഏതായാലും പൊറാടത്ത് നന്നാവാന്‍ തീരുമാനിച്ചു. ഇനി ഇതു വായിച്ച് എത്രപേര്‍ നല്ല നടപ്പിന് ജാമ്യമെടുക്കുമോ ആവോ.. കാത്തിരുന്ന് കാണ്മിന്‍..:)

വിനയന്‍ said...

എന്റെ മതങ്ങളില്‍ ഒന്നും വിശ്വസിക്കാത്ത സുഹ്യത്ത് പറയുന്ന ഒരു കാര്യമുണ്ട്. മത വിശ്വാസികളെ സംബന്ധിച്ചേടത്തോളം അവര്‍ തെറ്റുകളില്‍ നിന്നും അക്കന്ന് ജീവിക്കാന്‍ ശ്രമിക്കുന്നത് ദൈവ ഭയം കൊണ്ടായിരിക്കും. പക്ഷെ നിരീശ്വര വാദികളെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് ഒന്നും പേടിക്കേണ്ടതില്ല. പക്ഷെ നമ്മള്‍ നന്മ ചെയ്താലും തിന്മ ചെയ്താലും അതിന്റെ ഫലം നമുക്ക് ഇവിടെ വെച്ച് തന്നെ കിട്ടും എന്നുള്ളത് എന്റെ സുഹ്യത്ത് കൂടെ സമ്മതിച്ച കാര്യമാണ്. നമ്മള്‍ ഒരാളെ ഉപദ്രaവിച്ചാല്‍ കട്ടായം അത് നമുക്ക് അത് പോലെയോ അതില്‍ കൂടുതലായോ തിരിച്ച് കിട്ടും.
കട്ടായം............

ഞാന്‍ ഇരിങ്ങല്‍ said...

അച്ചായാ..,
ആദ്യ വായനയില്‍ കാര്യമായി ഒന്നും കത്തിയില്ല. എങ്കിലും ആകെ കത്തിയത് ഒരു സുവിശേഷമാണ് പറയുന്നത് എന്നു മാത്രമാണ്.

എന്‍റെ ശരി താങ്കളുടെ ശരിയല്ലായിരിക്കാം. എന്‍റെ തെറ്റ് താങ്കളുടേയും അല്ലായിരിക്കാം. എന്നാല്‍ ഇതൊക്കെ പരിശോധിച്ച് ഉറപ്പു വരുത്താന്‍ ഭരണ ഘടന അല്ലെങ്കില്‍ മഹത് ഗ്രന്ഥങ്ങള്‍ വഴി ഉറപ്പു വരുത്തണം എന്ന് പറയുന്നതിലെ യുക്തിയെ പലപ്പോഴും ചോദ്യം ചെയ്യേണ്ടി വരാറുണ്ട്.

രാജസ്ഥാനില്‍ കഴിഞ്ഞ കുറച്ച് വര്‍ഷം മുമ്പ് ഒരു സ്ത്രീയെ ബലം പ്രയോഗിച്ച് മരിച്ചു പോയ ഭര്‍ത്താവിന്‍റെ കൂടെ ദഹിപ്പിച്ചു. ഇത് വിശ്വാസ പ്രകാരം ശരിയായായിരുന്നു അങ്ങിനെ ചെയ്താല്‍ തീര്‍ച്ചയായും രണ്ടു പേരും സ്വര്‍ഗ്ഗത്തില്‍ പോവുക തന്നെ ചെയ്യും. പക്ഷെ ആ സിദ്ധാന്ത പുസ്തകത്തെ ഉള്‍കൊള്ളാന്‍ എനിക്ക് സാധിക്കാതെ വരുന്നു.

ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പിന്നെ അവന് ഇണയേയും എന്ന് ബൈബിളില്‍. അതിനു ശേഷം ഒരു പാട് കാലത്തിന് ശേഷം ദൈവപുത്രനെ സൃഷ്ടിച്ചു കാലത്തിന്‍റെ തിന്മകളെ ചെറുക്കുന്നതിനോ മനുഷ്യരെ ബോധവല്‍ക്കരിക്കുന്നതിനോ വേണ്ടി.

ഇവിടെ തിന്മ നിശ്ചയിക്കുന്നത് മനുഷ്യന്‍റെ ചിന്താ രീതികള്‍ക്കനുസരിച്ചാണ് എന്ന് കാണാം കാരണം പാപത്തിന്‍റെ പഴം കഴിച്ചതു കൊണ്ട് തലമുറകളുണ്ടായി എന്നും മനുഷ്യ ലോകം ഉണ്ടായീ എന്നും നമുക്ക് തിരിച്ചറിയാം. ആ പഴം ഭക്ഷിച്ചില്ലെങ്കില്‍ പിന്നെ മനുഷ്യ സമൂഹം എങ്ങിനെ ഉണ്ടാകും ഇത് ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു.

ഗ്രീക്ക് പുരാണത്തില്‍ അച്ഛനെ കൊല്ലുകയും അമ്മയെ വേള്‍ക്കുകയും ചെയ്ത കഥ നമുക്കറിയാം. ഇതിനെ പാപം എന്ന് തിരിച്ചറിയുകയും പിന്നീട് സ്വന്തം കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്ന ഇഡിപ്പസിനേയും നമുക്കറിയാം ഇവിടെ ഇഡിപ്പസിന് സ്വര്‍ഗ്ഗം കിട്ടുമോ നരകം കിട്ടുമൊ?

അതു പോലെ മനുഷ്യന്‍റെ മുഴുവന്‍ വികാര വിചാരങ്ങളുമുള്ള ലോത്തിന്‍റെ പെണ്മക്കള്‍ അച്ഛനുമായി ഇണചേരാന്‍ തീരുമാനിച്ചത് മറ്റ് ഒരു പുരുഷനേയും കിട്ടാതായപ്പോഴാണ്. ഇതിനെ ഏത് ഗണത്തില്‍ നമുക്ക് പെടുത്താന്‍ കഴിയും?

ഇവരൊക്കെയും നരകത്തില്‍ പോകുമോ സ്വര്‍ഗ്ഗത്തില്‍ പോകുമോ?

അപ്പോഴും നിരീശ്വരവാദിയാണോ ഞാന്‍ ഈശ്വരവാദിയാണൊ ഞാന്‍ എന്ന് സന്ദേഹപ്പെട്ടുകൊണ്ടേയിരിക്കുന്നു

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

" എന്റെ കേരളം” said...
This comment has been removed by the author.
" എന്റെ കേരളം” said...
This comment has been removed by the author.
" എന്റെ കേരളം” said...

ഇരിങ്ങൽ പറഞ്ഞത് പോലെ...........2,3 ആവർത്തി എനിക്കും വായിക്കേണ്ടിവന്നു എന്നതാണ് വാസ്തവം.

“പക്ഷേ, ഏറ്റവും പരിതാപകരമായ അവസ്ഥ ആരുടെതെന്ന് അറിയാമോ? നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!“

നിരീശരവാദി ആയി- നല്ലവനായി ജീവിച്ച് മരിച്ചാൽ - എകജന്മവിശ്വാസം ആണ് ശരി എങ്കിലും- ദൈവത്തിന് ആയാളെ നരകത്തിൽ പറഞ്ഞ് അയക്കാൻ കഴിയില്ല, നല്ലവാനാ‍യി ജീവിച്ചതിന്റെ പേരിൽ അയാൾക്ക് സ്വർഗ്ഗത്തിൽ തന്നെ പോകാം.( നിരീശ്വര വാദിക്ക് സ്വര്‍ഗ്ഗത്തില്‍ ചില്ലറ അടുക്കള പണി ഒക്കെ എടുക്കേണ്ടി വന്നേക്കാം......അത് സ്വഭാവികം....ഇത്രയും കാലം പുള്ളി (ദൈവം) പറഞ്ഞത് അപ്പാടെ തള്ളിപറഞ്ഞതിന്റെ ഒരു പരിഭവം അത്രമാത്രം...അതും കാലക്രമത്തിൽ നല്ലനടപ്പ് വഴിമാറ്റി എടുക്കാവുന്നതേയുള്ളു.)

ഇനി നിരീശരവാദി ആയി - ചീത്തയായി ജീവിച്ചാൽ- അയാൽ നരകത്തിൽ തന്നെ പോകട്ടെ. ( അതു തന്നെ യല്ലെ---ഏകജന്മവിശ്വാസത്തിൽ വിശ്വസിക്കുകയും-ചീത്തയായി ജീവിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷയും’)

"നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!"

ബൂലോകരെ............ഇത് കണ്ട് നിങ്ങൾ പേടിക്കരുത്.........

ആർക്കും ഒരു വിപത്തും വരികയില്ല എന്ന് ഞാൻ ആണയിടുന്നു......വിശ്വാസം ഏതും ആയികെള്ളട്ടെ.......നല്ലവരായി ജീവിക്കു...സഹജീവിയോട് കരുണ ഉള്ളവരും,ദയ ഉള്ള വരുമായി വർത്തിക്കുക.
അതല്ലേ യഥാർത്ഥ സ്വർഗ്ഗം?

“വളരെ അര്‍ത്ഥവത്തായ ചിന്തകള്‍... നന്ദി..

അപ്പോ, ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ ശ്രമിയ്ക്കാം അല്ലേ?“


ഇത് “പൊറാടത്ത് “വെറുതെ പറഞ്ഞതാവാനേ വഴിയുള്ളു കിച്ചു......( പുതിയ ഒരു പാട്ട് അരങ്ങിൽ ഒരുങ്ങുന്ന വിവരം ഇതിനാൽ ഞാൻ ഏവരേയും അറിയിച്ചുകൊള്ളുന്നു.......നന്നാകുന്ന കാര്യം ഒക്കെ അപ്പോൾ തഥൈവ എന്ന് അർത്ഥം... :)

വാൽകഷണം:- "എന്റെ വിശ്വാസം തെറ്റായാൽ“ വായിച്ച്....വട്ടാകുന്നവർക്ക് പൊറാടത്തിന്റെ പാട്ട് ആശ്വാസം നൽകും .........അത് 100% ഉറപ്പിക്കാം.

Typist | എഴുത്തുകാരി said...

സംശയമേയില്ല, നരകം കാത്തിരിക്കുന്ന വഴിയില്‍ നിന്നു മാറി നടക്കുന്നതു തന്നെയാണു് നല്ലതു്, വിശ്വാസം ഏതായാലും.

Anuroop Sunny said...

കാരണങ്ങള്‍ അന്വേഷിച്ച് നടക്കുന്നവനാണ്‌ മനുഷ്യന്‍. ജീവിക്കാനും മരിക്കാനും അവന്‌ കാരണങ്ങള്‍ വേണം. നല്ലത് തന്നെ, പക്ഷെ വിശ്വാസങ്ങളെ താരതമ്യപ്പെടുത്തുന്നതിനോടും തെറ്റും ശരിയും നോക്കി ലാഭനഷ്ടങ്ങളെ കണക്കാക്കുന്നതിനോടും യോജിപ്പില്ല. സ്വന്തം വിശ്വാസം, അതെന്തായാലും ശരി എന്ന് വിശ്വസിക്കുന്നതിനാണെനിക്കിഷ്ടം. പിന്നെ തെറ്റും ശരിയും, അതെന്നറിയാനാണ്‌? മനുഷ്യന്‌ ചിന്തിക്കാന്‍ കഴിവുള്ളിടത്തോളം തെറ്റേത് ശരിയേത് എന്ന ചര്‍ച്ച തുടരുകതന്നെ ചെയ്യും.

ഉപകാരപ്രദമായ ലേഖനം.

Jayasree Lakshmy Kumar said...

ഏകജന്മവിശ്വാസിയും ബഹുജന്മവിശ്വാസിയും നിരീശ്വരവാദിയുമെല്ലാം ഒരിക്കലെങ്കിലും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ടല്ലോ. ജീവിക്കുന്നിടത്തോളം സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത കാണിച്ചു ജീവിച്ചാൽ പിന്നെ എന്താണു കുഴപ്പം. അവിടെ നിരീശ്വരവാദി പോലും സത്യമുള്ളവനാകുന്നു. ഏതു മതത്തിൽ വിശ്വസിച്ചാലും കർമ്മവഴികൾ കുഴപ്പം പിടിച്ചതായാൽ തീർന്നില്ലേ. ഓരോരുത്തരും അവനവനിഷ്ടമുള്ള വിശ്വാസത്തിൽ നിങ്ങട്ടേ. ആത്യന്തികമായി സ്വന്തം മനസ്സിനോട് സത്യസന്ധത കാണിക്കുകയല്ലേ, മതസംഹിതകൾ ഊന്നിപ്പറയുന്ന കാര്യങ്ങളിൽ മുറുകേ പിടിക്കുന്നതിനേക്കാൾ നല്ലത്

ഇതെന്റെ മതം :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പ്രിയ സുഹൃത്തെ,
സ്വര്‍ഗ്ഗം മറ്റൊരു ലോകത്തുണ്ടെന്നു
വിശ്വസിക്കുന്നവരേ
ഇവിടെത്തന്നെ സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെ
ഈശ്വരന്‍ മറ്റൊരു ലോകത്തുണ്ടെന്നു
വിശ്വസിക്കുന്നവരേ
ഇവിടെത്തന്നെ ദൈവവും ചെകുത്താനും
ഇവിടെത്തന്നെ
രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികള്‍ നമ്മള്‍ - എന്ന പാട്ടു നമ്മള്‍ കേട്ടിട്ടുണ്ടല്ലോ.

തെണ്ടികള്‍ക്കു നഷ്ടപ്പെടാനൊന്നുമില്ല. അതിനാല്‍ ദൈവത്തെയും ചെകുത്തനെയും പേടിക്കേണ്ടതില്ല. അവനു സ്വര്‍ഗ്ഗത്തെയും നരകത്തെയും പറ്റി വേവലാതിപ്പെടേണ്ടതില്ല. അവനു ധരിക്കാന്‍ പാദരക്ഷകളില്ല. അവന്റെ കാലടിയിലെ തൊലി മണ്ണിനോടൊട്ടി നില്‍ക്കുന്നു. അവന്റെ ചൂട് മണ്ണേറ്റു വാങ്ങുന്നു.
കാലില്‍ പാദരക്ഷകള്‍ അണിയാനുള്ള വകുപ്പുണ്ടാകുകയും, നഷ്ടപ്പെടാന്‍ ഒരുപാടൊരുപാട് ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഭയവും, പാപശങ്കകളും, സ്വര്‍ഗ്ഗ നരകങ്ങളിലെവിടെയാണ് തങ്ങള്‍ക്കൊരിടം ലഭിക്കാന്‍ പോകുന്നതെന്ന ആശങ്കയുണ്ടാകുകയും ചെയ്യുന്നു. ഭയം അവനെ കീഴടക്കുന്നു. അവന്‍ ദൈവത്തെ പേടിക്കുന്നു. വരാന്‍ പോകുന്ന വിപത്തില്‍ നിന്നും മോചിതനാക്കുവാന്‍ അവന്‍ ദൈവത്തിനു മുഖസ്തുതിയായി സ്തോത്രങ്ങളും, ഭജനങ്ങളും പാടുന്നു. പുഷ്പങ്ങളാലും സുഗന്ധവ്യഞ്ജനങ്ങളാലും അഭിഷേകം ചെയ്യുന്നു. കൈക്കൂലിയായി ഭണ്ഡാരത്തില്‍ നേര്‍ച്ചയിടുന്നു. പണ്ടു കാലത്ത് മനുഷ്യരെയും മൃഗങ്ങളേയും പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ബലിയായി കൊടുത്തിരുന്നത് ദൈവത്തെ പ്രസാദിപ്പിച്ച് സ്വന്തം കാര്യം നേടാനായിരുന്നു.ദൈവം എന്നത് ഭയപ്പാടോടെ ഓര്‍ക്കേണ്ട എന്തോ ഒന്ന് ആണെന്ന് മനുഷ്യന്‍ തെറ്റിദ്ധരിക്കുന്നു. ആ തെറ്റിദ്ധാരണകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ഇവിടെ മതങ്ങള്‍ ഉടലെടുക്കുകയും നിലനിന്നു പോരുകയും ചെയ്യുന്നത്. അതിനുപോത്ബലകങ്ങളായ കഥകള്‍ മെനഞ്ഞുണ്ടാക്കി ബുദ്ധിയുറയ്ക്കും മുമ്പേ തന്നെ മനുഷ്യന്റെ തലച്ചോറിലേക്ക് ഫീഡ് ചെയ്തു ഒരു റൊബോട്ടിന്റെ അവസ്ഥയിലാക്കി. ദൈവത്തിനു വേണ്ടി, മതങ്ങള്‍ക്കുവേണ്ടി വഴക്കടിക്കാനും, കൊല്ലാനും, ചാകാനും വരെ ഈ റോബോട്ടുകള്‍ സത്യസന്ധതയോടെ തുനുഞ്ഞിറങ്ങി. ഈ റോബോട്ടു വ്യവസായമാണ് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ പുറകോട്ടു നയിക്കുന്നത്.

ജീവന്റെ ഉല്‍പ്പത്തിയെപ്പറ്റി അന്വേഷിച്ചാ‍ലേ കണ്ടെത്തുകയുള്ളു. എന്ത്, എങ്ങിനെ, എന്തു കൊണ്ട് എന്നെല്ലാം അന്വേഷിക്കണം. ഉത്തരം എളുപ്പം കിട്ടിയെന്നു വരില്ല. ഇത്ര നാള്‍ കഴിഞ്ഞിട്ടും കൃത്യമായ ഉത്തരം കിട്ടിയ്ട്ടില്ല. എന്നു വിചാരിച്ച് ഏതെങ്കിലും വിശ്വാസത്തിന്റെ ശീതളഛായയിലേക്ക് ചാഞ്ഞിരിക്കേണ്ട കാര്യമില്ല. അന്ധവിശ്വാസങ്ങള്‍ ഇത്തരം ശീതളിമകളാണ്. പല പല കണ്ടു പിടുത്തങ്ങളും നാം കണ്ടു കഴിഞ്ഞു. ക്ലോണിംഗില്‍ വരെ നമ്മള്‍ എത്തി നില്‍ക്കുന്നു. ആപ്പീള്‍ താഴേക്കു വീണത് എന്തു കൊണ്ട് എന്ന് ഒരു ശാസ്ത്രജ്ഞന്‍ ചിന്തിച്ചതിനാലാണ് നമുക്ക് അതിനൊരു ഉത്തരം കിട്ടിയത്. ആപ്പിള്‍ താഴോട്ടു തന്നെയാണ് വീഴുന്നത്, അതിലിത്ര ചിന്തിക്കാന്‍ എന്തിരിക്കുന്നു എന്നു പറയും പോലെയാണ് വിശ്വാസത്തിന്റെ കാര്യവും. ഏറ്റവും സുഗമവും സുരക്ഷിതവുമായ മാര്‍ഗ്ഗം. ഇവിടെയാണ് ദൈവവിശ്വാസിയും (ദൈവം ഉണ്ട് എന്ന് യാതൊരു യുക്തിയുമുപയോഗിക്കാതെ വിശ്വസിക്കുന്ന ഭൂരിപക്ഷം) നിരീശ്വരവാദിയും (ദൈവം ഉണ്ടോ,ഉണ്ടെങ്കില്‍ എന്താണ്, ഇന്നു ഭൂരി പക്ഷം പേരും പറയുന്ന പോലെയുള്ള ഒരു ദൈവം തന്നെയാണോ ശരിക്കുമുള്ള ദൈവം എന്നെല്ലാം അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍) തമ്മിലുള്ള വ്യത്യാസം. നിരീശ്വരവാദി എന്ന പദം തന്നെ തെറ്റാണ്. നിരീശ്വരവാദി ഈശ്വരാന്വേഷി അഥവാ സത്യാന്വേഷിയാണ്. പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടുപിടിക്കണമെന്ന് ആഗ്രഹിക്കുന്നവനാണ്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സജി പറയുന്നതു പോലെ സത്യാ(ഈശ്വരാന്വേഷി) ‘നരകം കാത്തിരിക്കുന്ന വഴിയിലൂടെ’ നടക്കുവാന്‍ ധൈര്യം കാട്ടുന്നവനാണ്. വിശ്വാസിയായി ജീവിക്കുക വളരെ എളുപ്പവും, സുരക്ഷിതവുമാണ്. എന്തു കൊടിയ പാപം ചെയ്താലും കുറ്റമേറ്റു പറഞ്ഞ് കുമ്പസാരിച്ചാല്‍ കാര്യം കഴിഞ്ഞു. പക്ഷേ ദൈവാന്വേഷിക്കതു സാധിക്കാത്തതിനാല്‍ അവന്‍ രാജ്യത്തിന്റെ നിയമ സംഹിതകള്‍ക്കനുസ്സരിച്ച് ജീവിക്കേണ്ടതുണ്ട്. അവനെ നോക്കി ആളുകള്‍ ചിരിക്കും, പുച്ഛിക്കും, തള്ളിപ്പറയും, ചവിട്ടിത്താഴ്ത്തുകയോ കുരിശ്ശില്‍ തറക്കുകയോ ചെയ്യും. ശരിക്കും പറഞ്ഞാല്‍ സത്യാന്വേഷിയായി ജീവിക്കുക എന്നത വളരെ ശ്രമകരമായ കാര്യമാണ്. സ്വന്തം ഭാര്യ പോലും കൂടെ നില്‍ക്കാനുണ്ടാകില്ല.

പിന്നെ സ്വര്‍ഗ്ഗവും നരകവും പുനര്‍ജ്ജന്മവും. നമ്മള്‍ തന്നെയല്ലേ ഗുജറാത്തും, മാറാടും, കുരിശുയുദ്ധങ്ങളും നടത്തിയിട്ടുള്ളത്. ലോകത്തു നടന്നിട്ടുള്ള സംഘര്‍ഷങ്ങളില്‍ ഭൂരിഭാഗവും മത-ദൈവ വിശ്വാസവുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു.എന്തിനധികം ഒരേ മതത്തിനുള്ളില്‍ നിന്നു കൊണ്ട് വിശ്വാസികള്‍ വിശ്വാസികളെത്തന്നെയ കശാപ്പു ചെയ്യുന്നില്ലേ. നിരീശ്വരവാദികല്‍ എന്ന് സജി പറയുന്ന കൂട്ടര്‍ക്ക് ഇതിലെന്തെങ്കിലും പങ്കുണ്ടായിരുന്നൊ? കാശില്ലാത്തവനേ കാശിന്റെ വിലയറിയൂ എന്ന് പറയാറുണ്ട്.കാശില്ലാത്തവന്‍ സൂക്ഷിച്ചേ ചിലവാക്കൂ. വീണ്ടും ജനിക്കുവാന്‍ ഒരു പാടു അവസരങ്ങളുണ്ട് അപ്പോള്‍ നന്നാവാന്‍ നോക്കാം എന്ന വിശ്വാസത്തേക്കള്‍ നല്ലതല്ലേ ഈ ഒരു ജന്മം മാത്രമുള്ളു എന്നത്? അങ്ങനെയുള്ള വിശ്വാസം അവനെ ജീവിച്ചിരിക്കുന്ന കാലം മുഴുവന്‍ ഒരുവനെ നല്ലവനായി ജീവിക്കാന്‍ കെല്‍പ്പു നല്‍കില്ലേ.

സജി ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍
അതിനാല്‍ത്തന്നെ ഒരു വിശ്വാസിയുടെ മറ്റു വിശ്വാസികളെ കൂടെ നിര്‍ത്തുവാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമായി അവശേഷിക്കുന്നു. അത് സജിയുടെ മനസ്സിന്റെ സത്യസന്ധമായ അന്വേഷണത്വരയെ കൂട്ടിലടച്ചിട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.

സ്നേഹത്തോടെ
സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെ എന്നു വിശ്വസിക്കുന്ന ഒരാള്‍.

അനില്‍ വേങ്കോട്‌ said...

പ്രിയ സജി മാർക്കോസ്,
താങ്കളെപ്പോലൊരു നല്ല സുഹൃത്തിന്റെ പോസ്റ്റിലെ ആദ്യവാചകം മുതൽ അവസാനം വരെ എനിക്കു അഭിപ്രായ വ്യത്യാസം പുലർത്തേണ്ടി വരുന്നതിൽ ഖേദിക്കുന്നു.
1.തുടക്കത്തിൽ താങ്കൾ പറയുന്നതു പോലെ ജീവോൽ‌പ്പത്തിയെ കുറിച്ച് ശാസ്ത്രത്തിനു ഒന്നും അറിയില്ല എന്ന അഭിപ്രായം ബാലിശമാണു. പ്രപഞ്ചോൽ‌പ്പത്തിയെ കുറിച്ചു ഭൌതിക ശാസ്ത്രത്തിനും ജീവോൽ‌പ്പത്തിയെ കുറിച്ചു ജീവശാസ്ത്രത്തിനും എന്തറിയാമെന്നു നാം അന്വേഷിച്ചില്ല. ഇനി അറിഞ്ഞാൽ തന്നെ അതെല്ലാം വിസ്വാസത്തിലെടുക്കാൻ ബ്പാകത്തിലല്ല തങ്കളെപ്പോലൊരാൾ എന്നതാണു സത്യം.അതിനൊന്നും ശ്രമിക്കാതെ പത്താം ക്ലാസ്സുവരെ ബയോളജി പഠിച്ചിട്ടുണ്ടെന്ന അഹങ്കാരത്തിൽ ശാസ്ത്ര വിമർശനം നടത്തുന്നത് നല്ലതല്ല.
ഇനി പ്രപഞ്ചോൽ‌പ്പത്തിയെ കുറിച്ചോ മനുഷ്യോൽ‌പ്പത്തിയെ കുറിച്ചോ സംശയങ്ങൾ ബാക്കി നിൽക്കുന്നതു കൊണ്ടല്ല ആളുകൾ ദൈവവിശ്വാസി യായിരിക്കുന്നത്. അങ്ങനെ വിശ്വാസിയായ ചുരുക്കം ചിലരുണ്ടാകാം പക്ഷേ ഭൂരിപക്ഷവും അങ്ങനെയല്ല.ലോകത്ത് ശാസ്ത്രം ഉണ്ടാക്കിയ നേട്ടങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്ക്താവായിരുന്നിട്ട് ശാസ്ത്രം അന്വേഷിച്ചു തീരാത്തതോ ഇനിയും കണ്ടുപിടിക്കാത്തതോ , ആയ കാര്യങ്ങളുടെ ബലമെല്ലാം ദൈവത്തിനാണെന്നു വാദിക്കുന്നത് നല്ലതല്ല. എന്നും മതങ്ങളും അവരുടെ സാബ്രദായിക ദൈവവിശ്വാസങ്ങളും ഇത്തരത്തിൽ മനുഷ്യനു അപ്രാപ്യമാണെന്നു കരുതിയ കാര്യത്തിൽ കയറിപിടിച്ചിട്ട് ഇതെല്ലാം ദൈവ മഹത്വമാണെന്നും നിരീശ്വരവാദികളെ ശാസ്ത്രജ്ഞൻ മാരെ നിങ്ങളെവിടെയെന്നും വെല്ലുവിളിച്ചിട്ടുണ്ട്. പിന്നിട് ഈ പല കാര്യങ്ങൾക്കും ശാസ്ത്രം ഉത്തരം നൽകുകയോ സൌകര്യങ്ങളോരുക്കുകയോചെയ്ത പ്പോൾ അവിടം ഉപേക്ഷിച്ചിട്ട പുതിയ വിഷയങ്ങളിലെയ്ക്ക് കളം മാറ്റി ചവിട്ടുന്നത് നമ്മൾക്ക് കാണനാകും.. സത്യത്തിൽ പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകൾ വെളിവാക്കുന്ന ശാസ്ത്രം തന്നെയാണു ഇനി എത്തേണ്ട കാര്യങ്ങളെകുറിച്ചുള്ള സംശയവും നൽകുന്നതെന്നു നാം മറന്നു കൂടാ.. അതുകൊണ്ട ഇനിയെങ്കിലും ഇത്തരം നിരുത്തരവാദമായ അഭിപ്രായങ്ങൾ പൊതു മധ്യത്തിലേയ്ക്കു വിതറരുത്. ഇതു പറയുമ്പോൾ ഒരു കാര്യം കൂടി നിങ്ങൾ ആലോചിക്കണം . ലോകത്തിന്റെ ഇരളടഞ്ഞുകിടക്കുന്ന അതായത് ശാസ്ത്രം നമുക്കു ഇനിയും വെളിച്ചം തരാത്ത ഭാഗത്തിന്റെ തമ്പുരാനായി നിങ്ങൾ ദൈവത്തെ പ്രതിഷ്ടിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നിങ്ങൾ അജ്ഞതയുടെ ഭാഗത്ത് നിൽക്കുകയാണു .ദൈവം അങ്ങനെ ഇരുട്ടിന്റെ ശക്തിയായി അവതരിപ്പിക്കരുത്. നിങ്ങൾ നിൽക്കുന്ന ലോകത്തിന്റെ വെളിച്ചത്തിൽ വച്ച് അറിവിലും ശാസ്ത്രത്തിലും വച്ചും നിങ്ങൾക്കു ദൈവത്തെ ന്യായീകരിക്കാൻ കഴിയണം. മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ട് തോന്നാം എങ്കിലും ബുദ്ധിമുട്ടി പ്രാക്റ്റീസ് ചെയ്യേണ്ട ഒരു രീതിയാണു. വെളിച്ചത്തിന്റെ തമ്പുരാനായി ദൈവത്തെ കാണുന്നരീതി. ഇതു തുടർന്നുള്ള ധാരാളം ഉപ സങ്കല്പങ്ങളെ തകിടം മറിക്കും . മനിഷ്യന്റെയോ ശാസ്ത്രത്തിന്റെയോ കഴിവുകേടിൽ നിന്നല്ല ദൈവത്തിന്റെ മഹത്വത്തിലും സ്നേഹത്തിലുമാണു വിശ്വാസിയായിരിക്കേണ്ടത് എന്നർഥം.
2.നിങ്ങൾ ഹൈന്ദവ വിശ്വാത്തെയും നിരീശ്വരവാദികളെയും നിർവ്വചിച്ചത് വളരെ ബാലിശമായാണു. . ഒരു മതമെന്ന നിലയിൽ ഹിന്ദു മതം ഇല്ലയെന്നു തന്നെ പറയാം . താങ്കളെപ്പോലൊരു സെമിറ്റിക്ക് വിശ്വാസത്തിൽ ജനിച്ചു വളർന്നൊരാൾക്ക് പുറത്ത് നിന്നു കണ്ടാൽ മനസ്സിലാക്കാൻ തന്നെ പ്രയാസമുള്ളതും സങ്കീർണ്ണവുമാണു അതിന്റെ ഘടനയും വൈവിധ്യവും അതിനെയെല്ലാം ഇത്തരം കേവല മായ ലഘൂകരണങ്ങളിൽ കൊണ്ട് വരുന്നത് ഒരു പ്രയർ ഗ്രൂപ്പിലെ ആളുകളുടെ കൊച്ചു സംശയങ്ങൾക്കു പുതപ്പുമൂടാനോ, രോഗമൂർച്ചയിൽ കിടക്കുന്നവനെ മതം മാറ്റാനോ ഉപകരിച്ചേയ്ക്കാം പക്ഷേ ഒരാളെ അയാളുടെ ആരോഗ്യവും അറിവും ധൈര്യവും മനുഷ്യ സ്നേഹവും വിശ്വാസത്തിലെടുത്തുകൊണ്ട് ഞാൻ നേരത്തേ പറഞ്ഞ പോലെ വെളിച്ച ത്തിന്റെ പക്ഷത്തു നിന്നു കൊണ്ട് പരിവർത്തനം ചെയ്യാൻ കഴിയില്ല. അതിനായി ഈ വക വാദഗതികളല്ല ദൈവപക്ഷത്ത് നിന്നു വയ്ക്കേണ്ടത്. മനുഷ്യനെ അവന്റെ ദൌർബല്ല്യങ്ങളിൽ വച്ചു വേട്ടയാടുന്ന രീതിയിൽ നിന്നു നിങ്ങൾക്കും നിങ്ങളുടെ സംഘങ്ങൾക്കും പുറത്തുപോകാൻ കഴിയണമെങ്കിൽ ജീസസ്സ് തന്നെ വീണ്ടും വരണം ഇനിയും ഒരു പുതിയ നിയമം എഴുതുകയും വേണം.
(തുടരും)

അനില്‍ വേങ്കോട്‌ said...

2.ബൈബിളിൽ ( അല്ലങ്കിൽ ഏതെങ്കിലും വിശുദ്ധഗ്രന്ഥത്തിൽ) തുടങ്ങുന്നതാണു നിങ്ങളുടെ വിശ്വാസം. അല്ലാതെ ദൈവത്തിൽ തുടങ്ങി പുസ്തകത്തിലേയ്ക്ക് എത്തുകയല്ല. അതു തന്നെ നിങ്ങളുടെ യാദാസ്ഥികത വെളിവാക്കുന്നു. നിങ്ങളോർക്കേണ്ടത് ബൈബിളും ഭാഷയും പിറക്കുന്നതിനുമുമ്പേ മനുഷ്യനുണ്ടായിരുന്നു അതിനും മുമ്പ് ഏതായാലും ദൈവമുണ്ടായിരുന്നു വെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടാകും എങ്കിൽ ആ കാലത്തെല്ലാം മനുഷ്യരിൽ കുറച്ചാളുകളെങ്കിലും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്തിരുന്നു. അവരാരും ബൈബിൾ നോക്കിയിട്ടല്ല ദൈവത്തിലേയ്ക്ക് എത്തിയത്. നിങ്ങൾ അന്ന് ജീവിച്ചിരുന്നെങ്കിൽ അവിശ്വാസി യായി കഴിഞ്ഞേനേ . കാരണം ദൈവമുണ്ടെന്നു വിശ്വസിക്കാൻ ഒരു വിശുദ്ധഗ്രന്ഥ മില്ലല്ലോ ? യേശുവിൽ നിന്നു ബൈബിളിലേയ്ക്ക് പോകാൻ കഴിയാത്തകാലത്തോളം ഈ കാര്യത്തിലും നിങ്ങൾക്കു വ്യക്തത വരാൻ ബുദ്ധിമുട്ടാണു.. ദൈവമുണ്ടായിട്ടാണു പുസ്തകമുണ്ടായതെന്നും പുസ്തകമില്ലങ്കിലും ഞാൻ ദൈവത്തിൽ വിശ്വസിക്കുമെന്നും വരാതെ നിങ്ങൾ മുമ്പിൽ വരുന്ന ഒരോ സന്ദർഭളെയും ദൈവസ്നേഹത്തിൽ വിവർത്തനം ചെയ്യാനാകാതെ വരും.
3.സജി പോസ്റ്റ് അവസാനിപ്പിക്കുന്നത് വളരെ മനോഹരമായാണു. . ഒരു ധനകാര്യ സ്ഥാപനത്തിലെ ഫിനാൻഷ്യൽ കൺ‌ട്രോളർ അവിടത്തെ നിക്ഷേപകർക്ക് നൽകുന്ന വാർഷികറിപ്പോർട്ട് പോലെ സംതുലിത മാണ അതിന്റെ അന്ത്യം. പുതിയ മുതലാളിത്തത്തിന്റെ കാലത്തെ അഭ്യസ്തവിദ്യനായ ഒരാൾക്ക് അവൻ ഏതെല്ലാം കാര്യങ്ങളിൽ വിശ്വസിക്കുന്നുവെന്നു ആണയിട്ടാലും ഒരു എക്സൽ ഷീറ്റിൽ നിരത്തി ബോധ്യമാവുന്നതാകുന്നതരത്തിലാകണം . അവിടെയാണു സജിയും സജിയുടെയുടെ തലമുറയും നേരിടുന്ന വിശ്വാസവിരുദ്ധ്മായ ഘടകങ്ങൾ. പരിശുദ്ധാത്മാവ് പോലും നമ്മളെ ഷോക്കടിപ്പിച്ചിട്ടാലെ നാം വിശ്വസിക്കുള്ളൂവെന്നിടത്താണു കാര്യങ്ങളെത്തിയിരിക്കുന്നത്.
ലാഭ നഷ്ടങ്ങളുടെ കണക്കിൽ ദൈവവിശ്വാസത്തെയും ആത്മീയതയെയും ചുരുക്കിക്കാണുന്ന ഈ രീതിയിൽ നിന്ന് എത്രയോ മഹത്തരമായിരുന്നു പത്താം നൂറ്റാണ്ടിലെ പോലും ആത്മീയ ചിന്തകൾ.
ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു.. ലാഭം നോക്കാതെ, അളന്നു കുറിക്കാതെ, അത്ഭുതങ്ങൾക്കായി പ്രാർത്ഥിക്കാതെ ഒരോ നിമിഷവും അത്ഭുതമായി ഏറ്റ് വാങ്ങി ഈ മഹാനാടകത്തിന്റെ താളങ്ങളോട് അഭിര‌മ്യപ്പെടാൻ നമ്മൾ പിടിച്ചടക്കലിന്റെ ഋനധന ഗണിതത്തിൽ നിന്നു പുറത്ത് പോകണം. അവിടെ വച്ച് മാത്രം നിങ്ങൾ കണ്ടുമുട്ടുന്ന ഒരാളുണ്ട് അയാൾ പൂറത്തല്ല , അകത്താണു വസിക്കുന്നത്. അതിനു പുസ്തകങ്ങളെ അടയാളം വച്ച് കൂടെ കൊണ്ട് നടക്കേണ്ട.. തന്നെയൊഴിച്ചെല്ലാം കാണാൻ കഴിയും കണ്ണൊരു കണ്ണല്ലയെന്നു കേട്ടിട്ടില്ലേ.
അല്പം മനോധർമ്മം
നളചരിതത്തിൽ ദമയന്തി സ്വയംവരത്തിനായി മാലയുമായി പന്തലിൽ വരുമ്പോൾ ഇന്ദ്രാദികൾ ദമയന്തിയെ മോഹിച്ച് സദസ്സിലെത്തിയിട്ടുണ്ട്. ദമയന്തിയാകട്ടെ നളനോട് അനുരാഗത്തിലുമാണു . ഹംസം പറഞ്ഞുകേട്ട അടയാളങ്ങൾവച്ച് അവൾ നളനെ തിരയുമ്പോൾ അതാ ഇരിക്കുന്നു നാലു നളന്മാർ. ഇന്ദ്രനും സംഘവും ദമയന്തിയുടെ ഉള്ളിലിരുപ്പ് മനസ്സില്ലാക്കി പറ്റിച്ച് കല്യാണം കഴിക്കാനുള്ള ശ്രമത്തിലാണു. ദമയന്തി ഒരു നിമിഷം കണ്ണടച്ചു തന്നോട് തന്നെ ചോദിച്ചു എന്നിട്ട് ഒരാളുടെ കഴുത്തിൽ മാലയിട്ടു അത് യഥാർത്ഥ നളൻ തന്നെയായിരുന്നു. ഇതാണു ആത്മീയമായ തിരിച്ചറിവ്. അല്ലാതെ നാലു നളനിൽ ഏതായിരിക്കും ലാഭം എന്നു ചിന്തിക്കയല്ല.

bright said...

Pascal's Wager എന്നറിയപ്പെടുന്ന വാദത്തിന്റെ ഒരു വെര്‍ഷന്‍ .പാസ്ക്കലിന്റെ കാലത്തുതന്നെ ഈ വാദത്തിന്റെ യുക്തിരാഹിത്യം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ അസംബന്ധത്തിനു മറുപടി വേണ്ടിവരിക എന്നത് കഷ്ടമാണ്.ഇതിനു ബദലായി ഇതാ Atheist's Wager...

You should live your life and try to make the world a better place for your being in it, whether or not you believe in god. If there is no god, you have lost nothing and will be remembered fondly by those you left behind. If there is a benevolent god, he will judge you on your merits and not just on whether or not you believed in him

* You may live a good life without believing in a god, and a benevolent god exists, in which case you go to heaven: your gain is infinite.

ദൈവം ഇല്ല എന്നതിനു തെളിവ് വേണോ?(Schellenberg's argument)
1. If there is a God, he is perfectly loving.
2. If a perfectly loving God exists, reasonable non belief does not occur.
3. Reasonable non belief occurs.
4. No perfectly loving God exists (from 2 and 3).
5. Hence, there is no God (from 1 and 4).

ഈ മാതിരി കസര്‍ത്തുകള്‍ ദൈവാസ്തിത്വം തെളിയിക്കാന്‍ മാത്രമല്ല മാത്രമല്ല ഉപയോഗിക്കാന്‍ സാധിക്കുക എന്നു മനസ്സിലായല്ലോ..

Pascal's Wager ന്റെ അടിസ്ഥാനം തന്നെ നിരീശ്വരവാദികളില്‍ ദൈവം ഇഷ്ടപ്പെടുന്ന ഗുണങ്ങളൊന്നും ഉണ്ടാവില്ല,അഥവാ എല്ലാറ്റിലും മീതെ ദൈവം ഉണ്ട് എന്ന് വിശ്വസിക്കലാണ് ദൈവത്തിന് വേണ്ടത് എന്ന ധാരണയാണ്.നീതിമാനായ ഒരു ദൈവം ഉണ്ടെങ്കില്‍ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്.നിരീശ്വരവാദികളെല്ലാം ആഭാസന്‍മാരും പാപികളുമാണെന്ന ധാരണ പരിഹാസ്യമാണ്,തെറ്റാണ്.

ലോകത്ത് ഏറ്റവുംകൂടുതല്‍ അക്രമങ്ങള്‍ നടത്തുന്നത് നിരീശ്വരവാദികളൊന്നുമല്ല.സത്യത്തില്‍ അക്രമങ്ങള്‍ കുറയുന്നത്‌ ഭൂരിഭാഗം വിശ്വാസികളും ദൈവവചനങ്ങള്‍ പൂര്‍ണമായും അനുസരിക്കാത്തതുകൊണ്ടാണ്.ദൈവവചനങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്നവരുടെ പ്രവര്‍ത്തികള്‍ നാം കാണുന്നതാണല്ലോ.

Leviticus 11:10 And all that have not fins and scales in the seas, and in the rivers, of all that move in the waters, and of any living thing which is in the waters, they shall be an abomination unto you:ഇതുപ്രകാരം ചെമ്മീന്‍ ഞണ്ട് ഇവ കഴിക്കാത്തവര്‍ എത്രപേരുണ്ട്? ഇത് വാചികാര്‍ത്ഥത്തിലല്ല എടുക്കേണ്ടത് എന്നാണെങ്കില്‍ ഇതോ ...Leviticus 19:18 Thou shalt not avenge, nor bear any grudge against the children of thy people, but thou shalt love thy neighbour as thyself: I am the LORD.ഇവിടെ യഥാര്‍ത്ഥ അര്‍ഥം വേറെയാണ് എന്ന് ആരെങ്കിലും വാദിക്കുമോ?അപ്പോള്‍ സ്വന്തം യുക്തിബോധം അനുസരിച്ച്,ദൈവത്തിന്റെ തിരുവിഷ്ടം (അത് എല്ലായ്പ്പോഴും സ്വന്തം ഇഷ്ടവുമായി ചേര്‍ന്നു പോകുന്നതായിരിക്കും.എന്തത്ഭുതം!!!അല്ലെ ?) നടപ്പിലാക്കുകയാണ് സാധാരണ വിശ്വാസികള്‍ ചെയ്യുന്നത്.യഥാര്‍ഥത്തില്‍ മതതീവ്രവാദികള്‍ എന്ന പ്രയോഗം തെറ്റാണ്.തീവ്രവാദികളാണ് യഥാര്‍ത്ഥ വിശ്വാസികള്‍.അവര്‍ ദൈവവചനം തങ്ങളുടെ ധാര്‍മ്മികബോധത്തിനു എതിരാണെങ്കില്‍ പോലും ദൈവം തന്നേക്കാള്‍ അറിവുള്ളവനാണ് എന്ന ബോധ്യത്തില്‍ ദൈവം പറഞ്ഞത് അതേപടി അനുസരിക്കുന്നു. സാധാരണ വിശ്വാസികള്‍ ദൈവവചനം വ്യഖ്യാനിച്ച് അര്‍ഥം മാറ്റുന്നതിലൂടെ ദൈവത്തിന് തെറ്റുപറ്റി എന്നു പറയാതെ പറയുകയാണ്.താങ്കളുടെ യുക്തി പ്രകാരം സ്വര്‍ഗ്ഗം തീവ്രവാദികള്‍ക്കുള്ളതാണ്.


ലോകത്ത് സമാധാനം ഇത്രയെങ്കിലും നിലനില്‍കുന്നത്‌ ഭൂരിഭാഗം വിശ്വാസികളും ദൈവവചനം പൂര്‍ണമായും അനുസരിക്കാന്‍ കൂട്ടക്കാത്തതു കൊണ്ടാണ്. ദൈവവചനം വ്യാഖ്യാനിച്ച് അര്‍ഥം മാറ്റേണ്ടിവരുന്നത് യഥാര്‍ഥത്തില്‍ ദൈവത്തിന്റെ കഴിവുകേടാണ്. നീറ്റ്ഷേ പറഞ്ഞതു പോലെ "a god who is all-knowing and all-powerful and who does not even make sure his creatures understand his intentions — could that be a god of goodness?"

ഇനി ദൈവമുണ്ടെങ്കില്‍,എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!"

saju john said...

ശ്രീമതി. ലക്ഷ്മിയുടെ കമന്റിനു കീഴെ എന്റെ കൂടെ ഒരൊപ്പ്.

തിയോളൊജിക്കല്‍ ആയി അത്ര അറിവില്ലാത്തതിനാല്‍ മൌനം എനിക്ക് ഭൂഷണം. എന്നാലും ശ്രീ. അനില്‍ വെങ്കൊട് എഴുതിയ കമന്റ് പോസ്റ്റിനെ ഒരു ഉയര്‍ന്ന തലത്തിലേക്ക് വഴിതിരിച്ച് വിട്ടിരിക്കുന്നു. കൂടുതല്‍ ചര്‍ച്ച നേരിലും, കമന്റായും ഉണ്ടാവുമെന്ന് കരുതുന്നു.

Faizal Kondotty said...

ദൈവത്തെ പ്പറ്റിയും പുനര്‍ ജനമത്തെ പ്പറ്റിയും ചിന്തിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും "പാപം " എന്നാണു പൊതുവേ ബുദ്ധി ജീവി ലോകത്തെ ധാരണ .അതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിലൂടെ സജിയുടെ മനസ്സിന്റെ സത്യസന്ധമായ അന്വേഷണത്വരയാണ് വ്യക്തമാകുന്നത് .

നമ്മുടെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുണ്ടോ ? മരണത്തോടെ ഈ ജീവിതം അവസാനിക്കുമോ ?
ഈ ചോദ്യം ഒരിക്കലെങ്കിലും സ്വയം ചോദിക്കാത്ത ആളുകള്‍ ഉണ്ടാവില്ല .
അങ്ങിനെ ഒരു ശക്തിയും ഇല്ല എന്നും നമ്മള്‍ തീര്‍ത്തും ആകസ്മികം ആയി ഉണ്ടായി , ഒരിക്കല്‍ വെറുതെ മരിച്ചു പോകുന്നു എന്നും ബോധ്യം വന്നാല്‍ പിന്നെ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഇല്ല. മറിച്ച് ആണെങ്കില്‍ നാം ഈ കാര്യത്തില്‍ കാണിക്കുന്ന അലം ഭാവം സജി പറഞ്ഞ പോലെ തീര്‍ച്ചയായും നമ്മുടെ നാശത്തിനായിരിക്കും ...

ഒരു പ്രത്യേക മത വിഭാഗത്തിന്റെ വക്താവായി സംസാരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല . ഒരു മനുഷ്യന്‍ എന്നാ നിലയില്‍ എന്റെ മനസ്സിലൂടെ ഒരു കാലത്ത് കടന്ന പോയ ചിന്തകള്‍ പറയട്ടെ. ഇത് എന്റെ വീക്ഷണം മാത്രമാണ്..നിങ്ങള്ക്ക് നിങ്ങളുടേതായ വീക്ഷണങ്ങള്‍ ഉണ്ടാവാം എന്ന പോലെ .
contd

Faizal Kondotty said...

ഒട്ടും യാഥാസ്ഥിതികം അല്ലാത്ത ഒരു കുടുംബ ചുറ്റുപാടില്‍ , പുരോഗമന പ്രസ്ഥാനത്തിന്റെ ശക്തമായ സഹ യാത്രികന്‍ ആയിരുന്ന ,അധ്യാപകനായ എന്റെ പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന എന്നില്‍ വിപ്ലവ ചിന്തകള്‍ വളര്‍ന്നു വന്നത് സ്വാഭാവികം ." ചെ" ആയിരുന്നു എന്റെ ആരാധ്യ പുരുഷന്‍ അന്ന് .

വായനയുടെ ഒരു ഘട്ടത്തില്‍ എ .ടി കോവൂര്‍ അടക്കമുള്ളവരുടെ നിരീശ്വര വാദ ഗ്രന്ഥങ്ങളും മറ്റും ഏറെ പഥ്യം ആയിരുന്നു . ദൈവം , മതം തുടങ്ങിയവ എന്റെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു ... കൂടെ ചില അര്‍ത്ഥമില്ലാത്ത ആചാരങ്ങള്‍ എന്നെ തീര്‍ത്തും മത വിരുദ്ധനാക്കി ആ കാല ഘട്ടത്തില്‍ .

ഡിഗ്രി കാലഘട്ടത്തില്‍ ജീവ ശാസ്ത്രം പഠിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ... വിവിധ ജീവികളുടെ സങ്കീര്‍ണ്ണമായ അവയവങ്ങളുടെ കോ-ഒര്ടിനേഷന് എന്നെ ആശ്ചര്യപ്പെടുത്തി .വിവിധ അവയങ്ങള്‍ പരിണമിച്ചു എന്ന് തന്നെ വക്കുക , അവ തമ്മിലുള്ള പസ്പര യോജിച്ചുള്ള പ്രവര്‍ത്തനം എങ്ങിനെ നിലവില്‍ വന്നു ? ഈ പരിണാമ പ്രക്രിയക്ക് പിന്നിലെ പ്രേരക ശക്തി എന്താണ് ?


പരിണാമത്തില്‍ രസം കയറി ശ്രദ്ധ അതിലേക്കു തിരിഞ്ഞു ...പരിണാമ സിദ്ധാന്തം ഭംഗിയായി അവതരിപ്പിച്ച ഡാര്‍വിന്റെ പുസ്തകത്തിലെ ചില തുറന്നു പറച്ചിലുകള്‍ എന്നെ കൂടുതല്‍ സംശയാലുവാക്കി ... ഒരു സ്ഥലത്ത് ഡാര്‍വിന്‍ പറയുന്നു വെളിച്ചത്തിനും ദൂരത്തിനും അനുസരിച്ച് ഫോക്കസിംഗും മറ്റും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിവുള്ള കണ്ണ് പ്രകൃതിയില്‍ നിന്ന് തനിയെ ഉണ്ടായി വന്നു എന്ന് വിശ്വസിക്കുന്നത് പമ്പര വിഡ്ഢിത്തം ആണെന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു (I freely confess, absurd in the highest possible degree) ...


കണ്ണ് പൂര്‍ണമാകുന്നത് വരെ അത് പ്രവര്‍ത്തന ക്ഷമം അല്ല , അതിനാവട്ടെ അനേകം തലമുറകള്‍ വേണം താനും .അതിനാല്‍ അപൂര്‍ണ്ണമായ കണ്ണ് എന്തിനു അനേകം തലമുറകളിലൂടെ കൈ മാറ്റം ചെയ്തു ? ഈ പ്രശ്നവും ഡാര്‍വിന്‍ തുറന്നു സമ്മതിക്കുന്നുണ്ട് ... ഇനി ഒരു കണ്ണ് തനിയെ ഉണ്ടായി എന്ന് തന്നെ കരുതുക , രണ്ടാമത്തെ കണ്ണും തനിയെ ഉണ്ടായി എങ്കില്‍ ഇവ രണ്ടും ചേര്‍ന്ന് ഒരു വിഷന്‍ വന്നതെങ്ങിനെ ? തല കീഴായി നെട്ടിനയില്‍ പതിക്കുന്ന ചെറിയ പ്രതി ബിംബത്തെ , യഥാര്‍ത്ഥ വലിപ്പത്തില്‍ ആയി കാണാന്‍ തലച്ചോറിനു കഴിവ് വന്നതെങ്ങിനെ ? രണ്ടു കണ്ണില്‍ നിന്ന് വരുന്ന ചെറിയ പ്രതി ബിംബങ്ങള്‍ ആകസ്മികം ആയി ഒന്നാകുമോ ? അത്യധികം ടെക്നിക്കല്‍ ആണല്ലോ ഇത് .


ഈ ചിന്ത എന്നില്‍ കിടന്നിരുന്നു .. പിന്നീട് ഡിഗ്രിക്ക് ശേഷം ജെനിറ്റിക്സ് വിശദമായി പഠിക്കാന്‍ കഴിഞ്ഞത് എന്നെ ഈ മേഖലയിലേക്ക് തിരിച്ചു കൊണ്ട് വന്നു ... അപ്പോഴാണ്‌ എത്രത്തോളം അബദ്ധ ജടില ധാരണകള്‍ ആണ് ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിക്കപ്പെടുന്നത് എന്ന് ബോധ്യം ആയതു . ജീവികളുടെ ഗുണങ്ങള്‍ക്ക് നിദാനം ജീനുകള്‍ ആണെന്നും ,ജനിതക കോഡുകളില്‍് മാറ്റം വരാത്തിടത്തോളം പുറമെയുള്ള മാറ്റങ്ങള്‍ അടുത്ത തലമുറയിലേക്ക് പ്രേക്ഷണം ചെയ്യില്ലെന്നും , ജീനുകളില്‍ മാറ്റം വരുന്നത് ക്രമേണ അല്ലെന്നും മനസ്സിലായി


ഉപയോഗ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ക്രമേണ അവയങ്ങള്‍ക്ക് മാറ്റം വരുമെന്ന ഡാര്‍വിന്റെ വിശ്വാസം തികച്ചും തെറ്റാണെന്ന് ജനിത ശാസ്ത്ര പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നു എന്നിട്ടും ജീനുകളും DNA യും എന്താണെന്ന് പോലും അറിയാതെ ഡാര്‍വിന്‍ ഉണ്ടാക്കിയ പരിണാമ സിദ്ധാന്തം ഇപ്പോഴും വേദ വാക്യം പോലെ കൊണ്ട് നടക്കുന്നത് എന്തിനാണെന്ന് എന്നില്‍ അത്ഭുതം ഉളവാക്കി .ultra violet രശ്മിയോ മറ്റോ മൂലം ജനിതക ഘടനയില്‍ ഉണ്ടാകുന്ന മാറ്റം (mutation) വഴി മാത്രമേ ജീവികളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളൂ ..അങ്ങിനെ ജനിതക ഘടനയില്‍ പെട്ടെന്നുള്ള മാറ്റം മൂലം കണ്ണിന്റെ സ്റ്റീരിയോ വിഷനും , അവയവ സംയോജനവും ഉണ്ടായി വന്നു എന്ന് വിശ്വസിക്കുന്നത് അങ്ങേയറ്റത്തെ വിഡ്ഢിത്തമോ അഹങ്കാരമോ ആണ് എന്നാണു എന്റെ പക്ഷം .

Faizal Kondotty said...

ഒരൊറ്റ കാര്യം കൂടി , നമ്മുടെ തലച്ചോറില്‍ രൂപം കൊള്ളുന്ന ഒരാശയം നാഡീ കോശങ്ങളിലൂടെ കടന്നു പോയി സ്വന തന്തുക്കളെ അതിനനുസരിച്ച് കമ്പനം ചെയ്തു , നാവിന്റെ സഹായത്തോടെ , ശബ്ദ തരംഗങ്ങള്‍ ആയി പുറത്തു വന്നു വായുവിലൂടെ പ്രേക്ഷണം ചെയ്തു അത് മറ്റൊരാളുടെ ഇരു ചെവികളും പിടിച്ചെടുത്തു ഡയഫ്രം വഴി , മൂന്നു അസ്ഥികളിലൂടെ കടന്നു കോക്ലിയയില് എത്തി അവിടെ നിന്ന് തലച്ചോറിലേക്ക് വന്നു ഇരു ചെവികളില്‍ നിന്നും വന്ന ശബ്ദം യോജിപ്പിച്ച് ഉള്ള സ്റ്റീരിയോ ഹിയറിംഗ് പെട്ടെന്നുള്ള mutation വഴി ഉണ്ടായി വന്നതോ ? ക്രമേണയുള്ള മാറ്റം എന്ന ഡാര്‍വിന്‍ സിദ്ധാന്ത പ്രകാരം ഒരു കഥയായി എങ്കിലും ഇത് വിശ്വസിക്കാം ആയിരുന്നു .പക്ഷെ പുറമെയുള്ള മാറ്റങ്ങള്‍ ജനിതക ഘടനയില്‍ മാറ്റം വരുത്തില്ലെന്നും തദ്വാര അത് അടുത്ത തലമുറയിലേക്കു കൈ മാറ്റം ചെയ്യില്ലെന്നും നമുക്ക് ഇന്നറിയാം ...അപ്പൊ ഇതൊക്കെ ആകസ്മികം ആയ mutation വഴി രൂപപ്പെട്ടുവന്നോ ? കൂടാതെ enzymes, hormons , അങ്ങിനെ അങ്ങിനെ ഒരു പാട് സംവിധാനങ്ങള്‍ ..

എങ്ങിനെ ജീവികളില്‍ ആണ്‍ പെണ് വര്‍ഗങ്ങള്‍ ഉണ്ടായി വന്നു ? ജനിത പരമായി മാറ്റം സംഭവിച്ചു ഒരു ജീവി ഉണ്ടായി എന്ന് വക്കുക , എങ്ങിനെ അതിന്റെ ഇണ ഉണ്ടായി , ആണില്‍ നിന്ന് പെണ്ണോ പെണ്ണില്‍ നിന്ന് ആണോ ? അങ്ങിനെ പരിണമിക്കണമെങ്കില് തന്നെ വിവിധ തലമുറകള്‍ എങ്ങിനെ ഉണ്ടായി ? ഒരു ജീവി വര്‍ഗം മറ്റു ജീവി വര്‍ഗങ്ങളുമായി effective reproduction നടക്കില്ല ( reproductive isolation എന്ന് പറയും ), അപ്പൊ പിന്നെ അനുപൂരകങ്ങള്‍ ആയ ലൈംഗികാവയവങ്ങളോട് ആണ്‍ പെണ് ജീവി വര്‍ഗ്ഗങ്ങള്‍ mutation വഴി ഉണ്ടായി എന്ന് എങ്ങിനെ വിശ്വസിക്കും

നമ്മുടെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുണ്ടെന്ന നിഗമനത്തില്‍ ഇവയൊക്കെ എന്നെ എത്തിച്ചു എന്ന് പറയാനാണ് ഇത്രയും പറഞ്ഞത് .

സജി said...

കമെന്റുകള്‍ വായിക്കുകയും ഓരോരുത്തരുടെയും നിലപാടുകള്‍ മനസിലാകുകയും, ചെയ്യുന്നുണ്ടെങ്കിലും, അനില്‍ വെങ്കോടിന്റെ ചില പരാമര്‍ശങ്ങള്‍ക്ക്, സകലവിധ പ്രതിപക്ഷ ബഹുമാനത്തോടെയും മറുപടി പറയാതെ വയ്യ!

ഞാന്‍ എന്റെ നിലപാടു പറഞ്ഞു, എന്റെ 99% സുഹ്രുത്തുക്കളും ഇതിനോട് വിയോചിക്കുന്നവരാണ് , എന്നറിഞ്ഞുകൊണ്ടു തന്നെയാണു പറഞ്ഞത്. ഒന്നു, രണ്ടു കാര്യങ്ങള്‍ ഞാന്‍ മാത്രം പരാന്മര്‍ശിക്കട്ടെ.
1. @ജീവോൽ‌പ്പത്തിയെ കുറിച്ച് ശാസ്ത്രത്തിനു ഒന്നും അറിയില്ല .. എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല.മറിച്ച്, “ജീവന്റെ ഉല്‍പ്പത്തിയേപ്പറ്റി പരിശോധിച്ചു ഉറപ്പു വരുത്താനാവും വിധം കൃത്യമായ വിവരങ്ങള്‍ ഇന്നുവരെ കണ്ടെത്തിയിട്ടില്ല“ ചില സിദ്ധാന്തങ്ങളെ മാത്രമാണ് ഇന്നും ഈ വിഷയത്തില്‍ ശാസ്ത്രം ആശ്രയിക്കുന്നത്. എന്താ അതു ശരിയല്ലേ?
2.10-അം ക്ലാസ്സുവരെ ബയോളജി പഠിച്ചിട്ടുണ്ടെന്ന അഹങ്കാരത്തിൽ ശാസ്ത്ര വിമർശനം നടത്തുന്നത് നല്ലതല്ല- അനില്‍, for your information, ഞാന്‍ പത്താം തരെ മാത്രമല്ല ബൈയോളജി പഠിച്ചിട്ടുള്ളത്, അപ്പോള്‍ ഞാന്‍ ഇച്ചിരെ അഹങ്കരിച്ചോട്ടെ?(അല്ലെങ്കില്‍ വേണ്ടാ). ഇനി സ്വന്തമായി ഒരു ജീവിത തത്വശാസ്ത്രം രൂപികരിക്കാന്‍ വേണ്ട മിനിമം ബൈയോളോജി വിദ്യാഭ്യാസം എന്താണ്? അത് ആരാണ് നിശ്ചയിച്ചത്? (ഇത്തരം ചോദ്യങ്ങള്‍ ഒരു ഗുണവും ചെയ്യില്ലെങ്കിലും ചോദിച്ചു പോകുകയാണ്)
3. @“അതുകൊണ്ട ഇനിയെങ്കിലും ഇത്തരം നിരുത്തരവാദമായ അഭിപ്രായങ്ങൾ പൊതു മധ്യത്തിലേയ്ക്കു വിതറരുത്“ ഇനിടെയാണ് നിങ്ങള്‍ക്ക് ശരിക്കും തെറ്റു പറ്റിയത്. പ്രെക്രൂസ്റ്റസിനെ അറിയില്ല്ലേ? വഴിയില്‍ കാണുന്നവരെയെല്ലാം പിടിച്ചുനിര്‍ത്തിയിട്ടു തന്റെ കൈയ്യിലുള്ള കട്ടിലില്‍ കിടത്തിയിട്ട്, കട്ടിലിനേക്കാള്‍ നീളം കൂടിയവരുടെ കാല്‍ മുറിച്ചു കളയുകയും നീളം കുറഞ്ഞവരെ വലിച്ചും നീട്ടുകയും ചെയ്യുന്ന പുരാതന ഗ്രീസിലെ കഥപാത്രം? ചുരുക്കത്തില്‍ , തന്റെ കട്ടിലിനു പാകമാവാത്തവരെയെല്ലാം, ചെത്തി മുറിക്കുകയും വലിച്ചു നീട്ടുകയും ചെയ്യുന്ന രാക്ഷസന്‍. താങ്കളുടെ കയ്യില്‍ ഇരിക്കുന്ന കട്ടിലിന് പാകമാവില്ല ഞാന്‍ എഴുതിയത് എന്ന ഒറ്റക്കാരണത്താല്‍, അതു “ പൊതു മധ്യത്തിലേയ്ക്കു വിതറരുത്“ എന്നു പറയുമ്പോള്‍ പറഞ്ഞപ്പോള്‍, ഒരു “ഇതു“!!

ഇതില്‍ല്പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സര്‍വ്വ സമ്മതമായ ഒന്നല്ല എനിക്കു നന്നായി അറിയാം.

പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങളെക്കാള്‍, നിങ്ങള്‍ക്ക് എന്നെ അറിയാം എന്ന കാര്യം താങ്കളുടെ പരാമര്‍ശങ്ങളെ അമിതമായി സ്വാധീനിച്ചൊ എന്നും സംശയം. പ്രയര്‍ ഗ്രൂപ്പും രോഗികളെ മതം മാറ്റുന്നതും മറ്റും അങ്ങിനെ കടന്നു വന്നതാവാമല്ലോ?
അവസാനമായി,ഹൈന്ദവ വിശ്വാത്തെയും നിരീശ്വരവാദികളെയും നിർവ്വചിച്ചത് വളരെ ബാലിശമായാണ്. സെമിറ്റിക്ക് വിശ്വാസത്തിൽ ജനിച്ചു വളർന്നൊരാൾക്ക് എന്നു പറഞ്ഞത് ശരിയല്ല. സെമിറ്റിക്ക് വിശ്വാസത്തിൽ ജനിച്ചു, എങ്കിലും ഞാന്‍ വളര്‍ന്നത് അങ്ങിനെയല്ല.
ഹിന്ദു മതത്തേ പറ്റി ഞാന്‍ ബാലിശമായിഒന്നും പറഞ്ഞിട്ടില്ല, ഒരിടത്തും പറഞ്ഞിട്ടും ഇല്ല, കുറക്കാലമെങ്കിലും, വളരെ ഗൌരവത്തോടെ അതു പഠിക്കാന്‍ മിനക്കെട്ട ഒരാള്‍ എന്ന നിലയില്‍.
പിന്നെ വാദമുഖങ്ങളോടും, നിലപാടുകളോടും, പൂര്‍ണ്ണമായി വിയോചിക്കുന്നു , അതങ്ങിനെ നില്‍ക്കട്ടെ.

ബെന്യാമിന്‍ said...

സജി,
അനിലിനുള്ള മറുപടി കണ്ടു. അങ്ങനെയൊക്കെ വാദിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷേ അനില്‍ ഉയര്‍ത്തിയ പ്രസക്‌തമായ ചോദ്യത്തിന് താങ്കള്‍ മൌനം പാലിച്ചതെന്തേ..?
അന്തിമലാഭത്തിന്റെ കണക്കു നോക്കിയാണോ നിങ്ങളെപ്പോലെ ഒരാള്‍ ദൈവവിശ്വാസത്തെ സാധൂകരിക്കേണ്ടത്..? എനിക്ക് നരകമാണ് ലഭിക്കാന്‍ പോകുന്നതെങ്കില്‍പ്പോലും ഞാനെന്റെ ദൈവത്തെ വിശ്വസിക്കാന്‍ തയ്യാര്‍ എന്നുപറയുന്നതരം വിശ്വാസമാണ് ഞാന്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചത്. ഇവിടെയാണ് പ്രൊട്ടസ്റ്റന്റ് മതങ്ങള്‍ പരക്കെ വിമര്‍ശിക്കപ്പെടുന്നത്. നീ പ്രാര്‍ത്ഥിക്ക് നിനക്ക് ദൈവം നന്മ തരും, സുഖം തരും, സൌകര്യം തരും ചോദിക്കുന്നതെന്തും തരും സ്വര്‍ഗ്ഗവും തരും. അങ്ങനെ കിട്ടാന്‍ വേണ്ടിയുള്ള ദൈവത്തിനോടുള്ള കൂട്ടുകൂടല്‍ പഠിപ്പിക്കുന്ന കൂടാരാത്തിലാണ് താങ്കളുടെ വാസം. അവിടെ ലാഭക്കണക്ക് പറയാതെ ദൈവത്തിന് അസ്ഥിത്വമില്ല. അന്തിമലാഭത്തിനുവേണ്ടി ദൈവത്തിനോടു ചേരുന്നതിനേക്കാള്‍ നല്ലത് ചെകുത്താനോട് ചേരുന്നത്. എന്നെ പാടിപ്പുകഴ്ത്താന്‍ അവന്‍ പറയുന്നില്ലല്ലൊ.

Unknown said...

Dear Saji,


As I understand Christianity is not a monolithic structure. It has got different creeds and beliefs in it. Modern Pentecostalism and the First Century Christianity are so different in essence akin to Santhosh Madhavan representing Hinduism in contrast to Swamy Vivekanandan. It is to different things.

Like to know where you belongs to the warring factions in Christianity in relation to the following.


1. Assurance of Salvation - Calvinism Vs Armenianism
2. Godliness of Christ- Fully Human, Fully God, Full Man and Full God.
3. Christanity’s support to Slavery – Paul’s writings in support.
4. Church Compostion – of the saints departed, living saints & the ones to come
(if you subscribe to positon 4, why is it that you don’t’ pray for the dead)

Hope your initiative will start a new dialogue within the ‘Bible Believing Community’

സോജൻ തോമസ് said...

Very good article, though it’s not moved into the depths of each beliefs, it has covered the bottom lines, thereby it’s small and good to read, please do write.

സജി said...

ബന്യാമീന്‍,
ഈ വിഷയത്തെ അവതരിപ്പിച്ചത് “ഞാന്‍“ എന്ന വ്യക്തിയെ മാറ്റി നിര്‍ത്തിയിട്ടാണ്.ഇനി, അതിന് പ്രസക്തിയില്ല എന്നു മനസിലാക്കുന്നു.

അനില്‍ വേങ്കോട് പറഞ്ഞ ഒരു കാര്യം തന്നെയാണ്, ഒരു പക്ഷേ യോചിക്കുന്ന ഏക കാര്യം തന്നെയാണ് എനിക്കു മറുപടിയായി പറയാനുള്ളത്!
“ഇനി പ്രപഞ്ചോൽ‌പ്പത്തിയെ കുറിച്ചോ മനുഷ്യോൽ‌പ്പത്തിയെ കുറിച്ചോ സംശയങ്ങൾ ബാക്കി നിൽക്കുന്നതു കൊണ്ടല്ല ആളുകൾ ദൈവവിശ്വാസിയായിരിക്കുന്നത്“.

ഞാന്‍ ഒരിക്കലും, ശാസ്ത്രത്തിന്റെ അപൂര്‍ണ്ണത കൊണ്ടോ, മറ്റു മതങ്ങളെല്ലാം പഠിച്ചിട്ട് ശരിയല്ല ബോധ്യപ്പെട്ടതു കൊണ്ടോ അല്ല ഒരു മത വിശ്വാസിയായിത്തുടരുന്നത്!.(ഇതാണ് സത്യമെങ്കിലും, ഇതാണ് ബന്യാമീന്‍ പ്രതീക്ഷിക്കുന്നതു എങ്കിലും, ഇതും ഈ പോസ്റ്റും തമ്മില്‍ കാര്യമായ ബന്ധം ഇല്ല എന്നു തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം!)

“അങ്ങനെ കിട്ടാന്‍ വേണ്ടിയുള്ള ദൈവത്തിനോടുള്ള കൂട്ടുകൂടല്‍ പഠിപ്പിക്കുന്ന കൂടാരാത്തിലാണ് താങ്കളുടെ വാസം“ അന്നു പറഞ്ഞല്ലോ.
തികച്ചും അല്ല ബന്യാമീന്‍.പോസ്റ്റിന്റെ ചുറ്റു വട്ടത്തില്‍ നിന്നും മാറിയാണെങ്കിലും മറുപടി പറയാം.

എനിക്കു എന്തെങ്കിലും കിട്ടാന്‍ വേണ്ടി നടത്തുന്ന അഭ്യാസങ്ങള്‍ "എന്റെ“ മതത്തില്‍ ഇല്ലേയില്ല. അങ്ങിനെയുള്ളവരുടെ കൂടെ എന്നെ കണ്ടിട്ടുണ്ടെങ്കില്‍, നിങ്ങളുടെ കൂടെ അതു കാണുന്നതുപോലെ മാത്രമേ ഒള്ളൂ, യോചിക്കാവുന്നുടത്തു യോചിക്കുക.

ബെന്യാമിന്‍ said...

സജി,
ആ ഇല്ലേയില്ല വായിച്ചിട്ട് ഞാന്‍ ഹ.. ഹ.. ഹാ‍ എന്നു ചിരിക്കുന്നു..!

ബെന്യാമിന്‍ said...

സജി,
ആ ഇല്ലേയില്ല വായിച്ചിട്ട് ഞാന്‍ ഹ.. ഹ.. ഹാ‍ എന്നു ചിരിക്കുന്നു..!

Anonymous said...

കേവലമാ‍യ സത്യത്തെ ദ്വന്ദരൂപങ്ങളീല്‍ ഇഴപിരിച്ചുകിട്ടണം എന്ന ശാഠ്യം ബൌദ്ധികബാല്യത്തിന്റേതാണ്. ഇത് അതില്‍ തന്നെ ഒട്ടുകുറവല്ല. എന്നാല്‍ ‘നേതി നേതി’ (ഇതല്ല, ഇതല്ല ) എന്ന ഭാരതീയ അന്വേഷണ പൈതൃകത്തിന്റെ അടിസ്ഥാന ത്വര പ്രതിനിധാനം ചെയ്യുന്ന തുടര്‍ച്ചയായ അന്വേഷണം വളര്‍ച്ച മുരടിച്ച് അവസാനിക്കുന്നത് കുറവുതന്നെയാണ്. മൂന്നു മാര്‍ഗ്ഗങ്ങളില്‍ ഒരു മാര്‍ഗ്ഗം തിരെഞ്ഞുടുക്കുന്നതിന്റെ അടിസ്ഥാനം സാധ്യതയില്‍ ഈന്നിയ ഒരു ഭാഗ്യക്കുറി വാങ്ങലാവുമ്പോള്‍ അതും അവിശ്വാസവും (നിരീശ്വരവാദമല്ല) തമ്മില്‍ വലിയ വ്യത്യാസമില്ല.
ലൈംഗീതക സഹജീവികളോടുള്ള ബന്ധം തുടങ്ങി മതം സ്വാധീനിക്കാവുന്ന മേഖലകളെപ്പറ്റി :
ബൈബിള്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ ധാര്‍മ്മീകതയെ എന്നന്നേക്കുമായി നിര്‍വ്വചിച്ചിട്ടുണ്ടോ.? ദാവീ‍ദിന് അനേകം ഭാര്യമാരെയും വെപ്പാട്ടിമാരെയും നല്കിയ പഴയ നിയമ യെഹോവ എന്നുമുതലാണ് വിക്‌ടോറിയന്‍ സദാചാരപാരമ്പര്യത്തിലേക്ക് (ഏക ഭാര്യത്വം) ചുവടു മാറിയത്..? ഇങ്ങനെ ഒരു ചുരുങ്ങലിനാവശ്യമായ ജൈവശാക്‌തീകരണം മനുഷ്യനു നല്കിയ ശേഷമാണോ ഈ ചുവടുമാറ്റം..? ദാവീ‍ദിനു ബാധകമായിരുന്ന വിവാഹ ഉടമ്പടി എന്തായിരുന്നു..? മതഗ്രന്ഥങ്ങള്‍, മാറുന്ന കാലത്തിനനുസരിച്ച് പുനര്‍വ്യാഖ്യാനം ചെയ്‌തുമാത്രമാണ് പുരോഹിത വര്‍ഗ്ഗം നിലനില്ക്കുന്നത്. അത് അന്നന്നത്തെ അധീശവര്‍ഗ്ഗത്തിന്റെ മൂല്യങ്ങളുമായി സമരസപ്പെട്ടിരിക്കുകയും ചെയ്യും.
(തുടരും..)
നിബു നൈനാന്‍

Anonymous said...

സജിയുടെ ഈ പ്രസ്താവനയിൽ അപകടം പതിയിരിക്കുന്നു. ഒരുജന്മം, പലജന്മം, നിരീശ്വരം എന്നു മൂന്നായി തിരിച്ച കേവല വിശ്വാസങ്ങളുടെ വക്താക്കളും പ്രയോക്താക്കളും പ്രസ്താനങ്ങളുമല്ല ഭൂമിയിൽ ഉള്ളത്. ആ കേവല വിശ്വാസങ്ങളോ അതിന്റെ താത്വിക ചർച്ചകളോ അല്ല മതങ്ങളുടെ രൂപത്തിൽ ഭൂമിയിലെ ആകെ മനുഷ്യരെ ബാധിച്ചിരിക്കുന്ന വിഷയം. ഈ മൂന്നു കാര്യങ്ങളിലെ വിചിന്തനങ്ങൾ വിശ്രമ വേളയിലെ വിനോദമായി എടുത്ത് കൊണ്ട് മനുഷ്യരാശിക്ക് മുന്നോട്ട് പോകാവുന്നതേ ഉണ്ടായിരുന്നുള്ളൂ . ആ മൂന്നു വിഷയങ്ങൾ എത്ര നിർദ്ദോഷവും അപകടരഹിതവും ആണെന്നറിയണമെങ്കിൽ മതങ്ങൾ മനുഷ്യനെ എങ്ങയെല്ലാം വിഭജിക്കുന്നെന്നു നോക്കികാണണം.ഈ ഭൂമിയിൽ ഒന്നു ജീവിച്ചു തീർക്കണമെങ്കിൽ ഏതെങ്കിലുമൊരു മതത്തിൽ കൂടി വിശ്വസിപ്പിച്ചിട്ടേ മതവാദികൾ നമ്മളെ വിടൂ.
ഒരു ജീവിവർഗ്ഗം എന്നനിലയിൽ ആകെ മനുഷ്യരും ഈ ഭൂമിയിലെ അവരുടെ ജീവിതവും മുഖ്യപ്രമേയമാകേണ്ടതായിരുന്നു. അതിനെ സഹായിക്കാനെത്തിയവയായ ഒരു ജന്മം , പലജന്മം , ഈശ്വരം തുടങ്ങിയ കേവല വിശ്വാസങ്ങൾ അരങ്ങുപിടിച്ചെടുക്കുകയും ഇപ്പോൾ നിറഞ്ഞാടുകയും ചെയ്യുന്നിടത്താണു” നരകം കാത്തിരിക്കുന്ന വഴിയിൽ നിന്നും മാറിനടക്കാൻ “ നിർദ്ദോഷമായ മുന്നറിയിപ്പ്.
എന്റെ സഹജീവിക്കു ഞാൻ അസ്പ്രശ്യനാവുന്ന തരം മതവും കടുത്ത ലിംഗ വിവേചനത്തിന്റെ നിയമങ്ങൾ പുലർത്തുന്ന മതങ്ങളും ഉണ്ടെന്നും നമ്മൾ നരകത്തിൽ വീണു പോകാതിരിക്കാൻ ഇവർക്കെല്ലാം വലിയ ശുഷ്കാന്തി ആണെന്നും മറക്കരുത്. മതങ്ങളും അവയുടെ പിന്നിലെ രാഷ്ട്രീയവും ഇത്രമേൽ നിഷ്കളങ്കമല്ലാത്ത രൂപകങ്ങളിൽ അളന്നു നോക്കണം.
ഈശ്വരവാദിയായി കഴിഞ്ഞാൽ ഒരാൾ നരകത്തിൽ പോകാതിരിക്കുമോ? ഇല്ല അതാത് മതത്തിന്റെ നിർവ്വചനത്തിലെ ഈശ്വരൻ ആണു നരകരാഹിത്യവഴി. ഒരു മതത്തിൽ മാത്രം വിശ്വസിക്കുന്നയാൾ മറ്റുമതങ്ങളുടെ ഈശ്വര നിർവ്വചനത്തിൽ അവിശ്വാസിയാണു. അതിനാൽ നരകത്തിൽ പോവാതിരിക്കാൻ ഭാഗ്യക്കുറിയെടുക്കുകയേ നിർവ്വാഹമുള്ളൂ.
--E A SALIM

ബെന്യാമിന്‍ said...

ചിരി കഴിഞ്ഞു. ഇനി കാര്യത്തിലേക്കു വരാം. താങ്കളുടെ പോസ്റ്റിനുള്ളില്‍ നിന്ന് സംസാരിച്ചാല്‍ അത് ഭാഗ്യക്കാര്‍ഡില്‍ പണം വയ്ക്കാനുള്ള മുച്ചീട്ടു കളിക്കാരന്റെ വിളിച്ചുപറച്ചിലിന് തുല്യം.
പണം വച്ചവനെല്ലാം വിചാരിച്ചിരിക്കുന്നത് തന്റെ കാര്‍ഡിലാണ് ഭാഗ്യമിരിക്കുന്നതെന്നാണ്‍്. പക്ഷേ മൂന്നും കള്ളച്ചീട്ടാണെന്ന് അവരോടാര് പറഞ്ഞുകൊടുക്കും..?

Anonymous said...

സത്യാന്വേഷണം എന്നത് പാതകളില്ലാത്ത ഒരു ഭൂമികയിലേക്കുള്ള പ്രയാണമെന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി.
ക്രൈസ്‌തവ ഹിന്ദു ഇസ്ലാം വര്‍ഗ്ഗങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ സ്വജീവിതത്തില്‍ പിന്തുടര്‍ന്ന സ്വന്തം നിഗമനങ്ങളില് എത്തിച്ചേര്‍ന്നു ശ്രീരാമകൃഷ്ണ പരമഹംസര്‍.
സത്യത്തിന്റെ വജ്രമുഖങ്ങളെയും വൈവിധ്യങ്ങളെയും ഇവര്‍ കണ്ടെത്തിയെന്നതാണ് മുക്‌തിയ്ക്ക് നിദാനം.
മതഗ്രന്ഥങ്ങളുടെ സഹായത്തോടുകൂടിയോ അതില്ലാതെയോ ഓരൊരുത്തരും നടത്തേണ്ടുന്നതാണ് ഈ യാത്ര. ജീവിതം എന്നത് ഒരു വലിയ എന്തോ ഒന്നാണ് എന്നുതോന്നുമ്പോള്‍ മാത്രമാണ് ജീവിതം ഭയാനകമാകുന്നത്. 'fear in the unknown' മാത്രമാണത്. അങ്ങനെയെങ്കില്‍ ഈ ജീവിതത്തില്‍ തന്നെ നമുക്കറിയാത്ത എന്തെല്ലാം കാര്യങ്ങളുണ്ട്.
ഭയത്തിലൂടെ ജനത്തെ ആകര്‍ഷിക്കുന്നത് കപട ഭക്‌തരാണ് . സ്നേഹം, കരുണ, ദീര്‍ഘക്ഷന്മ, ഭൂതദയ, വിട്ടുവീഴ്ച, തുടങ്ങി എത്രയോ മഹത്തായ മൂല്യങ്ങളാ‍ണ് മതഗ്രന്ഥങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.
1കോരി. 14: പൌലോസ് അപ്പോസ്തോലന്‍ കുറിച്ചിട്ടിരിക്കുന്ന വരികള്‍; സ്നേഹത്തിന്റെ മാനിഫെസ്റ്റോ തന്നെയല്ലേ..? അപ്രകാരം ജീവിക്കാന്‍ എത്ര മതഗ്രന്ഥ വായനക്കാര്‍ വെല്ലുവിളിക്കപ്പെടുന്നുണ്ട്. ഇല്ലെങ്കില്‍ എന്താണ് കാരണം..? ഉത്തരം ക്രിസ്‌തു തന്നെ പറഞ്ഞു. അവര്‍ ആത്മാവിനെയല്ല, അക്ഷരങ്ങളെയത്രേ സ്നേഹിക്കുന്നത്. (the letter kills but the spirit gives life)
നിനു നൈനാന്‍
(തുടരും)

Anonymous said...

മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍, ജനനശേഷമുള്ള ജീവിതത്തെക്കുറിച്ച് അത്രത്തോളം വേപഥു പൂകാത്തത് എന്തുകൊണ്ടാണ്. നിത്യജീവന്‍ എന്നത് എന്തിനെയാണ് ദ്യോതിപ്പിക്കുന്നത്. മരണശേഷമുള്ള ജീവനെയോ അതോ മരണപൂര്‍വ്വ-മരണാനന്തര ജീവിതത്തിന്റെ നിലവാരത്തെയോ..?
ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുമ്പോള്‍ മരണവും അങ്ങനെയാവും. സ്വാര്‍ത്ഥപൂര്‍ണ്ണമായ ജീവിതമാണ് മരണത്തെ ഭയപ്പെടുന്നത്. ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കലാണ് മതങ്ങളുടെ ധര്‍മ്മം. മരണം കാട്ടി ഭയപ്പെടുത്തലല്ല.
മനുഷ്യജീവനു മാത്രമായി എന്തെങ്കിലും പ്രത്യേകതയുണ്ടോ..? മറ്റു ജന്തുക്കളുടെ ജീവന് ഇല്ലാത്ത എന്തു മൂല്യമാണ് അതിനുള്ളത്..? സകലത്തേയും കൊന്നും കീഴടക്കിയും മുന്നേറുവാനുള്ളവനാണ് മനുഷ്യന്‍ എന്ന് ബൈബിള്‍ ഭാഷ്യമാണ് ഇന്നത്തെ കണ്‍സ്യൂമറിസത്തിന്റെ വേദശാസ്‌ത്ര അടിത്തറ. അവയുടെ പൂരകങ്ങളാണ് പുതുതലമുറ ക്രിസ്‌ത്യാനിത്വം.
അവിടെ സമ്പന്നന്‍ ദൈവനുഗ്രഹീതനും ദര്‍ദ്രന്‍ ശപിക്കപ്പെട്ടവനുമാകുന്നു. ത്യാഗം ശാപവും സുഖലോലുപത അഭിഷിക്‌തന്റെ അടയാളവുമാകുന്നു. കാല്‍‌വറി ഒരു അവധിക്കാല തീര്‍ത്ഥാടനകേന്ദ്രവും..
ഇവിടെയാണ് വൈലോപ്പിള്ളിയുടെ ഈ വരികള്‍ പ്രസക്‌തമാകുന്നത്: ഹാ വിജിഗീഷു മൃത്യുവിനാമോ.. ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍..!!

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

തീര്‍ച്ചയായും. നമുക്കു നാമേ പണിവതു...... നന്നായിരിക്കുന്നു സജി.

സജി said...

Modern Pentecostalism and the First Century Christianity are so different in essence akin to Santhosh Madhavan representing Hinduism in contrast to Swamy Vivekanandan

നിബൂ ഇത് ഏറെ കിഴക്കോട്ടു പോയല്ലോ!

പിന്നെ ചോദ്യത്തിനെല്ലാം ഒറ്റ വാക്കില്‍ മറുപടി.
1. Assurance of Salvation - I dont believe in the assurence of salvation.

2. Godliness of Christ- Full Man and Full God.

3. Christanity’s support to Slavery –no. However, this short period of life in not the main subject of the Bible.

4. Church Compostion – living saints

സജി said...

ബന്യാമിന്‍,
പണം വച്ചവനെല്ലാം വിചാരിച്ചിരിക്കുന്നത് തന്റെ കാര്‍ഡിലാണ് ഭാഗ്യമിരിക്കുന്നതെന്നാണ്.

ഒകെ. അതു സത്യം! ആ തോന്നലാണല്ലോ പണം വയ്ക്കാന്‍ പ്രേരിപ്പിച്ചത്!. തുറന്നു നോക്കുമ്പോള്‍ സത്യം മനസിലാവുകയും ചെയ്യും.
ഇതിനിടയില്‍ ഒരല്‍പ്പം സമയം ഉണ്ടല്ലോ. ഒന്നു കൂട്ടി കൂട്ടിയും കിഴിച്ചും നോക്കാന്‍. ആ സാധ്യാതാ പഠനമാണ് എന്റെ സബ്ജെക്റ്റ്. എത്ര നേര്‍ത്ത സാധ്യതയാണുള്ളതെങ്കിലും, എന്റെ ചീട്ടിലാണ് അടിക്കുന്നതെങ്കില്‍,ബന്യാമീന്‍ കനത്ത വില കൊടുക്കെണ്ടി വരും.

(അബ്രാഹാമിന്റെ മടിയിലിരിക്കുന്ന ലാസറിന്റെ വിരല്‍ നനച്ച് ഒരു തുള്ളി വള്ളം വേണമെന്നു പറഞ്ഞ ധനവാനെ മറന്നു പോകരുത്!)

ഇനി അടിക്കുന്നത് മറ്റേതി ചീട്ടിലായാലും , എനിക്ക് ഒന്നും പോകാനില്ല.

Unknown said...

As you yourself are not sure about the Salvation, you are inviting people to a place abuot which you yourself are not sure enough. I was not expecting an 'Yes' or 'No' anwer but was trying to show that Christanity is not a collection of a homogenous body of beliefs but it too is something like the monotheistic religions having multiple schools of thought.

Hope you will continue to probe before coming to definite conclusinons.

അനില്‍ വേങ്കോട്‌ said...

സജി ചർച്ചയ്ക്ക് വച്ച വിഷയത്തിൽ നിന്നു സജിതന്നെ തെന്നി മാറാൻ ശ്രമിക്കുകയാണു. ഞാനതല്ല ഞാനതല്ല എന്നു ആണയിട്ടുകൊണ്ട്.
വിശ്വാസം എവിടെ നിന്നാണു ആരംഭിക്കുന്നതെന്നു ഞാൻ ചോദിച്ചു താങ്കൾ ഉത്തരം പറഞ്ഞില്ല. അതു മാത്രമല്ല ഒരു കാര്യത്തിലും താങ്കൾ കൃത്യമായി ഫേസ് ചെയ്യുന്നില്ല. എന്നെ ഒഴിവാക്കാം കട്ടിലും അതിന്റെ കാഠിന്യവും അതിനു കാരണവുമാകാം.
പക്ഷേ ഇന്നു താങ്ങൾ ആത്മീയമെന്നു തെറ്റായി വിളിക്കുന്ന കച്ചവടത്തിൽ നിന്നു ആത്മാവുള്ള ഒരാൾക്ക് പുറത്തു പോവേണ്ടി വരും. അതിനു തികച്ചും അടഞ്ഞുപോയ സംവേദനങ്ങൾ തടസ്സമാണു സഹോദരാ..

സജി said...

മോഹനേട്ടാ താമസിച്ചുപോയി എങ്കിലും..

@ഇവിടെയാണ് ദൈവവിശ്വാസിയും (ദൈവം ഉണ്ട് എന്ന് യാതൊരു യുക്തിയുമുപയോഗിക്കാതെ വിശ്വസിക്കുന്ന ഭൂരിപക്ഷം) നിരീശ്വരവാദിയും (ദൈവം ഉണ്ടോ,ഉണ്ടെങ്കില്‍ എന്താണ്, ഇന്നു ഭൂരി പക്ഷം പേരും പറയുന്ന പോലെയുള്ള ഒരു ദൈവം തന്നെയാണോ ശരിക്കുമുള്ള ദൈവം എന്നെല്ലാം അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍) തമ്മിലുള്ള വ്യത്യാസം.

ഇതു ശരിയല്ല. ദൈവം ഉണ്ട് എന്നു പറയുന്ന അതേ യുക്തി രാഹിത്യം ദൈവം ഇല്ല എന്നു പറയുന്നതിലും ഇല്ലേ? ഇതില്‍ ഒരാള്‍ എങ്ങിനെ മണ്ടനും മറ്റേയാള്‍ എങ്ങിനെ ബുദ്ധിമാനും ആകും എന്നു മനസ്സിലാകുന്നില്ല. രണ്ടു പേരും ഒരു ഗ്രൌണ്ടിലാണ്. ദൈവ വിശ്വാസിയുടെ അറിവില്ലായ്മകള്‍, അപര്യാപ്തകള്‍ ആയിരിക്കരുത് നിരിശ്വര വാദിയുടെ ആയുധം. നേരെ മറിച്ചും. ഇനി ദൈവം ഇല്ലെന്നു വന്നാലും ദൈവ വിശ്വാസിയായ എനിക്കു ഒന്നും നഷ്ടപ്പെടാനില്ലെന്നു മാത്രമേ ഞാന്‍ പറഞ്ഞൊള്ളൂ.
ഇനി നമ്മുടെ ഒന്നരക്കിലോ “തലച്ചേറു“ കൊണ്ട് ദൈവം ഇല്ല എന്നു ഉറപ്പിച്ചിട്ടു, അതെങ്ങാനും തെറ്റായാല്‍ ( 33.33% സാധ്യതയുണ്ട് തെറ്റാവാന്‍)
കാര്യം പോയി...

ഞാന്‍ ഇരിങ്ങല്‍ said...

സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഉപദേശിച്ചിട്ട് അച്ചായനെ നരക്ത്ത്തിലേക്ക് തള്ളിയിടുന്ന കമന്‍ റുകള്‍ ഗംഭീരം. എങ്കിലും വിഷയം മാറിപ്പോയില്ലേന്ന് സംശയം
പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്
1. ഏതെങ്കിലും ഒരു വിശ്വാസത്തില്‍ നില്‍ക്കണം എന്നാണ് (പൂര്‍ണ്ണമായും എനിക്കതിനോട് വിയോജിപ്പാണ്; ഒന്നില്‍ കൂടുതല്‍ ഉള്ളതില്‍ ചീത്തയില്‍ മേത്തരം തിരഞ്ഞെടുക്കാന്‍ പറയുന്ന ഒരു ‘ഇതാണത്”)
വിശ്വാസം ആരംഭിക്കുന്നത് അവന്‍റെ ജനനം മുതല്‍ക്ക് തന്നെയാണ്.
കാഴ്ചയില്‍ നിന്നാകാം, കേള്‍വിയില്‍ നിന്നാകാം. അനുശീലനത്തില്‍ നിന്നുമാകാം.
അതു കൊണ്ടാണ് ഒരു മതവുമില്ലാതിരുന്ന കാലത്ത് സൂര്യനെ, അഗ്നിയെ, വെള്ളത്തെ, മിന്നലിനെ ആരാധിച്ചത്.
മതമുണ്ടായപ്പോള്‍ അവര്‍ക്കൊക്കെ വിവിധങ്ങളായ പേരുകള്‍ വന്നു അതൊക്കെയും മതങ്ങളുടേതുമായി.
പിന്നീട് മത ഗ്രന്ഥങ്ങളുണ്ടായി. അങ്ങിനെ വിശ്വാസങ്ങളില്‍ വെള്ളം ചേര്‍ക്കുകയോ വിശ്വാസങ്ങളെ വര്‍ഗ്ഗീകരിക്കുകയോ ചെയ്തു എന്നു പറയാം.
(തുടരും)

saju john said...

ഇതിപ്പോള്‍ വന്ന് വന്ന് ആകെ കോമ്പ്ലിക്കേഷന്‍ ആയി വന്നുന്ന് തോന്നുന്നു എന്നെ പോലുള്ള ആളുകള്‍ക്ക്. അതിനാല്‍ നമ്മുക്ക് ആദ്യം മുതല്‍ വീണ്ടും തുടങ്ങാം.

അതിനു മുമ്പ് ആരെങ്കിലും ഒരുത്തരം പറയൂ ആ പഴയ മുത്തശ്ശി കടംകഥയ്ക്ക് “കോഴിയാണോ. അതോ കോഴിമുട്ടയാണോ ആദ്യമുണ്ടായത്?” ദൈവവചനപ്രകാരമാണെങ്കിലും, ശാസ്ത്രത്തിന്റെ പരിണാമ സിദ്ധാന്തം വച്ചാണെങ്കിലും മനുഷ്യര്‍ ഉണ്ടാവുന്നതിനു മുമ്പ് കോഴിയുണ്ടായിരിക്കുമല്ലോ? അതിനു ഉത്തരം പറയൂ......

എന്തായാലും പ്രതിപക്ഷബഹുമാനത്തോടെ ബഹറൈന്‍ ബൂലോഗരില്‍ ഈ ചര്‍ച്ച വളരെ നന്നായി നടക്കുന്നത് കാണാന്‍ അതീവ താല്പര്യത്തോടെ കാത്തിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

അച്ചായാ,
ചര്‍ച്ച വീക്ഷിക്കുന്നു.
പൊതുവേ എനിക്ക് യോജിക്കാനാവത്ത കാഴ്ചപ്പാടുകളാണെന്ന് പറയട്ടെ.
ഏകദൈവം, ബഹുദൈവം, നിരീശ്വരവാദം ഇങ്ങനെ ബ്രോഡായ മൂന്നുക്ലാസ്സുകളേ ലോകത്ത് നിലനില്‍കുന്നുള്ളൂ എന്ന പ്രസ്ഥാവന തന്നെ ലോകം ദൈവം എന്ന സങ്കല്‍പ്പത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന ധാരണയിലാണ്. ഇതൊന്നും തന്റെ ജീവിതത്തെ ബാധിക്കുന്നതല്ലെന്ന തിരിച്ചറിവുള്ള ഒരുപാട് മനുഷ്യരും ഈ ലോകത്ത് ജീവിക്കുന്നുണ്ട്.
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.
ആശംസകള്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സജീ, ഞാന്‍ പറഞ്ഞതിനു മറുകുറി എഴുതിയപ്പോള്‍ ത്തന്നെ പിശകാണല്ലോ കാണുന്നത്. ദൈവ വിശ്വാസികള്‍ക്ക് ഒന്നും ചിന്തിക്കേണ്ടതില്ല പറഞ്ഞതപ്പടി വിശ്വസിച്ചാല്‍ മതി. ഇതം ഏറ്റവും എളുപ്പമായ പ്രക്രിയയാണ്. പക്ഷേ നിരീശ്വരവാദി നിരീശ്വരവാദിയാകുന്നത് ഒരു പാട് ചിന്തകള്‍ക്കും, ചര്‍ച്ചകള്‍ക്കും, അന്വേഷണങ്ങ്ങള്‍ക്കും ശേഷമാണ് എന്നാണ് ഞാന്‍ വിവക്ഷിച്ചത്. അത്തരം തിരയലുകള്‍ക്കൊടുവില്‍ ഈശ്വരനുണ്ടെന്നു മനസ്സിലായാല്‍ അതായിരിക്കില്ലേ ഈശ്വരനെക്കുറിച്ചുള്ള ഏറ്റവും യുക്തി ഭദ്രമായ തിരിച്ചറിയല്‍. ആ കണ്ടെത്തല്‍ ഒരിക്കലും ഇന്നു നാം ഉണ്ടെന്നു പറയുന്ന മുഖസ്തുതി കേട്ട് പ്രസാദിക്കുന്ന ദൈവമായിരിക്കില്ല തീര്‍ച്ച. ചിലപ്പോള്‍ അതായിരിക്കാം ഭൂമി ഉരുണ്ടതാണെന്ന് നമ്മ്മള്‍ യുക്തിഭദ്രമായി കണ്ടെത്ത്hഇയതു പോലെ ഉണ്ടാകാന്‍ പോകുന്ന സത്യം. അല്ലാതെ വെറും വെളിപാടുകളോ, സ്വപ്നങ്ങളോ അല്ല. അപ്പോള്‍ ദൈവം ഉണ്ട് എന്നു പറയുന്നതിലെ യുക്തിരാഹിത്യം ദൈവം ഇല്ല എന്നു പറയുന്നതിലെങ്ങിനെ കാണാനാകും?

സജി said...

അനില്‍ വേങ്കോട്,
ഒഴിവാക്കിയതല്ല.എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ലെന്നതും സമ്മതിക്കുന്നു. വിയോചിക്കുന്നതും, എതിര്‍ക്കുന്നതും മനസിലാക്കം, പക്ഷേ, എനിക്കു യോചിക്കാനാവാത്തതു പറയരുത് എന്നുപറഞ്ഞതിലേ, അനൌചിത്യം തോന്നിയുള്ളൂ‍. വിശദമായ മറുപടിക്കു മുന്‍പ് മോഹനേട്ടനോടൊരു വാക്ക്:

“ദൈവ വിശ്വാസികള്‍ക്ക് ഒന്നും ചിന്തിക്കേണ്ടതില്ല പറഞ്ഞതപ്പടി വിശ്വസിച്ചാല്‍ മതി.“

അന്നു പറഞ്ഞത് ശരിയാണോ?രാത്രി മുഴുവന്‍ ശ്രമിച്ചിട്ടും ഉത്തര കിട്ടാത്തതിനാല്‍ ഹോവര്‍ക്ക് ചെയ്യാതെ വരുന്ന കുട്ടിയോട് മടിയന്‍ പറയുന്ന പോലെയായിപ്പോയി. ദൈവ വിശ്വാസികള്‍, മറ്റുള്ളവരേ പ്പോലെ തന്നെ, യുക്തിയും ബുദ്ധിയും, ലോജിക്കും,ഉള്ളവര്‍ തന്നെ.

പുരോഗമന വാദികള്‍ എന്നു മറ്റൂള്ളവര്‍ പറയുന്ന ഒരു “ ഇല്ലാ കൊമ്പി“ന്റെ അഭാവം മാത്രമേ ഉള്ളൂ.

പിന്നെ യുക്തി ഭദ്രമായ തിരച്ചില്‍ -- നടക്കട്ടെ.

ബെന്യാമിന്‍ said...

സജി,
ആ ‘കനത്ത വിലയില്‍ ‘ നിന്ന് ഒഴിയാനുള്ള മാര്‍ഗ്ഗം ദൈവ വിശ്വസി ആയിരിക്കുക എന്നതാണോ..? അതില്‍ തന്നെ ഏകദൈവവിശ്വാസം..? എങ്കില്‍ ചില ചോദ്യങ്ങള്‍കൂടിയുണ്ട്.
1. യെഹൂദരും മുസ്ലീമും ഏക ദൈവവിശ്വാസികളാണ്- ഇവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുമെന്ന് താങ്കളുടെ വിശ്വാസം പഠിപ്പിക്കുന്നുവോ..?
2. അല്ലെങ്കില്‍ ക്രിസ്‌ത്യാനി ആയിരുന്നാല്‍ അത് ലഭിക്കുമോ..?
3. ക്രിസ്‌ത്യാനി ആണെങ്കില്‍ ഏതു സഭയില്‍ നിന്നാണ് സ്വര്‍ഗ്ഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത്..?
4. അതിന്റെ വഴി പെന്തിക്കോസ്താണെങ്കില്‍ അതില്‍ ഏത് അവാന്തര വിഭാഗത്തില്‍ നിന്ന്..?
5. ഇന്ത്യനാവണോ, സിലോണാവണോ.. ചര്‍ച്ച് ഓഫ് ഗോഡ് ആവണോ..? അസംബ്ലീസ് ഓഫ് ഗോഡ് ആവണോ..?
6. ആഭരണം അണിയുന്ന പെന്തിക്കോസ്ത് ആ‍വണോ.. അല്ലാത്തത് ആവണോ..?
7. കുര്‍ബ്ബാനയപ്പം വാഴ്ത്തുന്ന പെന്തിക്കോസ്‌ത് ആവണോ അതില്ലാത്തത് ആവണോ..?
8. ഇതില്‍ തന്നെ ഏതുപാസ്റ്ററുടെ കീഴില്‍ അണിചേരണം..?
ഏതായാലും ഭാഗ്യത്തിന്റെ പടത്തില്‍ പണം വയ്ക്കാന്‍ തീരുമാനിച്ചു, ചിന്തിച്ച് ഒരു ഉത്തരത്തിലെത്താനും , ഈ സന്ദേഹങ്ങള്‍ക്ക് ഉത്തരം തരുമല്ലോ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സജീ, വിയോജിക്കാതെ വയ്യ. ദൈവ വിശ്വാസികള്‍ യുക്തിയും ബുദ്ധിയും ലോജിക്കും ഉള്ളവര്‍ തന്നെ. യാതൊരു തര്‍ക്കവും അതിലില്ല. പക്ഷേ ആ യുക്തിയും ബുദ്ധിയും ലോജിക്കും തങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തില്‍ പ്രയോഗിച്ചാല്‍ മാത്രം മതി. അതിനവര്‍ തയ്യാറാകാത്തതാണ് പ്രശ്നം. അതു കൊണ്ടാണ് റോബോട്ടു കച്ചവടക്കാരുടെ തന്ത്രങ്ങള്‍ വിജയിക്കുന്നത്.

പിന്നെ ബെന്യാമിനേ - ഹാറ്റ്സ് ഓഫ്. ഇത്രയധികം ചോദ്യങ്ങള്‍? ആലോചിക്കാനേ വയ്യ.

സജി said...

ബന്യാമീന്‍ സാറേ.

ഇപ്പോ ഞാനിതിനെല്ലാം ഉത്തരം പറഞ്ഞാല്‍, മാസം തികയാതെ പ്രസവിച്ചതു പോലെ ആയിപ്പോകും. പ്രീ മച്വര്‍ ബേബീ‍ീനെയും കൊണ്ട് പിന്നെ ഇങ്കുബേറ്ററില്‍ വയ്ക്കാന്‍ ഞാന്‍ തന്നെ ഓടി നടക്കണം!

പിന്നെ ആദ്യത്തെ ചോദ്യ്യത്തിന്റെ ഉത്തരം വ്യക്തം

ആ ‘കനത്ത വിലയില്‍ ‘ നിന്ന് ഒഴിയാനുള്ള മാര്‍ഗ്ഗം ദൈവ വിശ്വസി ആയിരിക്കുക എന്നതാണോ..?

ആണ്.. ആണ്....ആണ്

അതില്‍ തന്നെ ഏകദൈവവിശ്വാസം..?

അതെ , അതെ!

ബെന്യാമിന്‍ said...

സജി,
ആ ചോദ്യങ്ങളില്‍ അവിടം വരെപോകാനെ പറ്റൂ. ബാക്കി ചോദ്യങ്ങള്‍ക്ക് സജിയുടെ കയ്യില്‍ ഉത്തരങ്ങളില്ല. അത് സമ്മതിക്കുന്നതല്ലേ നല്ലത്.

സജി said...

ഇ എ സലിം പറയുന്നു,”ഒരുജന്മം, പലജന്മം, നിരീശ്വരം എന്നു മൂന്നായി തിരിച്ച കേവല വിശ്വാസങ്ങളുടെ വക്താക്കളും പ്രയോക്താക്കളും പ്രസ്താനങ്ങളുമല്ല ഭൂമിയിൽ ഉള്ളത്.

ഇതു തന്നെ അനില്‍@ബ്ലൊഗ് പറഞ്ഞു.

ബ്രോഡായിട്ടു പറഞ്ഞാല്‍ എല്ലാവരേയും ഇതില്‍ പ്പെടുത്താന്‍ കഴിയില്ലേ ? ഒന്നു വിശ്വസിക്കുന്നു എന്നു പറയുകയും മറ്റൊന്നു പ്രാക്റ്റീസ് ചെയ്യുകയും ചെയ്യുന്നര്‍ ഉണ്ട്. വൈരുദ്ധ്യങ്ങള്‍ കുറഞ്ഞ മേഖലകള്‍ ചേര്‍ത്തിണക്കി വേറേ വിശ്വാസം പുലര്‍ത്തുന്നവരും ഉണ്ട്. പക്ഷേ, എല്ലാവരേയും ഇതി ഏതിലെങ്കിലും പെടുത്താമെന്നു തന്നെയാണ് എന്റെ പക്ഷം.

Prasanna Raghavan said...

ഈ പോസ്റ്റിന്റെ അവസാനം സജി തന്റെ ലേഖനത്തിന്റെ അവലംബം കൊടുത്തിട്ടുണ്ട്. www.truth101.org. അതൊന്നു പരതിയിരുന്നെങ്കില്‍ സജി എഴുതിയിരിക്കുന്നതെന്തെന്നു എല്ലവര്‍ക്കും മനസ്സിലായേനുമായിരുന്നല്ലോ :)

ലിങ്കില്‍ സജി ആധാരമാക്കി ഉപയോഗിച്ച ലേഖനത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാ‍ണ്‍്.
However, if you’re a perpetual bad-ass and Christian one-life-ism turns out to be the truth, you’ll spend eternity burning in hell. That’s a heavy-duty, non-correctable error.

അതായത്
‘എന്നിരുന്നാലും നിങ്ങളൊരു പരമ തെമ്മാടിയായി ജീവിക്കുകയും,
ക്രിസ്ത്യാനിയുടെ ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താന്‍, നിങ്ങളുടെ മരണാനന്തരകാലം നരകത്തില്‍ കത്തിക്കരിഞ്ഞു തീരും.അതു തിരുത്താനാകാത്ത പീഡാകരമായ ഒരു തെറ്റാണ്‍്‍.‘(ഇതാണ്‍് എന്റെ തര്‍ജിമ)

പക്ഷെ സജി കൊടുത്ത അര്‍ഥം താഴെക്കൊടുക്കുന്നു.

പക്ഷേ, ഏറ്റവും പരിതാപകരമായ അവസ്ഥ ആരുടെതെന്ന് അറിയാമോ? നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!

അതായത് തെമ്മാടിയുടെ സ്ഥാനത്ത് നിരീശ്വരവാദിയെ എടുത്തു നീറ്റായി ഫിറ്റു ചെയ്തു.

ആധാരലേഖനത്തിന്റെ മറ്റൊരു കണ്‍ക്ലൂഷന്‍ താഴെപറയുന്നതാണ്‍്.

“For example, if you live an exemplary life and atheism turns out to be the correct assumption, your error is all but meaningless.“

എന്നാല്‍ സജി സ്വമേധയാ ഒരു ഉദാഹര സാദ്ധ്യത കൂടി കൂട്ടിച്ചേര്‍ത്തു.‘പക്ഷേ, പുനര്‍ജന്മ വിശ്വാസത്തില്‍ ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍, നഷ്ടം ചെറുതല്ല‘.

എന്നാല്‍ ഇവിടെ പോസിബിള്‍ ആയ മറ്റു രണ്ടു സാദ്ധ്യതകളേക്കുറിച്ച് നിശബ്ദനുമായി.

1. ഏകദൈവ വിശ്വാസത്തില്‍ വിശ്വസിക്കുക,ജീവിക്കുക, പുനര്‍ജന്മ സിദ്ധാന്തം ശരിയാവുക.

2. ഏകദൈവ വിശ്വാസത്തില്‍ വിശ്വസിക്കുക,ജീവിക്കുക നിരീശ്വരവാദം സത്യമാവുക.

അതു പോലെ ഏകദൈവ മത വിശ്വാസത്തില്‍ നിന്ന് ആധാര ലേഖനം മുസ്ല്ലീം യഹൂദ മതങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
“Although the Jewish and Moslem faiths share common
elements with Christianity, the phrase "Christian
One-Life-ism" refers primarily to the multiple variations
of Christianity“.

അതു പോലെ പുനര്‍ജന്മം ഹിന്ദു മതത്തിന്റെ യോ ജൈനമതങ്ങളുടെയോ വിശ്വാസ സിദ്ധാന്തമായി ആധാര ലേഖനത്തില്‍ പറയുന്നില്ല.

വളരെ സബ്ട്ടില്‍ ആയി സജി നടത്തുന്ന ക്രിസ്ത്യന്‍ ഉപദേശം. ഇതു തന്നെയല്ലേ മിഷനറി വര്‍ക്ക്. :) സജിയേ നരകത്തില്‍ എന്തോരം ചൂടാണെന്നറീയാമോ? :)

സജി ആധാരമാക്കിയ ലേഖനത്തിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു. http://www.truth101.org/vs-three-assumptions.html

സജി said...

MKERALAM: ആ ലിങ്കിന്റെ തര്‍ജ്ജമയല്ല ഈ പോസ്റ്റ്. അതുകൊണ്ടാണ് അവലംബം എന്നു ഞാന്‍ കൊടുത്തത്.

തര്‍ജ്ജമ ചെയ്യാന്‍ തന്നെയായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. പക്ഷേ, എനിക്കു പറയാനുള്ളത് അതായിരുന്നില്ല.

എനിക്കു ശരിയാണന്ന് തോന്നിയത്, എന്റെ വിശ്വാസവുമായി പൊരുത്തപ്പെടുന്നത് മാത്രമേ, ഞാന്‍ എടുത്തിട്ടുള്ളൂ. ബാക്കിയുള്ളതു ആ ലിങ്കില്‍ ഉള്ളതു അല്ല.

പിന്നെ, പോസ്സിബിള്‍ ആയ മറ്റു രണ്ടു സാധ്യതകളെപ്പറ്റിയും ഞാന്‍ പറഞ്ഞിട്ടുണ്ട് അതു ഇങ്ങനെയാണ് “മനുഷ്യര്‍ക്കും ദൈവത്തിനും കൊള്ളാവുന്ന ഒരുവനായി ജീവിച്ചാല്‍ നിരീശ്വരവാദം സത്യമായാലും, പുനര്‍ജന്മ വിശ്വാസം സത്യമായാലും, ഒന്നും നഷ്ടപ്പെടുന്നില്ല“.

ഏക ജന്മ വിശ്വാസിയായ എനിക്കു, പ്രസക്തമായതു മാത്രമേ, ഞാന്‍ മാഗ്നിഫൈ ചെയ്തൊള്ളൂ.

അതില്‍ സബ്ട്ടില്‍ ആയിട്ട് ഒന്നും ഇല്ല.

Unknown said...

For those who are interested in further reading let me suggest some of the books/essays which I found interesting.


1. The Imitation of Christ- Thomas A Kempis.

2. The Cost of Discipleship- Dietrich Bonheffer

3. Why I am not a Christian- Bertrand Russel

4. Essays of Cardinal Paul Newman
(Paul Newman was a protestant bishop. He later swithced over to Catholisims and became a Cardinal. Brilliantly 'peals off' protestant and post protestant false notions.

സജി said...

നിബു പറഞ്ഞ, Dietrich Bonheffer
ടെ “വരിക ക്രൂശിക്കപ്പെടുക” എന്ന പുസ്തകം എന്റെ കൈയ്യില്‍ ഉണ്ട്.

ഈ വിഷയത്തില്‍ അല്‍പ്പമെങ്കിലും താല്പര്യമുള്ളവര്‍ വായിച്ചിരിക്കേണ്ടുന്ന പുസ്തകം!.

ഇതിനു മുകളില്‍ അഭിപ്രായം പറഞ്ഞ പലരേയും മുഷിപ്പിക്കുകയും, വെറുപ്പിക്കുകയും ചെയ്യും വിധം ക്രിസ്ത്യാനികളും, മിഷനറി പ്രവര്‍ത്തനവും തരം താണു പോയതിന്റെ കാരണം വെളിവാക്കുന്ന ഒരു നല്ല പുസ്തകം!

നാട്ടുകാരന്‍ said...

നഷ്ടം എന്നത് സംഭവിച്ചു കഴിഞ്ഞു മാത്രം തിരിച്ചറിയുന്ന വികാരമാണല്ലോ !
നേരത്തെ തിരിച്ചരിയാമായിരുന്നുവെങ്കില്‍ നക്കൊന്നും നഷ്ടം സംഭവിക്കില്ലല്ലോ !

ജീവിതം തന്നെ നഷ്ടമായിരുന്നു എന്ന് തിരിച്ചറിയുന്നത്‌ അത് നഷ്ടപ്പെട്ടു കഴിഞ്ഞാണെങ്കില്‍ ...... എത്ര വലിയ നഷ്ടമായിരിക്കുമത് !

ജീവിതകാലം മുഴുവന്‍ ലാഭം എന്നതിന് വേണ്ടി ഓടിത്തളര്‍നിരിക്കുമ്പോള്‍ അതെല്ലാം മഹാ നഷ്ടമായിരുന്നു എന്നറിയുന്ന അവസ്ഥ ഏത്ര ഭീകരം !

ആര്‍ക്കുമത് വരാതിരിക്കട്ടെ........

ചാർ‌വാകൻ‌ said...

അച്ചായാ, നമിച്ചു.മനുഷ്യന്റെ ഭാവനെയും ചിന്താ ചരിത്രങ്ങളെയും ഇങ്ങനെ ചുരുക്കികുട്ടല്ലേ ..ദൈവമില്ലാത്ത മനുഷ്യര്‍ മാത്രമല്ല ,ദൈവസാനിധ്യ മില്ലാത്ത മതങ്ങള്‍ പോലുമുന്ട് .ലോകത്തെ-തിരുവല്ല-ബഹറിന്‍ എന്ന് ചുരുക്കല്ലേ ..

സജി said...

ചാര്‍വാകം (ലോകായതം?)ആണോ ചാര്‍വാകാ...

ലോകായതം വദന്ത്യേവം
നാസ്തി ദേവോ, ന നിര്‍വൃതി
ധര്‍മ്മാധര്‍മ്മ, ന ഫലഃ
ന പുണ്യ പാപയോ!

ഉം.... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.. (ഇന്നസെന്റ് കിലുക്കത്തില്‍ പറയുന്നതു പോലെ)

അതാണെങ്കില്‍ അതു നിരീശ്വരത്തില്‍ പെടില്ലേ ചാര്‍വാകാ

Muralee Mukundan , ബിലാത്തിപട്ടണം said...

very nice post..saji,
.ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!

ഹരീഷ് തൊടുപുഴ said...

അച്ചായാ, വായിച്ചു കൊണ്ടിരിക്കുന്നു..

ഇനിയും ഒന്നുകൂടി വായിച്ചാലേ എന്തെങ്കിലും മറുപടിപറയാനുള്ള കഴിവു കിട്ടൂ..

അതുകൊണ്ട് മിണ്ടാതെ ഒരോരത്തിരിക്കുന്നു..

ട്രാക്കിങ്ങ്..

വിജയലക്ഷ്മി said...

arthhavathhaaya chinthaagathikal!
pinne avanavante vishwaasam swayam rakshaykkethhum ennaanallo pramaanam....athu sathyamaay bhavikkatte....

വിനൂപ്‌ കുമാർ said...

ജീവിതകാലം മുഴുവൻ ദൈവത്തിനെ സോപ്പിടുന്നവർക്ക്‌ മാത്രമെ സ്വർഗ്ഗം കിട്ടുകയുള്ളൂ എന്നാണൊ? നിരീശ്വരവാദിയായി നല്ല ജീവിതം നയിച്ച ഒരാൾക്ക്‌ നരകമാണൊ കിട്ടുക? എന്തായലും ഈ പറയുന്ന ഭയം ആകരുത്‌ മത വിശ്വാസത്തിന്റെ അടിസ്ഥാനം.

Doctors by night said...

hallo from italy

പാര്‍ത്ഥന്‍ said...

സജി said...
ഇ എ സലിം പറയുന്നു,”ഒരുജന്മം, പലജന്മം, നിരീശ്വരം എന്നു മൂന്നായി തിരിച്ച കേവല വിശ്വാസങ്ങളുടെ വക്താക്കളും പ്രയോക്താക്കളും പ്രസ്താനങ്ങളുമല്ല ഭൂമിയിൽ ഉള്ളത്.

-----------------------------
ഇതിന് ആരെങ്കിലും ഒരു മറുപടി തരൂ.

ഒരു ജന്മം - പലജന്മം - നിരീശ്വരം.
ഇങ്ങനെ തമ്മിൽ ചേർച്ചയില്ലാത്തതിനെ
ചേർത്ത് വെച്ച് എങ്ങിനെയാണ് ഒരു തീരുമാനത്തിലെത്തുന്നത്.

ഒരു ജന്മം, പലജന്മം - ഇവർക്ക് ഈശ്വരനുണ്ടോ?

നിരീശ്വരം ‌ ‌ ഇവർക്ക് ജന്മമില്ലേ. (സ്വയംഭൂ ആണോ?)

ഇല്ലാത്ത സ്വർഗ്ഗനരകങ്ങളെക്കുറിച്ച് പറഞ്ഞ് പേടിപ്പിച്ച്
ജീവിക്കുന്ന (?) കുറെ വർഗ്ഗങ്ങൾ.

സജി said...

പാര്‍ത്ഥന്‍,
ഒന്നും പിടികിട്ടിയില്ല, കെട്ടോ.

വിജയ ലക്ഷ്മി ചേച്ചി,
അഭിപ്രായം പറഞ്ഞതുനു നന്ദി.
ഒരു ക്ലാരിഫിക്കഷന്‍ നടത്തിക്കോട്ടെ.
“നിന്റെ വിശ്വാസന്‍ നിന്നെ രക്ഷിക്കട്ടെ“ എന്നു പലപ്പോഴും ബൈബിളില്‍ നിന്നുള്ള ഉദ്ധരണിയായി തോന്നും വിധം പറഞ്ഞു കേള്‍ക്കാറുണ്ട്.

സത്യത്തില്‍ അങ്ങിനെ ഒരു വാചകം ബൈബിളില്‍ ഇല്ല.

ഇതിനു സമാനമായി തോന്നാവുന്ന രണ്ടു വാചകങ്ങള്‍ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍, രണ്ടു സ്ത്രീകളോടായും പിന്നൊരിക്കല്‍ ഒരു കുഷ്ട രോഗിയോടും യേശു പറഞ്ഞിട്ടുണ്ട്.
(luk. 17:19, Mark 15:28, luk 7:50)

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്ന ഒരാശയം ബൈബിളില്‍ ഇല്ല.

Anonymous said...

നേരത്തെ കണ്ടതാ.. പ്രതികരിക്കാന്‍ പോയാല്‍ 'ചുറ്റി'പ്പോകും എന്ന് തോന്നിയതിനാല്‍ കമെന്റെണ്ട എന്ന് വച്ചു..

ഓരോ വിഭാഗങ്ങള്‍ ഒക്കെ ആക്കി തിരിച്ചു കണ്ടെത്തിയ 'ലോജിക്' കണ്ടപ്പോള്‍ തല ചുറ്റി..

ഒരു വഴിക്ക് പോകുവല്ലേ, കിടക്കട്ടെ എന്റെ വക കൂടി ഒരു കമെന്റ്..

പാര്‍ത്ഥന്‍ said...

സജീ, കൺഫ്യൂഷൻ ആകുന്ന ചോദ്യം ഒന്നുമല്ല.

ഒരു ജന്മം - പലജന്മം - നിരീശ്വരം.

ഇങ്ങനെ മൂന്നു വിഭാഗങ്ങൾ ആക്കുമ്പോൾ, മൂന്നിനും കൂടി ഒരുപോലെ വിമർശിക്കാവുന്ന ഒരുഘടകം അതിൽ എഴുതി കണ്ടില്ല.
ഉദാഹരണത്തിന് - ദൈവവിശ്വാസത്തെക്കുറിച്ചാണ് വിശകലനം ചെയ്യുന്നതെങ്കിൽ ഈ കൂട്ടരിലെ ആ വിശ്വാസത്തിന്റെ തോത് കണ്ടെത്താൻ കഴിയണം.
ജന്മങ്ങളെക്കുറിച്ചാണ് വിശകലനം ചെയ്യുന്നതെങ്കിൽ ഈ ഗണത്തിൽ പെട്ടവർക്കെല്ലാം ഏതു തരം ജന്മമാണ് കിട്ടുക എന്നും മനസ്സിലാക്കാൻ കഴിയണം.
അതുകൊണ്ടാണ് നിരീശ്വരവാദിക്ക് ജന്മമില്ലേ എന്നു ചോദിക്കേണ്ടി വന്നത്.

സജി said...

പാര്‍ത്ഥന്‍,
ഒരു ജന്മവിശ്വാസം, പുനര്‍ജന്മ വിശ്വാസം, നിരീശ്വരവാദം- ഇവയെ വിശകലനം ചെയ്യുകയല്ല പോസ്റ്റിന്റെ ആത്യന്തിക ലക്ഷ്യം. ഇതു മൂന്നും തെറ്റാകാനുള്ള സാധ്യാത തുല്യമാണെന്നും, എന്നാല്‍ ഏക ജന്മ വിശ്വാസിയായ എനിക്കു, എന്റെ വിശ്വാസം തെറ്റായാലും, ഒന്നും നഷ്ടപ്പെടാനില്ലെന്നും, മറിച്ചു നിരീശ്വര വാദിയുടെ വിശ്വാസം തെറ്റായാല്‍, ഏറ്റവും ഭയാനകമായ വിപത്ത് , അയാളെ കാത്തിരിക്കുന്നു എന്നും മാത്രമേ പറയുവാന്‍ ശ്രമിച്ചിട്ടുള്ളൂ.

പാര്‍ത്ഥന്‍ said...

എന്റെ വിശ്വാസം തെറ്റായാലും, ഒന്നും നഷ്ടപ്പെടാനില്ലെന്നും, മറിച്ചു നിരീശ്വര വാദിയുടെ വിശ്വാസം തെറ്റായാല്‍, ഏറ്റവും ഭയാനകമായ വിപത്ത് , അയാളെ കാത്തിരിക്കുന്നു എന്നും മാത്രമേ പറയുവാന്‍ ശ്രമിച്ചിട്ടുള്ളൂ.

ഇതു തന്നെയാണ് എനിക്ക് മനസ്സിലാവാത്തതും.
നിരീശ്വരവാദിക്ക് എന്തിലാണ് വിശ്വാസം.
ഏകജന്മത്തിലോ, പുനർജന്മത്തിലോ ?

സജി said...

നിരീശ്വര വാദിയുടെ വിശ്വാസം ഇതാണ്- പോസ്റ്റിലെ ഭാഗം തന്നെ--

നിരീശ്വര വാദികള്‍ തങ്ങല്‍ക്ക് ശരീരം മാത്രമേയുള്ളൂ,എന്നു കരുതുന്നു. ഭൌതിക വസ്തുക്കളുടെ പ്രത്യേക അനുപാതത്തിലൂടെയുള്ള സങ്കലനത്തിലൂടെയോ,പരിണാമത്തിലോടെയോ, സവിശേഷബുദ്ധിയും, ജീവനും, ഈ ശരീരത്തിനു ലഭിച്ചു എന്നും മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നും വിശ്വസിക്കുന്നു.

ഇതെല്ലാം വെറും വിശ്വാസം മാത്രമാണ്.പരീക്ഷണം നടത്തി തെളിഞ്ഞതോ, തെളിയിക്കാവുന്നതൊ ആല്ല. അതുകൊണ്ട് തെറ്റാവാനും സാധ്യതയുണ്ട് എന്നാണ് പറഞ്ഞു വന്നത്!

പാര്‍ത്ഥന്‍ said...

സജീ,
ഇത് പോസ്റ്റിൽ വായിച്ചതാണ്. അതോണ്ടാ ഈ സംശയം.
നിരീശ്വരവാദികൾക്ക് ഒരു ജന്മമാണോ പുനർജന്മമാണോ അതോ ജന്മം എന്ന ഒന്ന് ഇല്ലെ.

Prasanna Raghavan said...

സജി

തര്‍ജ്ജമ ചെയ്യാന്‍ തന്നെയായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. പക്ഷേ, എനിക്കു പറയാനുള്ളത് അതായിരുന്നില്ല.

എനിക്കു ശരിയാണന്ന് തോന്നിയത്, എന്റെ വിശ്വാസവുമായി പൊരുത്തപ്പെടുന്നത് മാത്രമേ, ഞാന്‍ എടുത്തിട്ടുള്ളൂ. ബാക്കിയുള്ളതു ആ ലിങ്കില്‍ ഉള്ളതു അല്ല.


സജീയുടെ മുകളില്‍ പറഞ്ഞ പൊസിഷന്‍ മനസിലാകുന്നില്ലല്ലോ. ഒരു റെഫറന്‍സ് അക്നോളജു ചെയ്യുമ്പോള്‍ അതിലെ ആശയങ്ങള്‍ക്കു അവലംബിക്കുന്ന ആളിനു മാറ്റം വരുത്താല്‍ കഴിയില്ല. അല്ലെങ്കില്‍ അവലംബം കാണിക്കരുത്.

വായിച്ച അനേക പുസ്തകങ്ങളില്‍ നിന്നും രൂപം കൊള്ളുന്ന നമ്മുടെ ആശയങ്ങള്‍ പ്രസിദ്ദീകരിക്കുമ്പോഴാണ് സ്വന്തമായ ആശയങ്ങള്‍ പ്രകാശിപ്പിക്കാനാകുന്നത്.

ഇവിടെ നിങ്ങള്‍ കാണിച്ച ലിങ്കിലെ ഒരു പ്രത്യേക ലേഖനം ആദി മുതല്‍ അ വസാനം വരെ അവലംബിച്ചിട്ട് അതിന്റെ കണ്‍ക്ലൂഷന്‍ മാറ്റി മറിച്ചിരിക്കുന്നു.

ഞാന്‍ വിശ്വാസത്തിന്റെ പേരിലല്ല ഇവിടെ പറയുന്നത്. റൈറ്റേഴ്സ് ഇന്റെഗ്രിറ്റി.

ഒരാധാരം അക്നോളജു ചെയ്യുന്നത് അതിലെ ആശയം വളച്ചൊടിക്കാനല്ല. അല്ലെങ്കില്‍ നിങ്ങള്‍ ആധാരം കൊടുക്കരുതായിരുന്നു.അതു ശരിയാണെന്നല്ല ഞാന്‍ പറഞ്ഞത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സജി പറയുന്നതു പോലെയുള്ള സ്വര്‍ഗ്ഗം നരകം എന്നൊക്കെയുള്ള ത് വെറും ഒരു സങ്കല്‍പ്പം മാത്രമാണെന്നിരിക്കെ, അങ്ങനെയുള്ള ഒരു സങ്കല്‍പ്പ ലോകത്തില്‍ സംഭവിക്കനിടയുണ്ടെന്ന് സജി സാമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്ന ‘പരിതാപകരമായ അവസ്ഥ’യും വെറും സാങ്കല്‍പ്പികം മാത്രമാണെന്നത് ഇനിയും തെളിച്ചു പറയേണ്ടതുണ്ടോ?

അപ്പോള്‍ സജിയുടെ വാദത്തിനു തന്നെ കഴമ്പില്ലാതെ വരുന്നു. പിന്നെ ഇത്തരം പേടിപ്പിക്കലുകളില്‍ പെട്ട് കുലുങ്ങി മറുപക്ഷത്തു ചേരുന്നവരല്ല ‘നിരീശ്വരവാദികള്‍’ എന്ന് താങ്കളാരോപിക്കുന്ന ന്യൂനപക്ഷം എന്നു കൂടി വ്യക്തമാക്കട്ടെ. വിശ്വാസികളെ കൂടെ നിറുത്തുവാന്‍ ഇത്തരം ചെപ്പടിവിദ്യകള്‍ കാലാകാലങ്ങളായി ഒട്ടനവധി പേര്‍ കാണിച്ചു വരുന്നുണ്ട്. സത്യത്തിന്റെ പാതയും, സങ്കല്‍പ്പത്തിന്റ് പാതയും വേറെ വേറെയാണ്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഒരു കാര്യം കൂടി. ചെപ്പടി വിദ്യക്കാരന്റെ കൂടെ എപ്പോഴും ആള്‍ക്കാരുണ്ടാകും. അതിനാല്‍ ഭൂരിപക്ഷവും.

സജി said...

mekeralam-
പണ്ട് പീലാത്തോസ് പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുന്നു.

"ഞാന്‍ എഴുതിയത് എഴുതി”

മോഹനേട്ടാ,
നിരീശ്വര വാദികള്‍ ന്യൂനപക്ഷമെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഒരുതരത്തിലും പേടിക്കാത്ത സൂപ്പര്‍മാന്‍ മാര്‍ ആണെന്നു കരുതുന്നതും ഇല്ല.

ദൈവവിശ്വാസികള്‍ ചെപ്പടി വിദ്യക്കരാണെന്നു ആരോപണം തള്ളിക്കളയുന്നു.

മറിച്ചു, വിശ്വാസത്തിന്റെ മാനദണ്ഡം മാത്രം വച്ച് നിരീശ്വര വാദികള്‍ തരം താണവരാണ്/ ചെപ്പടി വിദ്യക്കാരാണ് എന്ന് പറയാനും തയ്യാറല്ല.

Manoj മനോജ് said...

"പക്ഷേ, പുനര്‍ജന്മ വിശ്വാസത്തില്‍ ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍, നഷ്ടം ചെറുതല്ല."
ഈ അച്ചായന്റെ ഓരോ തമാശകള്‍ :))))))

പുനര്‍ജന്മ വിശ്വാസക്കാരെ പറ്റി അച്ചായന്‍ ഒന്ന് പഠിച്ചിരുന്നുവെങ്കില്‍ ഈ ബ്ലണ്ടര്‍ അടിക്കുവാന്‍ ധൈര്യം കാണിക്കില്ലായിരുന്നു.

ഏക ജന്മത്തില്‍ വിശ്വസിക്കുകയും അത് തെറ്റാവുകയും ചെയ്താലാണ് അവന് കൂടുതല്‍ അപകടം. പുനര്‍ ജന്മത്തില്‍ കഴിഞ്ഞ് പോയതിന് പ്രായശ്ചിത്തം ഈ ജന്മത്തില്‍ ചെയ്താല്‍ അടുത്ത ജന്മത്തില്‍ നരകിക്കണ്ട. എന്നാല്‍ ഏക ജന്മത്തില്‍ വിശ്വസിക്കുന്നവന് പുനര്‍ജന്മമില്ലാത്തതിനാല്‍ അവന്‍ കഴിഞ്ഞ ജന്മത്തിന് പ്രായശ്ചിത്തം ചെയ്യാതിരിക്കുകയും അടുത്ത ജന്മത്തില്‍ നരകിച്ച് നാറാണക്കല്ലെടുക്കുകയും ചെയ്യും ഇല്ലേ.... :)))) അപ്പോള്‍ എന്ത് ചെയ്യും സജി????? നഷ്ടം ആര്‍ക്കാണ്????? ഏക ജന്മക്കാരനോ ബഹു ജന്മാക്കാരനോ?

നിരീശ്വരവാദി പിന്നെ ഒന്നും ചെയ്യാത്തതിനാല്‍ അവന്‍ നരകിച്ച് നാറാണകല്ലെടുക്കുമെന്നത് സജിക്ക് തീര്‍ച്ചയാണ്. ഏക ജന്മവിശ്വാസിയുടെ ഗതി ഒന്ന് ആലോചിക്കൂ. ഈ ജന്മത്തില്‍ വിശ്വസിക്കുകയും ചെയ്തു കഴിഞ്ഞ ജന്മത്തിന്റെ പാപം തീര്‍ക്കാത്തതിനാല്‍ അടുത്ത ജന്മത്തില്‍ നരകിക്കുകയും വേണം :)))))))))))

ഓ.ടോ. പണ്ട് എറണാകുളം നോര്‍ത്ത് റെയില്വേ സ്റ്റേഷനില്‍ വെച്ച് കണ്ട് മുട്ടിയ സുവിഷേകനെയാണ് ഓര്‍മ്മ വന്നത്.... ട്രെയിന്‍ വരുവാന്‍ സമയം ധാരാളമുണ്ടായിരുന്നതിനാല്‍ പുള്ളീ തന്ന ഫ്ലയറീല്‍ നിന്ന് തന്നെ പുള്ളി പറയുന്നത് തെറ്റാണെന്ന് ചൂണ്ടി കാട്ടിയപ്പോള്‍ ഒരു പ്രാക്കും പ്രാകി ഒരു പോക്ക്....

അതേ പോലെയായി പോയി പോസ്റ്റിലെ അവസാനത്തെ ആ ബോള്‍ഡ് വചനങ്ങള്‍ :)

പാവം ബഹായി മതക്കാര്‍ അവര്‍ നിരീശ്വരവാദികളുടെ ഗണത്തിലായി :(

bright said...

പാര്‍ത്ഥന്‍ said...

ഇതു തന്നെയാണ് എനിക്ക് മനസ്സിലാവാത്തതും.
നിരീശ്വരവാദിക്ക് എന്തിലാണ് വിശ്വാസം.
ഏകജന്മത്തിലോ, പുനർജന്മത്തിലോ ?

You have absolutely no idea what atheism is.(okay, most atheists also don't know what it is.They are also equally responsible for the confusion)

Atheism is absence of theistic belief.Atheist is not one who does not believe in the existence of a god or supernatural being.Atheism,is not a belief: it is the absence of belief. An atheist is not primarily a person who believes that a god does not exist, rather he does not believe in the existence of a god.

Hope you understand this simple but crucial difference.Real atheists know the difference,and if you are debating them,you will appear silly:-)

To put it differently if atheists have belief, then being bald is a hair color:-)or as someone else have put it is like counting not collecting stamps as a hobby.

@ സജി
I will quote Isaac Asimov

''If I were not an atheist, I would believe in a God who would choose to save people on the basis of the totality of their lives and not the pattern of their words. I think he would prefer an honest and righteous atheist to a TV preacher whose every word is God, God, God, and whose every deed is foul, foul, foul''.

പാര്‍ത്ഥന്‍ said...

Mr.Bright

ഒരു ജന്മം - പലജന്മം - നിരീശ്വരം.

എന്നിങ്ങനെ മൂന്നു തട്ടുകളായി തിരിച്ചതിന്റെ യുക്തിയെക്കുറിച്ചാണ് ഞാൻ ആദ്യം
ചോദിച്ചിരുന്നത്.
ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിക്കുന്നവർ - ഇല്ല എന്ന് വിശ്വസിക്കുന്നവർ എന്ന രണ്ടു വകുപ്പുകളെ എനിക്കു മനസ്സിലാക്കാം. അതിൽ വിശ്വാസമുള്ളവർക്ക് ഏകജന്മവും - പുർനർജന്മവും ഉണ്ട് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഈ സംശയം ഉണ്ടാകുമായിരുന്നില്ല. നിരീശ്വരവാദിക്ക് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും അവന് ഒരു ജന്മം ഉണ്ടായിപ്പോയില്ലേ. അതിനെക്കുറിച്ച് എന്തു പറയുന്നു.

ഈ atheist ഉം തെളിവു നിരത്തി ദൈവത്തിനെ കാണിച്ചുകൊടുക്കുകയാണെങ്കിൽ അതിൽ വിശ്വസിക്കും
എന്നാണ് പറയുന്നത്. എല്ലാം ആപേക്ഷികമാണ്.

ദൈവം ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്. സ്വർഗ്ഗവും നരകവും ഉണ്ടായാലും ഇല്ലെങ്കിലും സാധാരണക്കാർക്ക്
ഒന്നും സംഭവിക്കില്ല. ജന്മങ്ങളിലെ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല. പ്രകൃതി അതിന്റെ കർമ്മം ചെയ്തുകൊണ്ടിരിക്കും.

സജി said...

@ മനോജ്: പുനര്‍ജന്മ വിശ്വാസക്കാരെ പറ്റി അച്ചായന്‍ ഒന്ന് പഠിച്ചിരുന്നുവെങ്കില്‍ ഈ ബ്ലണ്ടര്‍ അടിക്കുവാന്‍ ധൈര്യം കാണിക്കില്ലായിരുന്നു.

പുനര്‍ജന്മ വിശ്വാസത്തേപ്പറ്റി ഉന്നും അറിയില്ല എന്നു പറഞ്ഞതു ശരിയല്ല. പല പുനര്‍ജ്ജന്മ വിശ്വാസികളേക്കാളും ജ്ഞാനവും ഉണ്ട്.

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, അതില്‍ ഭ്രമം മൂത്ത്, ഒരു ആശ്രമത്തില്‍ ചെന്നു കയറി. ജ്ഞാനയോഗത്തിലൂന്നിയുള്ള പഠനവും സാധനയുമല്ല എന്നു കണ്ടിട്ടു ചോദ്യം ചെയ്തതിന് അവിടെ നിന്നും പുറത്താക്കി. (കാര്യമായിട്ടു തന്നെ പറഞ്ഞതാ.ഒരു തമാശയ്ക്കുവേണ്ടി ആ കഥകളൊക്കെ ഇവിടെ എഴുതിയിട്ടുണ്ട്.. )

മനോജും പലരും വിചാരിച്ചിരിക്കുന്നത്, കഴിഞ്ഞ ജന്മത്തിലെ പ്രവര്‍ത്തിക്കു പ്രായശ്ചിത്തം ചെയ്യാന്‍ ആണ് ഈ ജന്മം എന്നാണ്.ഇതൊരു പുനര്‍ജന്മത്തേസംബന്ധിച്ചു LKG നിലവാരത്തിലുള്ള പ്രസ്താവനയാണ് കെട്ടോ, മനോജ്.
ഒന്നാമത്തെ പുനര്‍ജന്മ കാരണം ആശയാണ്. ഈ സംസാരത്ത്തിലെ സുഖത്തിന്റെ നൈമിഷികത ജന്മങ്ങള്‍ക്കൊണ്ട് തിരിച്ചറിഞ്ഞ്, ശരിയായ ആനന്ദം സാധനയിലൂടെ സാധിച്ചു ബ്രഹ്മത്തിയില്‍ ലയിക്കുംവരേ, പുനരപി ജനനം, പുനരപി മരണം!
ബ്രഹ്മം നിത്യമെങ്കിലും, പിന്നെ “അഹം“ ഉണ്ടാവില്ല.
മറ്റൊരു കാരണം കര്‍മ്മം തന്നെ.

അല്ലാതെ മനോജ് പറഞ്ഞത് വളരെ ഷാലോ ആയ കാഴ്ചപ്പാ‍ണ്.
എന്നിരുന്നാലും,ഇതൊന്നും അല്ലല്ലൊ
പോസ്റ്റിന്റെ കാതല്‍.


@bright..
ഞാന്‍ ഒരു ടിവി പ്രസംഗകനേയും ഒരിക്കലും ന്യായീകരിച്ചിട്ടീല്ല! മാത്രമല്ല, ഏറ്റവും ശക്തമായി പ്രതികരിച്ചിട്ടും ഉണ്ട്. ഈബ്ലോഗ് തന്നെ സാക്ഷി. മറ്റു മതത്തില്‍പ്പെട്ട ഒരാളെപ്പോലും വിമര്‍ശിച്ചിട്ടില്ലെന്നാണ് എന്റെ ഓര്‍മ്മ!

ചാർ‌വാകൻ‌ said...

അച്ചായാ,എന്റെ പേരു കണ്ടയുടെനെ ലോകായതത്തെ ഓര്‍മ്മവന്നിലെ..അതാണു ഞാനാപേരു സ്വീകരിക്കാന്‍ കാരണം .സെമിറ്റിക് മതങ്ങളെ പോലെ,യുക്തിഹീനവും ,മനുഷ്യവിരുദ്ധവും ,പ്രാക്രിതവുമായ മതമാണു ഞാന്‍ജനിച്ചുവളര്‍ന്ന ഹിന്ദുമതവും .മരണാനന്തര ജീവിതം പറഞ്ഞ് ഈ ലോകത്തെ ചൂഷണം നിര്‍ബാധം തുടരാനുള്ള തന്ത്രത്തെ വെളിപ്പെടുത്തിയത് ബുദ്ധമതമാണ്‌.കാലാന്തരത്തില്‍ അതിനു ഭവിച്ച അപചയത്തെ(മഹായാനം )കാണാതിരിക്കുന്നില്ല.സം ഘബോധത്തോടെ ധര്‍മ്മചിന്തയില്‍ ബുദ്ധപാത പിന്‍തുടരാന്‍ ആഹ്വാനം ചെയ്യുന്ന ബുദ്ധമതത്തില്‍ മോക്ഷമെന്ന സങ്കല്പമേയില്ല.സ്വര്‍ഗ്ഗ-നരക സങ്കല്പങ്ങള്‍ ആര്യസം സ്കാരത്തിന്റെ ഇറക്കുമതിയാണ്.ശൈവമതമുള്‍പ്പെടെ ഭാരതത്തില്‍ രൂപപ്പെട്ട മതങ്ങളില്‍ ഈവിഷയം ചര്‍ച്ചചെയ്തിട്ടേയില്ല.വലിയൊരു വിഷയം അച്ചായന്‍ കൊളമാക്കരുത്.കമന്റു പോലും വലിയൊരു പോസ്റ്റിനുള്ള സാദ്ധ്യതയാണ്.തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.

പാര്‍ത്ഥന്‍ said...

പുനർജന്മ വിശ്വാസത്തിൽ അധിഷ്ഠിതമാണ് ബുദ്ധമതവും.
ആത്മാവിന്റെ കാര്യത്തിലാണ് ബുദ്ധൻ മൌനം പാലിക്കുന്നത്‌.

jayanEvoor said...

കമന്ടുല്‍പ്പടെ മുഴുവന്‍ വായിച്ചു.

ഈ വിഷയത്തില്‍ ഒരു നൊവൈസ് ആണ് ഞാന്‍.

താല്‍പ്പര്യത്തോടെ വായിക്കുന്നു.

നല്ല മനുഷ്യന്‍ വിശ്വാസിയായാലും അവിശ്വാസിയായാലും നല്ലവന്‍ തന്നെ.

ചീത്ത മനുഷ്യന്‍ മറിച്ചും!

കുറുമാന്‍ said...

പോസ്സ്റ്റും, കമന്റ്സും വായിച്ച് വായിച്ച്.......

എങ്ങനേ ഞാന്‍ ഉറങ്ങേണ്ടൂ
എങ്ങനേ ഞാന്‍ ഉണരേണ്ടൂ എന്ന അവസ്ഥയിലായി.

ഈ അവസ്ഥയില്‍ എന്റെ അവസ്ഥ എന്താണെന്ന് പറയുവാന്‍ മാനസികാവസ്ഥയുള്ളവരുടെ അവസ്ഥ എന്താണെന്നറിയാനുള്ള താത്പര്യമുള്ള ഒരവസ്ഥ എന്റെ ഉള്ളില്‍ സംജാതനായതിനുള്ള അവസ്ഥ സൃഷ്ടിച്ചത് ആരാണെന്നറിയാനുള്ള ഒരവസ്ഥ നിങ്ങള്‍ക്കുണ്ടാകുമെങ്കില്‍ ആ അവസ്ഥയിലേക്ക് എന്നെ എത്തിച്ച അവസ്ഥ ഏതാണെന്നും നിങ്ങളറിയണം എന്നവസ്ഥ വന്നതിനാലും, ഈ അവസ്ഥയില്‍, ഈ പോസ്റ്റികുറിച്ചെന്തെങ്കിലും പറയുവാന്‍ എന്റെ മാനസികാവസ്ഥ എന്നെ അനുവദിക്കുന്നില്ലാത്ത അവസ്ഥയായതിനാലും എന്ത് പറയണമെന്നറിയാത്തൊരവസ്ഥ.

സ്വസ്തി.

സജിയേ മാഫ്

" എന്റെ കേരളം” said...

സജി.....

80-Comments ഒക്കെ കണ്ടപ്പോൾ കാര്യങ്ങൾ ഒന്ന്കൂടി വായിക്കണം എന്ന് തോന്നി .അപ്പോൾ മനസ്സിൽ തോന്നിയത് പറയാതെ വയ്യാ...

സജി മുന്നോട്ട് വയ്ക്കുന്നത് 2കാര്യങ്ങൾ ആണ്.
1) ഏതായിരിക്കാം ഈ മൂന്നു വിശ്വാസങ്ങളില്‍ ശരി?
2) വിശ്വാസം തെറ്റായാല്‍?
******************************
ദൈവത്തില്‍ വിശ്വസിക്കുകയും, സ്വര്‍ഗ്ഗമുണ്ടെന്നു ഭയക്കുകയും, കഴിയുന്നിടത്തോളം അതിനോടു നീതി പുലര്‍ത്തി ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്, തന്റെ വിശ്വാസം തെറ്റായാലും പ്രത്യേകിച്ചു ഒന്നും നഷ്ടപ്പെടാനില്ല. മനുഷ്യര്‍ക്കും ദൈവത്തിനും കൊള്ളാവുന്ന ഒരുവനായി ജീവിച്ചാല്‍ നിരീശ്വര വാദം സത്യമായാലും, പുനര്‍ജന്മ വിശ്വാസം സത്യമായാലും, ഒന്നും നഷ്ടപ്പെടുന്നില്ല. ജീവിതകാലത്തു മുഴുവന്‍, വിശ്വാസത്തോടെ ആശ്രയിക്കുവാന്‍ ഒരു ദൈവം ഉണ്ടു താനും. ആ അശ്വാസത്തില്‍ ജീവിതം പ്രതിസന്ധികളെ നേരിടാനാവും. ,

സജി മുകളിൽ പറഞ്ഞതിനോട് യോജിക്കാൻ നിവർത്തിയില്ല.ഏക -ജന്മ വിശ്വാസികളുടെ കാര്യമാണല്ലോ അത്.

അവന്റെ വിശ്വാസം അസത്യമായാലും, ഒന്നും നഷ്ടപ്പെടുന്നില്ല.എന്ന് എങ്ങനെ പറയാൻ കഴിയും. ഉദാഹരണമായി ഈ ഞാൻ “ഏക ജന്മ വിശ്വാസം“ ത്തിൽ ഒരു 70 വയസ്സ് വരെ ജീവിക്കുന്നു എന്നിരിക്കട്ടെ.അപ്പോൾ “നിരീശ്വര വാദം “ആണ് ശരി എന്നതിരിച്ചറിവ്- എനിക്ക് നഷ്ടമല്ലാതെ എന്താണ് നേടിതരിക.

സജി പറയുന്നു.ജീവിതകാലത്തു മുഴുവന്‍, വിശ്വാസത്തോടെ ആശ്രയിക്കുവാന്‍ ഒരു ദൈവം ഉണ്ടു താനും. ആ അശ്വാസത്തില്‍ ജീവിതം പ്രതിസന്ധികളെ നേരിടാനാവും. എങ്ങനെ ശരിയാകാൻ ആണ് അത്.നിരീശ്വര വാദം സത്യമാകുന്നതോടെ എനിക്ക് ആശ്രയിക്കുവാൻ പിന്നെ “ആ ദൈവം“ ഇല്ലല്ലോ? പിന്നെ ആ വയസ്സ് കാലത്ത് എങ്ങനെ ആണ് ജീവിതം പ്രതിസന്ധികളെ നേരിടാനാൻ കഴിയുക.

മറിച്ച് ഇക്കാലമത്രയും മനസ്സിലാക്കിയതും,പ്രവർത്തിച്ചതും,നേടിയതും ഒന്നും ശരിയായിരുന്നില്ല എന്ന “ ഭീകരമായ തിരിച്ചറിവ്” ഒപ്പം നിത്യ സ്വര്‍ഗ്ഗം ലഭിക്കും എന്ന് ഉറച്ച് വിശ്വസിച്ച എന്റെ അവസ്ഥ എന്താക്കും?മനോവിഭ്രാന്തി പിടിച്ച് മരിക്കാനേ പിന്നെ നിവർത്തിയുള്ളു.അല്ലാതെ നിരീശ്വര വാദത്തെ മനസ്സിലാക്കാനും, ജീവിക്കാൻ സമയം എവിടെ? ( മറിച്ച് എനിക്ക് ഒരു 30 വയസ്സ് ആയിരിക്കുകയും, 70 വയസ്സ് വരെ ജിവിക്കാൻ സാധ്യത ഉണ്ടെങ്കിൽ..ഒരു പക്ഷെ മാറിചിന്തിക്കാനും, തിരുത്താനും ഒക്കെ ഉള്ള അവസരം ഉണ്ടാ‍യി എന്ന് വരാം, ഇനി മാറിചിന്തിക്കാൻ കഴിയാത്തവരെ പറ്റി ഒന്ന് ആലോചിച്ച് നോക്കിയേ..ശിഷ്ടകാലം ...അതും ഭീകരം അല്ലേ? അപ്പോൾ ഏക -ജന്മ വിശ്വാസികളുടെയും നഷ്ടം ചെറുതല്ല.

ഇനി “പുനര്‍ജ്ജന്മ വിശ്വാസം “ ആണ് ശരി എങ്കിൽ “ഞാൻ എന്ന ഏക -ജന്മ വിശ്വാസിക്ക്”വീണ്ടും മുകൾ പറഞ്ഞ അവസ്ഥകൾ തന്നെ ആയിരിക്കും വരാൻ ഇരിക്കുന്നത്”
(ദൈവങ്ങളെ മാറ്റി വിശ്വസിക്കാൻഎന്തായാലും, ഏക -ജന്മ വിശ്വാസി തയ്യാറാകില്ല തന്നെ, അതാണല്ലോ അവനെ ഇക്കാലംത്രയും പഠിപ്പിച്ചതും,പഠിച്ചതും- അപ്പോൾ ഇവിടെയുംഏക -ജന്മ വിശ്വാസികളുടെയും നഷ്ടം ചെറുതല്ല.)

ഇനി ഈ ഞാൻ ഒരു “പുനര്‍ജ്ജന്മ വിശ്വാസി” ആണെന്ന്ഇരിക്കട്ടെ...പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുകയും, നിരീശ്വര വാദം സത്യമാണെന്നും കരുതുക. കാര്യമായി ഒന്നും നഷ്ടപ്പെടാനില്ല. എന്ന് ആര് പറഞ്ഞു? ഇവിടെയുംഏക -ജന്മ വിശ്വാസിക്ക് ഉണ്ടായ അതെ നഷ്ടംതന്നെ ഫലം..ദൈവം ഉണ്ട് എന്നും,പുനര്‍ജ്ജന്മംഉണ്ട് എന്നും വിശ്വസിച്ചിട്ട്..ഒന്നും ഇല്ലായെന്ന് അറിയുന്ന അവസ്ഥ.)
താഴെ തുടർന്ന് വായിക്കുക.

" എന്റെ കേരളം” said...

പക്ഷേ, ഏറ്റവും പരിതാപകരമായ അവസ്ഥ ആരുടെതെന്ന് അറിയാമോ? നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!

ഇതിന് മറുപടി പറയും മുൻപ്പ്...മുകളിൽ സജി വിവരിച്ചതിൽ “മനപ്പൂർവ്വം”വിട്ട്കളഞ്ഞ ഒരു ഭാഗം ഇല്ലേ എന്ന് ഒരു സംശയം?
നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍... എന്ന ഭാഗത്ത് ഏക ജന്മ വിശ്വാസം കഴിഞ്ഞ്,പുനര്‍ജ്ജന്മ വിശ്വാസം എന്ന് കൂടി ചേർക്കേണ്ടത് ആയിരുന്നില്ല്ലേ?
അപ്പോൾ സജി “ ഏക -ജന്മ വിശ്വാസത്തെ” മാത്രം ഇങ്ങനെ “കണ്ണ് അടച്ച് “PROMOTE“ ചെയ്യുന്നു എന്ന് വിശ്വസിക്കനേ തരം ഉള്ളു.

ഇനി നിരീശ്വര വാദിക്ക് “ സജി”പറയും പോലെ ഒരു ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്....

അങ്ങനെ പറയാൻ വരട്ടെ....എല്ലാവിശ്വാസികളെയും പോലെ ...നിരീശ്വര വാദിക്കും.....ഭീകരമായ അവിശ്വാസ നഷ്ടം തന്നെ ഫലം”

സജി “കണ്ണ് അടച്ച് “PROMOTE“ ചെയ്യുന്ന ഏക -ജന്മ വിശ്വാസത്തിലെ ദൈവം +പുനര്‍ജ്ജന്മ വിശ്വാസത്തിലെ ദൈവം ......നിരീശ്വര വാദികൾക്ക് ഒരു നീക്ക്പോക്കും നൽകില്ലാ എന്നല്ലെപറഞ്ഞ് വച്ചത്.(വലിയ അണ്ടാവുകളിലും,ഉരുളികളിലും,ഇട്ട് വരട്ടുമെന്നും,തീകടലിനും, കിണറിനും,മുടി നാരിഴയെ.......50 ആയി കീറി അത്കെണ്ട് പാലം ഇട്ട് എല്ലാരേയും നടത്തും എന്നല്ലേ? താങ്കൾ പറയുന്ന നരകം കാത്തിരിക്കുന്ന വഴി, എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.

വാൽകഷ്ണം - ഏക -ജന്മ വിശ്വാസം ,പുനര്‍ജ്ജന്മ വിശ്വാസം,നിരീശ്വര വാദം- ഇവ 3ഉം അല്ല യഥാർഥ വിശ്വാസം എന്ന് - എല്ലാരും അങ്ങ് പർലോകത്ത് ചെല്ലുമ്പോൾ നമ്മുടെ ദൈവം അങ്ങ് പ്രഖ്യാപിച്ചാൽ......? ഈ പോസ്റ്റിനും,കമന്റിനും ഒക്കെ “ ഏത് നരകം” ആണ് നമ്മെ കാത്തിരിക്കുന്ന്ത് ആവോ????
ശുഭം

സജി said...

എന്റെ കേരളം
@സജി മുന്നോട്ട് വയ്ക്കുന്നത് 2കാര്യങ്ങൾ ആണ്.

അല്ല. ഞാന് ഈ പോസ്റ്റില് മുന്പോട്ടു വയ്ക്കുന്ന കാര്യം ഒന്നു മാത്രമാണ്. “വിശ്വാസം തെറ്റായാല്?“ – ഇതു മാത്രം.
ഏതു ശരി ഏതു തെറ്റ് എന്നു വസ്തു നിഷ്ഠ്മായി നിശ്ചയിക്കാന് പറ്റില്ല, ഇപ്പോഴത്തെ സാഹചര്യത്തില്. മൂന്നു വിശ്വാസങ്ങളും തെറ്റാവാനുള്ള തുല്ല്യ സാധ്യത യാണ് ഈ പോസ്റ്റിന്റെ ബേയ്സ്.

@ ഉദാഹരണമായി ഈ ഞാൻ “ഏക ജന്മ വിശ്വാസം“ ത്തിൽ ഒരു 70 വയസ്സ് വരെ ജീവിക്കുന്നു എന്നിരിക്കട്ടെ.അപ്പോൾ “നിരീശ്വര വാദം “ആണ് ശരി എന്നതിരിച്ചറിവ്- എനിക്ക് നഷ്ടമല്ലാതെ എന്താണ് നേടിതരിക.?

ഉത്തരം: ഇത്തരം റെയര്‍ കേസല്ല ഇവിടുത്തെ സിനാരിയോ. ഇത്തരം തിരിച്ചറിവുകള് 70ആം വയസ്സില് ഉണ്ടാവുന്നതു സധാരണമല്ലല്ലോ. എകജന്മ വിശ്വാസത്തില് ജീവിച്ചു മരിക്കുന്ന ശതകോടികളേപറ്റിയാണു പരാമര്ശം!. അവരുടെ ജീവിതകാലത്തു (ഇപ്പോഴത്തെ എന്റെ ജീവിതകാലത്തും) പുലര്ത്തിപ്പോന്ന വിശ്വാസം തെറ്റാണെങ്കിലും, (എനിക്കു) ഒരു നഷ്ടവും വരാനില്ല. ഉണ്ടോ? സ്വര്ഗ്ഗത്തേക്കുള്ള യോഗ്യതയ്ക്കായി, ശ്രദ്ധിച്ച് ജീവിക്കുന്നു.
ജീവിത പ്രതി സന്ധികളെ നേരിടാന് ഉറച്ച ദൈവ വിശ്വാസം എത്ര സഹായിക്കും എന്നു പറഞ്ഞു ഫലിപ്പിക്കാന് പറ്റില്ല. കാണുന്നില്ലെങ്കിലും, കര തൊട്ട് അടുത്തുണ്ടെന്ന വിശ്വാസത്തില് നീന്തുന്നതു പോലെയിരിക്കും അതു. നിരാശയ്ക്കു സ്ഥാനമില്ല. വിലപ്പെട്ടതു എന്തെങ്കിലും നഷ്ടപ്പെട്ടാലും, ആഗ്രഹിച്ചതു പലതു ലഭിച്ചില്ലെങ്കിലും- അതാണ് ദൈവ ഹിതം എന്നു കരുതും!

@നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്..... എന്ന ഭാഗത്ത് ഏക ജന്മ വിശ്വാസം കഴിഞ്ഞ്,പുനര്ജ്ജന്മ വിശ്വാസം എന്ന് കൂടി ചേർക്കേണ്ടത് ആയിരുന്നില്ല്ലേ?

അതു വളരെ ലളിതമല്ലേ, നിരീശ്വര വാദിയായി ജീവിച്ചു, മരിച്ചു. പുനര്ജന്മം സത്യമായാല് , വീണ്ടും അവസരം ലഭിച്ചില്ലേ?
പക്ഷേ, നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്, ഒറ്റ ഒപ്ഷനേ ബാക്കിയുള്ളൂ, നിത്യ നരം/ നിത്യ സ്വര്ഗ്ഗം….അല്ലേ?

നരകം കാത്തിരിക്കുന്ന വഴിയെന്നു ഉദ്ദേശിചത് അണ്ടാവും, ഉരുളിയും, തലമുടിയില് കൂടിയുള്ള നടത്തയും അല്ലെ. ഇത്.. …ഇപ്പോല് എന്റെ (പൊന്നു )കേരളം പോകുന്ന വഴി.. അതാണത്!

ഒറ്റകാര്യത്തില് യോചിക്കുന്നു- യേസ്, ഞാന് കണ്ണും അടച്ചു ഏക ജന്മ വിശ്വാസം പ്രമോട്ടു ചെയ്യുന്നു.

N.J Joju said...

സജി,

യഥാ യഥാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതാ
അഭ്യുദ്ധാനം അധര്‍മ്മസ്യ തഥാത്മാനം സ്രിജാമ്യുഹം.

എപ്പോള്‍ ധര്‍മ്മത്തിനു താഴ്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ അപ്പോള്‍ ഞാന്‍ അവതരം കൈക്കൊള്ളുന്നു.

ഞാന്‍ സന്ദീപ് ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം മിക്കവാറും കേള്‍ക്കാറുണ്ടായിരുന്നു. സ്വാമിയുടെ വിശദീകരണം ഇപ്രകാരമാണ്‌ എപ്പോള്‍ ധര്‍മ്മം ക്ഷയിയ്ക്കുന്നുവോ അപ്പോള്‍ തന്നെ താമസമൊന്നുമില്ല ഉടന്‍ തന്നെ ഭഗവാന്‍ അവതാരം കൈക്കൊള്ളൂന്നു എന്നാണ്‌. ഇതാണ്‌ മനസാക്ഷിയുടെ സ്വരം.

മനുഷ്യനു മനസാക്ഷി എന്നുന്നുന്ടല്ലോ? മനസാക്ഷിയുടെ സ്വരം ശ്രവിച്ച് അതിനനുസരിച്ച് പെരുമാറുന്നവന്‍ ദൈവസന്നിധിയില്‍ കുറ്റക്കാരനല്ല. അതില്‍ അവന്റെ മതവിശ്വാസം ഒരു പ്രശ്നവുമല്ല.

ഇനിയെങ്ങാനും ദൈവമുണ്ടെന്നു വരികില്‍ പ്രശ്നമുണ്ടാകണ്ട എന്നു കരുതി ദൈവമുണ്ടെന്നു വിശ്വസിയ്ക്കാന്‍ ശ്രമിയ്ക്കുന്നവന്‍ മനസാക്ഷിയെ വന്ചിയ്ക്കുകയല്ലേ ചെയ്യുക. അത് ഇരട്ടത്താപ്പല്ലേ. ദൈവസന്നിധിയില്‍ അതല്ലേ കുറ്റകരം?

" എന്റെ കേരളം” said...

" പ്രിയ മാളോരേ......”

“ഞാൻ പിടിച്ച മുയലിന് 3കൊമ്പ്” എന്ന തീരുമാനത്തിൽ ഉറ്ച്ച് നിൽക്കുന്ന സജിയെ ഇനി “ഏക -ജന്മ വിശ്വാസത്തിലെ ദൈവം ” ത്തിന് പോലും രക്ഷിക്കാൻ ആകില്ലാ എന്ന് ഞാൻ ആണയിടുന്നു.

ഒരു കാര്യം എല്ലാവർക്കും ഉറപ്പാക്കാനായി സജി യുടെ വാക്കുകളിലേക്ക് ” ഒറ്റകാര്യത്തില് യോചിക്കുന്നു- യേസ്, ഞാന് കണ്ണും അടച്ചു ഏക ജന്മ വിശ്വാസം പ്രമോട്ടു ചെയ്യുന്നു.” കണ്ടോ കണ്ടോ മനസ്സിലിരുപ്പ് കണ്ടോ.

എകജന്മ വിശ്വാസത്തില് ജീവിച്ചു മരിക്കുന്ന ശതകോടികളേപറ്റിയാണു പരാമര്ശം!. അവരുടെ ജീവിതകാലത്തു (ഇപ്പോഴത്തെ എന്റെ ജീവിതകാലത്തും) പുലര്ത്തിപ്പോന്ന വിശ്വാസം തെറ്റാണെങ്കിലും, (എനിക്കു) ഒരു നഷ്ടവും വരാനില്ല. ഉണ്ടോ? സ്വര്ഗ്ഗത്തേക്കുള്ള യോഗ്യതയ്ക്കായി, ശ്രദ്ധിച്ച് ജീവിക്കുന്നു ”.

നിങ്ങളുടെ ഈ ശതകോടികൾ “മരിച്ച് കഴിഞ്ഞാണല്ലോ വിശ്വാസം തെറ്റി എന്ന് മനസ്സിലാക്കൻ പോകുന്നത്( “മൂന്നു വിശ്വാസങ്ങളും തെറ്റാവാനുള്ള തുല്ല്യ സാധ്യത യാണ് ഈ പോസ്റ്റിന്റെ ബേയ്സ്”..എന്ന് സജി തന്നെ പറയുന്നു)

അപ്പോൾ“ “അവരുടെ ജീവിതകാലത്തു (ഇപ്പോഴത്തെ എന്റെ ജീവിതകാലത്തും) പുലര്ത്തിപ്പോന്ന വിശ്വാസം തെറ്റാണെങ്കിലും, (എനിക്കു) ഒരു നഷ്ടവും വരാനില്ല. ഉണ്ടോ? സ്വര്ഗ്ഗത്തേക്കുള്ള യോഗ്യതയ്ക്കായി, ശ്രദ്ധിച്ച് ജീവിക്കുന്നു”.

പിന്നെ സജി പറയുന്ന ശതകോടികൾക്കും,സജിക്കും പുലര്ത്തിപ്പോന്ന വിശ്വാസം തെറ്റാണെങ്കിൽ - ഒരു നഷ്ടവും വരാനില്ല എന്ന് ആരു പറഞ്ഞു.....നിങ്ങൾക്ക് ആശ്രയിക്കാൻ പിന്നെ ദൈവം ഇല്ലാ.....നിങ്ങൾക്ക് സുഖിച്ച് ജീവിക്കാൻ “ ഒരു സ്വര്ഗ്ഗവും ഇല്ലാ...എന്ന് ഓർക്കണം”.

ഇനി പുനര്‍ജ്ജന്മ വിശ്വാസം ആണ് ശരി എങ്കിലും -സജി പറയുന്ന ശതകോടികൾക്കും,സജിക്കും, വീണ്ടും തിരികെ വന്നേപറ്റു....അപ്പോഴും നഷ്ടംതന്നെയല്ലേ ഫലം.

അത് ഒന്ന് അംഗീകരിക്ക് മാഷേ....മൂന്നു വിശ്വാസങ്ങളും തെറ്റാവാനുള്ള തുല്ല്യ സാധ്യത യാണ് ഈ പോസ്റ്റിന്റെ ബേയ്സ് എന്ന്..

“കാണുന്നില്ലെങ്കിലും, കര തൊട്ട് അടുത്തുണ്ടെന്ന വിശ്വാസത്തില് നീന്താൻ,നിങ്ങളുടെ വിശ്വാസം തെറ്റായാൽ സാധിക്കുമെന്ന് തോന്നുന്നില്ല സജി..നിരീശ്വര വാദം ആണ് ശരി എങ്കിൽ നിങ്ങളുടെ നീന്തൽ അതോടെ “ ഡിം” ,പുനര്‍ജ്ജന്മംആണ് ശരി എങ്കിൽ നിങ്ങളുടെ നീന്തൽ വേഗം ആവസാനിപ്പിക്കേണ്ടിവരും...കാരണം......നിങ്ങൽക്ക് തിരികെ വരേണ്ടത് അല്ലേ?...ഇപ്പോഴത്തെ നിലവച്ച് നോക്കിയാൽ...സജിക്ക് ഒരു മുതല ജന്മം തന്നെ ലഭിക്കാൻ ഇടവരട്ടെ......അപ്പോൾ ഇഷ്ടം പോലെ നീന്താമല്ലോ.........

വാൽകഷ്ണം.- എന്റെ വിശ്വാസം അത് ഏതും ആയികെള്ളട്ടെ,അത് ഇവിടെ എനിക്ക് “promote" ചെയ്യാൻ താൽപര്യയം ഇല്ലാത്തതും.ഞാൻ പോകുന്ന വഴി “ എതെന്ന് എനിക്ക് നല്ല ബോധ്യം ഉള്ളതിനാലും...... താഴെ പറഞ്ഞതിന് “ അർഹിക്കുന്ന മാന്യതയോടെ, ഒന്ന് പുഞ്ചിരിക്കുന്നു,

നരകം കാത്തിരിക്കുന്ന വഴിയെന്നു ഉദ്ദേശിചത് അണ്ടാവും, ഉരുളിയും, തലമുടിയില് കൂടിയുള്ള നടത്തയും അല്ലെ. ഇത്.. …ഇപ്പോല് എന്റെ (പൊന്നു )കേരളം പോകുന്ന വഴി.. അതാണത്!

സജി said...

എന്റെ കേരളം-
പണ്ടൊരു ജര്‍മ്മന്‍ കാരന്‍ പ്രസംഗിക്കുകയായിരുന്നു. കേരളത്തിനു പുറത്തുപോയിട്ടില്ലാത്ത ആളായിരുന്നു വിവര്‍ത്തകന്‍! രണ്ടുപേരും ഒരേതാളത്തില്‍ ഒരെ ആവേശത്തില്‍ പ്രസംഗിച്ചു തീര്‍ത്തു. വിര്‍ത്തകനോട് ഇതു എങ്ങിനെ സാധിച്ചു എന്നു ചോദിച്ചപ്പോള്‍ പറഞ്ഞു “എനിക്കു എന്റെ പ്രസംഗം. ജര്‍മ്മകാരനു അയാളുടെ പ്രസംഗം“

അതായതു, ജര്‍മ്മാന്‍ കാരന്‍ നിര്‍ത്തിയപ്പോലെല്ലാം, വിവര്‍ത്തകന്റെ കൈയ്യിലിരുന്ന പ്രസംഗം അടിച്ചു വിട്ടു.

നമ്മള്‍ തമ്മിലുള്ള സംസാരം ഏതാണ്ടു ആ നിലയിലേക്കു നീങ്ങുണ്ടോന്ന് ഒരു ഡൌട്ട്!!

എല്ലാ വിമര്‍ശനങ്ങളേയും ബഹുമാനത്തോടെ തന്നെ കാണുന്നു,ബട്ട്, തല്‍ക്കാലം വിയോചിക്കുന്നു. (ഞാനെഴുതിയത് എഴുതി - പീലാത്തോസ്)

@ “നരകം കാത്തിരിക്കുന്ന വഴിയെന്നു ഉദ്ദേശിചത് അണ്ടാവും, ഉരുളിയും, തലമുടിയില് കൂടിയുള്ള നടത്തയും അല്ല. ഇത്.. …ഇപ്പോല് എന്റെ (പൊന്നു )കേരളം പോകുന്ന വഴി.. അതാണത്..

ഇപ്പറഞ്ഞതു ഒരല്പം സ്വാതന്ത്ര്യമെടുത്ത് തമാശയായി എഴുതിയെന്നേയുള്ളൂ. അങ്ങിനെ തന്നെയെടുക്കുമന്നാണ് ഇപ്പോഴും കരുതുന്നത്!
മറിച്ചു ചിന്തിച്ചിട്ടേയില്ല. സത്യത്തില്‍ ആരു സ്വര്‍ഗ്ഗത്തില്‍പ്പോകും എന്നതു ഒരു പിടിയും ഇല്ല. എല്ലാം ഒരു വിശ്വാസവും ,പ്രതീക്ഷയുമാണ്.


ഇനി, പ്രപഞ്ചോല്പത്തിയേ സംബന്ധിച്ചും ജീവനേ സംബന്ധിച്ചും ഉള്ള രഹസ്യങ്ങളുടെ ചുരുള്‍ നാളെ ഒരു വേള ശാസ്ത്രം കണ്ടെത്തിയാല്‍, അന്നു ഞാന്‍ പാട്ടു പെട്ടിയെല്ലാം മടക്കി വച്ചു ആകൂടെ കൂടും . അതുവരെ, ഇതു തന്നെ ശരണം!

പാര്‍ത്ഥന്‍ said...

[ഇനി, പ്രപഞ്ചോല്പത്തിയേ സംബന്ധിച്ചും ജീവനേ സംബന്ധിച്ചും ഉള്ള രഹസ്യങ്ങളുടെ ചുരുള്‍ നാളെ ഒരു വേള ശാസ്ത്രം കണ്ടെത്തിയാല്‍, അന്നു ഞാന്‍ പാട്ടു പെട്ടിയെല്ലാം മടക്കി വച്ചു ആകൂടെ കൂടും.]

സജീ, അങ്ങനെ വെറുതെ കളഞ്ഞിട്ടു പോകേണ്ട കാര്യമൊന്നുമില്ല. എന്തെങ്കിലും ഒരു ശരി എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്. യുകിതിഭദ്രമായിരിക്കണം എന്നു മാത്രം.

എന്റെ പഴയ ഒരു പോസ്റ്റിലെ യു.കലാനാഥനും സ്വാമി ചിദാനന്ദപുരിയും തമ്മിലുള്ള ഒരു അഭിമുഖത്തിന്റെ ഒരു ഭാഗമാണിത്. യുക്തിയെ യുക്തികൊണ്ടാണ് നേരിടേണ്ടത്.

----------------------------

സ്വാമി: ഇതിലേയ്ക്കു തന്നെയാണ്‌ നമ്മളും വിരൽ ചൂണ്ടിയത്‌. യുക്തിപൂർവ്വം ഇന്ന്‌ കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രമല്ല ഉള്ളത്‌. അതുകൊണ്ട്‌ അവയെ തള്ളിപ്പറയരുത്‌.

കലാനാഥൻ: യുക്തിവാദത്തിന്റെ പേരിലും നാസ്തികരുണ്ട്‌, കേവല വാദികളുണ്ട്‌. ചിലതിനെ അന്ധമായി എതിർക്കുന്നവർ. എന്നാൽ നാളെ യുക്തിപരമായ മാർഗ്ഗങ്ങളിലൂടെ ഈശ്വരനാണ്‌ ലോകം സൃഷ്ടിച്ചതെന്ന്‌ ബോധ്യപ്പെട്ടാൽ അതിനെ അംഗീകരിക്കുന്നതാണ്‌ യഥാർത്ഥ യുക്തിവാദം.

സ്വാമി: പക്ഷെ, വേദാന്തി അത്‌ അംഗീകരിക്കില്ല. ഈശ്വരൻ ലോകത്തെ സൃഷ്ടിച്ചു എന്ന്‌ ഒരു വേദാന്തിയും പറഞ്ഞിട്ടില്ല, പറയില്ല. ആരെങ്കിലും അതു പറഞ്ഞാൽ അങ്ങനെ സൃഷ്ടിക്കുന്ന ഒരീശ്വരനെ ആരുണ്ടാക്കി എന്നു നമ്മൾ ചോദിക്കും.

മുക്കുവന്‍ said...

a sign under lakshmi...

Kvartha Test said...

ഒരുവന്‍റെ മനസ്സിനും "മനസാക്ഷിക്കും" (ഈശ്വരന്‍)"പുറത്ത്‌" സ്വര്‍ഗ്ഗവും നരകവും ലോകങ്ങളും പുണ്യവും പാപവും ധര്‍മ്മവും അധര്‍മ്മവും ഒന്നുമില്ല. അല്ലാതെ മറ്റൊരു ഈശ്വരനുമില്ല. ഇത് നിരീശ്വരവാദിയ്ക്കും, യുക്തിവാദിയ്ക്കും, ഈശ്വരവിശ്വാസിയ്ക്കും, അന്ധവിശ്വാസിയ്ക്കും, അവിശ്വാസിയ്ക്കും എല്ലാര്‍ക്കും ബാധകം. മേല്‍പ്പറഞ്ഞതാണ് ഈയുള്ളവന്‍റെ "വിശ്വാസം". :-)
പിന്നീട് ഒരു പോസ്റ്റ്‌ എഴുതാം. തല്‍ക്കാലം ട്രാക്ക് ചെയ്യട്ടെ.

സ്പെസിമെന്‍ said...

പുനര്‍ ജന്മം ... സജി നരകത്തിന്റെ കാര്യമാ പറഞേ .. അത് അവിടെ വെക്ടമാണല്ലോ ...

സ്പെസിമെന്‍ said...

http://aatmeekam.blogspot.com .. ഒരു കമന്റ്‌ എഴുതി തുടങിയതാ ...പിന്നെ ഞാന്‍ അത് ഇവിടെ പോസ്റ്റിച്ചിട്ടുണ്ട്

Jishad Cronic said...

വലരെ നല്ല ചിന്തകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

“പാര്‍ത്ഥന്‍,
ഒരു ജന്മവിശ്വാസം, പുനര്‍ജന്മ വിശ്വാസം, നിരീശ്വരവാദം- ഇവയെ വിശകലനം ചെയ്യുകയല്ല പോസ്റ്റിന്റെ ആത്യന്തിക ലക്ഷ്യം. ഇതു മൂന്നും തെറ്റാകാനുള്ള സാധ്യാത തുല്യമാണെന്നും, എന്നാല്‍ ഏക ജന്മ വിശ്വാസിയായ എനിക്കു, എന്റെ വിശ്വാസം തെറ്റായാലും, ഒന്നും നഷ്ടപ്പെടാനില്ലെന്നും, മറിച്ചു നിരീശ്വര വാദിയുടെ വിശ്വാസം തെറ്റായാല്‍, ഏറ്റവും ഭയാനകമായ വിപത്ത് , അയാളെ കാത്തിരിക്കുന്നു എന്നും മാത്രമേ പറയുവാന്‍ ശ്രമിച്ചിട്ടുള്ളൂ.


ജിഷാദിന്റെ കമന്റു വഴി എത്തിപ്പെട്ടു. ഒരുപാടു താമസിച്ചു പോയി എന്നു തോന്നുന്നു സോറി.

പോസ്റ്റും കമന്റും വായിച്ചു ഒരു വഴിക്കായി. മുകളിൽ കൊടുത്ത വരികൾ എന്നെ വിഷമിപ്പിക്കുന്നു.

സജി എന്താണുദ്ദേശിക്കുന്നത്?

ഒരുജന്മം അല്ലെങ്കിൽ പുനർജ്ജന്മം ഇവയിൽ ഏതിലെങ്കിലും വിശ്വസിക്കാതിരുന്നാൽ നാം ‘എങ്ങനെ ഒക്കെ നന്നായി ജീവിച്ചിട്ടും‘ കാര്യമില്ല നരകത്തിലേ പോകൂ എന്നാണോ?

അതുപോലെ സജിയ്ക്ക്‌ നിരീശ്വരവാദം എന്താണെന്നും അല്പം വ്യക്തത കുറവുണ്ടെന്നു തോന്നുന്നു. ഉള്ള ഒരു ദൈവത്തിൽ വിശ്വസിക്കാതിരിക്കലല്ല, അങ്ങനെ ഒന്ന് ഇല്ലെന്നു വിശ്വസിക്കുകയാണ് നിരീശ്വരവാദം.

ഇതു പലയിടത്തായി BRIGHT എഴുതിയിട്ടും ഉണ്ട്.

തങ്ങളെ സൃഷ്ടിക്കുന്നവനായി ഒരുവനുണ്ടെങ്കിൽ അവനെ വിശ്വസിക്കാത്ത കുറെ എണ്ണത്തിനെ ഉണ്ടാക്കി വിടുന്നതും പിന്നീട് അവരെ നിത്യ നരകത്തിൽ അയയ്ക്കുന്നതും എന്റെ ആലോചനയിൽ യുക്തമായി തോന്നുന്നില്ല. അതിനു പകരം കരുണയുള്ളവനാണെങ്കിൽ എല്ലാ‍വരെയും ഒരു പോലെ വിശ്വാസമുള്ളവരായി സൃഷ്ടിച്ച് അവസാനം എല്ലാവരെയും സ്വർഗ്ഗത്തിൽ ആക്കുകയായിരുന്നില്ലെ നല്ലത്?

എഴുതുവാൻ കുറെ ഏറേ ഉണ്ട്. പക്ഷെ ഏകദേശം ഒരു ധാരണ ദാ എന്റെ ഈ പോസ്റ്റിൽ ഉള്ളതും കൂടി നോക്കുമോ?
http://indiaheritage.blogspot.com/2008/07/blog-post_31.html

കാട്ടിപ്പരുത്തി said...

സജിയുടെ ഈ പോസ്റ്റിന്റെ ഏറ്റവും വലിയ ഒരു പ്രശ്നം വലിയ ഒരു വിഷയത്തെ വളരെ ലാഘവത്തോടെ മിനിക്കഥയാക്കി കളഞ്ഞു എന്നതാണ്. ഒരു ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരും അവര്‍ അന്ധമായി വിശ്വസിക്കുന്നു എന്ന് സമ്മതിക്കില്ല. അത് മറ്റുള്ളവര്‍ക്ക് എത്ര അന്ധമായി അനുഭവപ്പെട്ടാലും ശരി. അതിനാല്‍ തന്നെ മൈക്രോ ലെവലില്‍ തുടങ്ങേണ്ട ഒരു ചര്‍ച്ച മാക്രോ ലെവലില്‍ ആയിപ്പോയി.

വളരെ സൂക്ഷ്മമായ വിഷയങ്ങള്‍ ഒന്നിച്ച് ഒരു പോസ്റ്റിലാക്കിയാല്‍ കമെന്റ് പോസ്റ്റിനെ വേറിടൊരിത്തേക്ക് വലിച്ച് കൊണ്ട് പോകും. പോസ്റ്റിന്റെ ഉടമക്ക് പിന്നെ അത് നോക്കി നില്‍ക്കാനേ കഴിയൂ.