Tuesday, July 8, 2008

5.പാഠ പുസ്തകം - എവിടെയാണ് ശരി?

പാഠ പുസ്തക സംബന്ധിയായ നടക്കുന്ന കോലാഹങ്ങള്‍ എല്ലാവരും കണ്ണു നിറച്ചു കാണുകയും ഇതിനകം സ്വന്തമായ നിലപാടുകളില്‍ എത്തിച്ക്ഗേരുകയും ചെയ്തിട്ടുണ്ടാകും.

ഒരു സാധാരണകാരനായ ഞാനും ആരാണ് ഈ വിവാദങ്ങളുടെ ഇരു പക്ഷത്തും എന്നു നോക്കുകയും,അതിനനുസരിച്ച് ഒരു മുന്‍‌വിധിയോടു കൂടെയുമാണ് ഈ പ്രക്ഷോപണങ്ങളെ കാണുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നത്.

ക്രിസ്ത്യാനിത്വത്തിന്റെ അധഃപതിച്ച മുഖമായ (കത്തോലിക്ക) പുരോഹിതന്മാര്‍ ഏറ്റു പിടിച്ചപ്പോള്‍, പുരോഗമന വാദി ആകണമെങ്കില്‍ മറുപക്ഷം കൂടിയെ തീരൂ എന്ന ഗതി വന്നു. അതിനിടയില്‍, ഏഴാം ക്ലാസ് പാഠപുസ്തകം ഉയര്‍ത്തുന്ന അപകടകരമായ ആശയം വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തൂ.

മതമില്ലാത്ത ജീവന്‍:ഇതാണ് ആരോപണ വിധേയമായ പ്രധാന പാഠം

സ്കൂളില്‍ ചേര്‍ക്കാന്‍ കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.

'മോന്റെ പേരെന്താ?"
'ജീവന്‍'
'കൊള്ളാം . നല്ലപേര്‌. അച്ഛന്റെ പേര്‌?'
'അന്‍വര്‍ റഷീദ്‌'
'അമ്മയുടെ പേര്‌?'
'ലക്ഷ്മീ ദേവി'
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു.
'കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്‌?'
'ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്ന് ചേര്‍ത്തോളൂ.'

"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?"

"അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവനു ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ."


ഒരു മിശ്ര വിവാഹത്തില്‍ ജനിച്ച കുട്ടിയെ സംബന്ധിച്ച് മാതാ പിതാക്കള്‍ അവരവരുടെ മതങ്ങളില്‍ തന്നെ തുടരുന്നു പക്ഷം, ഇതാണ് ഏറ്റവും നല്ല തീരുമാനം എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാന്‍ ഇടയില്ല.

പക്ഷേ, നമ്മുടെ നാട്ടില്‍ മിശ്രവിവാഹങ്ങള്‍ അപൂര്‍വ്വമായിട്ടാണ് ഇക്കാലത്തും നടക്കുന്നത്. അതുകൊണ്ട് അതിനെ സാമന്യവല്‍കരിക്കുന്നത് (generalize)ശരിയാവുകയില്ല.

ക്രിസ്ത്യാനി ആയ എനിക്കും ക്രിസ്ത്യാനിയായ എന്റെ ഭാര്യയ്ക്കും ജനിച്ച മകനെ വളര്‍ത്തേണ്ട വഴിയെ പറ്റി ബൈബിളില്‍ കൃത്യമായ നിര്‍ദേശം ഉണ്ട്. അതു “അവന്‍ പ്രായമാകുമ്പോള്‍ തിരഞ്ഞെടുക്കട്ടെ” എന്ന ആശയത്തിനു ഘടക വിരുദ്ധമാണത്..

“ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല” (സദൃശ്യവാക്യങ്ങള്‍ .22:6)എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.
മാത്രമല്ല, പൂര്‍വ്വപിതാക്കന്മാരെ ദൈവം നടത്തിയ വഴികളെക്കുറിച്ച് വരും തലമുറയോട് പറഞ്ഞുകൊടുക്കുവാന്‍ യഹോവ മാതാപിതാക്കളെ ഭരമേല്‍പ്പിക്കുകയും ചെയ്തിട്ടൂണ്ട്.

പഴയ നിയമ പെരുന്നാളികളില്‍ പ്രധാനപ്പെട്ട ഒന്നായ ‘പെസഹ’ആചരിക്കുമ്പോള്‍ അതിലെ മുഖ്യമായ ഒരു ചടങ്ങ്, അപ്പം മുറിച്ച് ഭക്ഷിച്ചു കഴിഞ്ഞു, വീട്ടിലെ കുട്ടികള്‍ ആരെങ്കിലും എഴുന്നേറ്റ് വീട്ടിലെ കാരണവരോടു ചോദിക്കും, “നമ്മള്‍ എന്തിനാണ് ഈ പെസഹ ആഘോഷിക്കുന്നത് ?”

അപ്പോള്‍, തങ്ങളുടെ പിന്‍‌തല മുറക്കാര്‍ ഈജിപ്റ്റില്‍ കഷ്ടപ്പെട്ടതും, അവസാനം ദൈവം അവരെ സ്വതന്ത്രരാക്കിയ ചരിത്രവും വിശദമായി പറഞ്ഞു കേള്‍‍പ്പിക്കുമായിരുന്നു.ഇതു തലമുറ തലമുറയായി തുടരണമെന്നത് യഹോവയുടെ ഒരു കല്പനയാണ്.(പുറപ്പാട്. 12:24-26)

അതുകൊണ്ട് വള‍ന്നു വരുമ്പോള്‍ തിരഞ്ഞെടുക്കുവാന്‍, മക്കളെ വിടുന്നത് ക്രിസ്ത്യന്‍ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ്, അനുവദിക്കാവുന്നതല്ല.

അദ്ധായം പ്രതി ഈ പാഠ പുസ്തകം വായിച്ചാല്‍ മിക്ക ഭാഗങ്ങളും ശ്രേഷ്ഠ്കരമായ ആശയമായി തോന്നും. എന്നാല്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ വള്രെ, സമര്‍ത്ഥമായി, എന്നാല്‍ ഒട്ടൊക്കെ ഗൊപ്യമായി, ഒരൊറ്റ ആശയം മാത്രം വിദ്യാര്‍ഥിയുടെ ചിന്തയിലേക്ക് കടത്തിവിടുവാന്‍ ശ്രമിക്കുന്നു. അതു മത വിശ്വാസത്തേക്കള്‍ , മതമില്ലായ്മയാണ് മേത്തരം എന്ന ആശയമാണ്.അതാണ് ഈ പുസ്തകത്തിന്റെ അപകടവും!

ഈ ആശയം സാധൂകരിക്കുന്നതിന്, രചയിതാക്കള്‍, നെഹ്രുവിന്റെ ഒസ്യത്ത് തപ്പി പിടിച്ചു എടുത്തു പാഠഭാഗമാക്കി.പ്രകൃതിക്ഷോഭം വിഷയമാക്കി.എല്ലാ മത ഗ്രന്ഥങ്ങളുടെ ഉദ്ധരിണികളേയും നിരത്തി വച്ചു. ഓരോ അധ്യായത്തിന്റെ ഒടുവിലും, ചേര്‍ത്തിരുക്കുന്ന ചര്‍ച്ചയിലും, ചോദ്യങ്ങളിലും, പുസ്തക രചയിതാക്കള്‍ ആഗ്രഹിച്ച നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേരത്തക്ക വിധം വിഷയങ്ങളെ കൃമീകരിച്ചിരിക്കുന്നു.

വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിപ്പിക്കുകയല്ല, മറിച്ച് ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ കൃത്യമായി ഗ്രന്ഥ കര്‍ത്ത്ക്കള്‍ ഉദ്ദേശിച്ച ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്ന ചോദ്യങ്ങള്‍ നിരത്തി വയ്ക്കുന്നു.അവിടെയാണു ഡിസെപ്ഷന്‍.

ആ പുസ്തകം ഒരു കൊണ്‍‌‌വെക്സ് ലെന്‍സുപ്പോലെയാണ്. അതിലൂടെ ഏതു കോണില്‍ നിന്നു വരുന്ന പ്രകാശരശ്മി കടത്തിവിട്ടാലും ഒരൊറ്റ ബിന്ദുവില്‍ ‍(ഫോക്കസ്) ചെന്നു കൂട്ടിമുട്ടും.ജെവഹരിലാല്‍ നെഹ്രുവിന്റെ ഒസ്യത്തായാലും, കേരള ചരിത്രമായാലും, കാര്‍ഷിക സമരങ്ങളായാലും,പ്രകൃതി ക്ഷോഭം ആയാലും, “ജീവന്റെ“ മതത്തേക്കുറിച്ച് ആയാലും,ബൈബിള്‍, ഖുര്‍-ആന്‍ (മിസ്)കോട്ടിങ് ആയാലും ഈ ലെന്‍സിലൂടെ കടന്നു പോയിട്ട് ഒരൊറ്റ ബിന്ദുവില്‍ ചെന്നു മുട്ടുന്നു.
“മതമില്ലായ്മയാണ്“ മേത്തരം എന്ന ഒരൊറ്റ ബിന്ദുവില്‍.

വിദ്യാലയങ്ങളെ അതിന് ഉപയോഗിക്കുന്നത് ശരിയല്ല.

മതം പഠിപ്പിക്കുന്നതിന് വിദ്യാലയങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ മതം ഇല്ലായ്മയാണ് ശ്രേഷ്ഠം എന്ന് സ്ക്കൂളുകള്‍ വഴി പഠിപ്പിക്കുവാനും പാടില്ല.മതമില്ലാത്ത ജീവിതത്തിന്റെ മഹനീയത പഠിപ്പിക്കാന്‍, സാഹാഹ്ന ക്ലാസ്സൂകളൊ, പുസ്തകങ്ങളൊ ഉപയോഗിക്കട്ടെ! മതേതര സര്‍ക്കാറിന്റെ പാഠ പുസ്തകത്തെ ഉപയോഗിക്കരുത്.

41 comments:

സജി said...

വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിപ്പിക്കുകയല്ല, മറിച്ച് ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ കൃത്യമായി ഗ്രന്ഥ കര്‍ത്ത്ക്കള്‍ ഉദ്ദേശിച്ച ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്ന ചോദ്യങ്ങള്‍ നിരത്തി വയ്ക്കുന്നു.അവിടെയാണു ഡിസെപ്ഷന്‍.

അങ്കിള്‍ said...

:)

Anonymous said...

nalla chintha..
this is the problem with the book..

Anonymous said...

religious peoples has the right to teach student their part...bible,mahabharath anything and let them decide which is right?
Govt.has its own policy.education is not suppose to teach cristianity

Anonymous said...

religious peoples has the right to teach student their part...bible,mahabharath anything and let them decide which is right?
Govt.has its own policy.education is not suppose to teach cristianity

like u ...u were something now u r something..that should be r decision. u have taken ur snanam later ..not at birth...during education..

കടത്തുകാരന്‍ said...
This comment has been removed by the author.
കടത്തുകാരന്‍ said...

മതവിശ്വാസം അപകടമാണെന്ന് വരുത്താന്‍ കാണിച്ചു കൊടുക്കുന്ന ഉദാഹരണങ്ങള്‍ മതം എന്തന്നറിയാത്ത വര്‍ഗ്ഗീയ വാദിയേയാണ്. നല്ലത് ചെയ്ത് ജീവിക്കാന്‍ പഠിപ്പിക്കാതെ ചീത്ത കാട്ടി ഭയപ്പെടുത്തി ജീവിക്കാന്‍ പഠിപ്പിക്കുന്നു. ശരിയായ മത വിശ്വാസിക്ക് മറ്റൊരു മത വിശ്വാസിയെ വെറുക്കാനോ സ്നേഹിക്കാതിരിക്കാനോ ആവില്ല, അതായത് നമുക്കാവശ്യം മതേതരത്തം എന്ന സാങ്കേതിക പദമല്ല, മത സൌഹാര്‍ദ്ദമെന്ന ആത്മാവുള്ള ചിന്തയും പ്രവര്‍ത്തനവുമാണ്.

ഇതോടൊപ്പം അല്ലെങ്കില്‍ ഇതിനേക്കാള്‍ ഉപരിയായി കാണേണ്ടതാണ്‍ ദേശീയ നേതാക്കന്മാരേയും സ്വാതന്ത്ര്യ സമരത്തേയും ഇകഴ്ത്തി കാണിച്ചും തേരാപാരാ നടന്ന സഖാക്കളുടെ പാര്‍ട്ടിപ്രവര്‍ത്തനം സ്വാതന്ത്ര്യസമരത്തേക്കാള്‍ മഹത്തയതെന്തോ ആക്കി കാണിച്ചതും.. ഇങ്ങനെയൊക്കെ കാണിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള ഒരു പ്രശ്നം പുസ്തകം ഒന്നു നോക്കിയാല്‍ മനസ്സിലാകും..എന്ത് നിലവാരമുള്ലതാണി പുസ്തകം? പുതിയ പുതിയ പുസ്തകങ്ങള്‍ വരുമ്പോള്‍ നിലവാരം കൂടി കൂടിയല്ലെ വരേണ്ടത്? മുന്‍പുണ്ടായിരുന്ന പുസ്തകത്തേക്കാള്‍ വളരെ താഴെയാണ്‍ നിലവാരത്തിന്‍റെ കാര്യത്തില്‍ ഇതിനുള്ളത്.

ഞാനും ഈ പുസ്തകത്തെ അനുകൂലിക്കുന്നു, കാരണം അനുകൂലിച്ചില്ലെങ്കില്‍ ഞാനൊരു യഥാസ്ഥികനാകും, പുരോഗമനവാദിയല്ലാതാകും

ഗുപ്തന്‍ said...

“ പുരോഗമന വാദി ആകണമെങ്കില്‍ മറുപക്ഷം കൂടിയെ തീരൂ എന്ന ഗതി വന്നു. അതിനിടയില്‍, ഏഴാം ക്ലാസ് പാഠപുസ്തകം ഉയര്‍ത്തുന്ന അപകടകരമായ ആശയം വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തൂ..”


എന്നാല്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ വള്രെ, സമര്‍ത്ഥമായി, എന്നാല്‍ ഒട്ടൊക്കെ ഗൊപ്യമായി, ഒരൊറ്റ ആശയം മാത്രം വിദ്യാര്‍ഥിയുടെ ചിന്തയിലേക്ക് കടത്തിവിടുവാന്‍ ശ്രമിക്കുന്നു. അതു മത വിശ്വാസത്തേക്കള്‍ , മതമില്ലായ്മയാണ് മേത്തരം എന്ന ആശയമാണ്..”


ഈനിരീക്ഷണങ്ങളോട് യോജിക്കുന്നു. മതം വ്യക്തിപരമാ‍ായ ഒരു അന്വേഷണം ആണെന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ട് മേല്‍ത്തരം ഒരു സന്ദേശം പൊതുസിലബസിന്റെ ഭാഗം ആയിരിക്കരുത് എന്നുതന്നെയാണ് അഭിപ്രായം.

മറ്റു വിശദാംശങ്ങള്‍ താങ്കളുടെ വ്യക്തിപരമായ നിരീക്ഷണങ്ങളായിക്കരുതുന്നു.

vrajesh said...

മതമില്ലായ്‌മയല്ലേ നല്ലത്?

മൂര്‍ത്തി said...

കേരള വിദ്യാഭ്യാസം ബ്ലോഗിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തെക്കുറിച്ചുള്ള ഈ ചോദ്യോത്തര കൂടി നോക്കാം.

സൂരജ് :: suraj said...

ഗുപ്തന്‍ ജീ,

“മതം വ്യക്തിപരമാ‍ായ ഒരു അന്വേഷണം ആണെന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ട് മേല്‍ത്തരം ഒരു സന്ദേശം പൊതുസിലബസിന്റെ ഭാഗം ആയിരിക്കരുത് എന്നുതന്നെയാണ് അഭിപ്രായം “


1. ജീവന്‍ മതമില്ലാത്തവനല്ലേ ആകുന്നുള്ളൂ, നിരീശ്വരനാകുന്നില്ലല്ലോ ?

2. മുതിരുന്ന ജീവന്‍ സ്വയം ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തുകൊള്ളട്ടെ എന്നല്ലെ അച്ഛനായ അന്വര്‍ റഷീദ് പറയുന്നത് ? അറിവില്ലാപ്രായത്തില്‍ സ്വന്തം മതം അടിച്ചേല്‍പ്പിക്കാതെ സ്വയം (ഓരോന്നിന്റെയും മേന്മയറിഞ്ഞ ശേഷം)അതു തെരഞ്ഞെടുക്കാന്‍ പറയുന്ന അച്ഛനോളം ജനാധിപത്യവാദി ആരുണ്ട് ?

3. മതം വ്യക്തിപരമായ അന്വേഷണമാണെങ്കില്‍ ആ അന്വേഷണത്തിന്റെ അജണ്ട നിശ്ചയിക്കേണ്ടത് മാതാപിതാക്കളോ അധ്യാപകനോ രാഷ്ട്രമോ അല്ലല്ലൊ, അവനവന്‍ തന്നെയല്ലേ ?

തിരൂര്‍ തിലകന്‍ said...

വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കണമെങ്കില്‍ സ്ക്കൂളുകളില്‍ മത പഠനം നിര്‍ബന്ധമാക്കേണ്ടി വരും, കാരണം ഏതെങ്കിലും ഒന്നിനെക്കുറിച്ചറിയാതെ എങ്ങിനെ അതിനെ എതിര്‍ക്കും? എങ്ങിനെ അതിനെ അനുകൂലിക്കും? (എങ്ങിനെ മതം തിരഞ്ഞെടുക്കും എങ്ങിനെ മതം വേണ്ട എന്ന് വെയ്ക്കും എന്ന് വിവക്ഷ)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

സജി പറഞ്ഞ കാര്യങ്ങളൊട് എനിക്കു വിയോജിപ്പാണുള്ളത്. സ്വന്തം വിശ്വാസത്തെപ്പോലെ മറ്റുള്ളവരുടെ വിശ്വാസത്തെയും ആദരിക്കുക എന്ന മഹദ്കര്‍മ്മം ചൂണ്ടിക്കാട്ടുന്ന പാഠം പഠിപ്പിക്കേണ്ടതില്ല എന്നു പറഞ്ഞു അക്ഷരങ്ങളെ കത്തിക്കുന്നവരോടും, അവരെ പിന്താങ്ങുന്നവരോടും ‘ഇവര്‍
ചെയ്യുന്നതെതെന്ന് ഇവര്‍ അറിയുന്നില്ല‘ എന്നു പറയാനാകില്ല. കാരണം അവരെല്ലാം
അറിയുന്നു എന്നതാണ് നേര്.

സജിയുടെ പോസ്റ്റിനോടുള്ള എന്റെ പ്രതികരണം കുറച്ചു ദീര്‍ഘിച്ചു പോയതിനാല്‍ ഒരു പോസ്റ്റായിത്തന്നെ എന്റെ ബോഗില്‍ ഇടുന്നു, ഈ ലിങ്കില്‍
http://mohanputhenchira.blogspot.com/2008/07/blog-post.html

മലയാ‍ളി said...

സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ വൈരുധ്യങ്ങള്‍

സജി said...

പ്രിയ മോഹനനുള്ള മറുപടി.

ആദ്യമേ തന്നെ പറയട്ടെ, അക്ഷരം കത്തിക്കുന്നവരോടും, ഇതിന്റെ പേരില്‍ സമരാഭാസം നടത്തുന്നവരോടും എനിക്ക് ഒരു “പങ്കും,ഓഹരിയുമില്ല”

പക്ഷേ,,അതുകൊണ്ടൊന്നും, പുസ്തകത്തിന്റെ പിന്നിലെ തലച്ചോറിന്റെ ദുരുദ്ദേശ്യം അംഗീകരിക്കാവുന്നതും ആല്ല.

ഒരു കുട്ടി പ്രായപൂര്‍ത്തി എത്തുന്നതുവരെ അവന്റെ ജീവിതത്തിലെ സകല വിധ തിരഞ്ഞെടുപ്പുകളും മാതാപിതാക്കളാണ് നടത്തുന്നത്.അതില്‍ ആര്‍ക്കും ഒരു അപാകതയും തോന്നുന്നുല്ല.

എന്നാല്‍ മതത്തിന്റെ കാര്യം വരുമ്പോല്‍ മാതാപിതാക്കള്‍ മാത്രം അവന്‍ വലുതാകട്ടെ, എന്ന സൂത്ര വാക്യം പ്രയോഗിക്കണം?

ഇവിടെ ‘ജീവന്‍‘ ഒരു സ്കൂളില്‍ ചേര്‍ക്ക്പ്പെടുന്ന കുട്ടികളുടെവളരെ ചെറിയ ശതമാനത്തിന്റെ പ്രതിനിധിയാണ്. ജീവന്റെ കേസില്‍, അവന്‍ വലുത് ആകുമ്പോള്‍ മതം തിരഞ്ഞെടുക്കട്ടെ എന്ന്നു പറയുന്നതില്‍ അപാകത ഇല്ല.

എന്നാല്‍ ആ നിയമം സാമാന്യ വല്‍ക്കരിക്കപ്പെടണം എന്ന് എന്തിനാണിത്ര നിര്‍ബന്ധം?

ഈ കാഴ്ചപ്പാടിനെ മറ്റു പാഠ ഭാഗങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടത്.
പുസ്തകം കുട്ടിയോടു ചോദിക്കൂന്നു, “താഴെപ്പറയുന്ന്ന പ്രശ്നങ്ങളിള്‍ ഏതു മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുന്നത്? കുടിവെള്ളക്ഷാമം, ഭൂകമ്പം...”

മോഹനാ, ഇവയെല്ലാം ഏതു രാഷ്ടീയ പാര്‍ട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്ന് തിരുത്തിയാലോ, ബലേ ഭേഷ്! അല്ലേ?

എന്തുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും ഒരു പുസ്തകം നിറയെ, “മതം” എന്ന വിഷയം പരാമര്‍ശ വിഷയമാക്കി? അതു സദുദ്ദേശപരമാണോ?

ഇനി,“ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല“ എന്നതു ബൈബിള്‍ മാതാപിതാക്കള്‍ക്കു നല്‍കുന്ന നിര്‍ദ്ദേശമാണ്. അതില്‍ തെറ്റ് ഉണ്ടെങ്കില്‍ നിങ്ങള്‍ സംവദിക്കേണ്ടത്, മുതിര്‍ന്നവരുമായിട്ട് ആണ്. മറിച്ച് പാഠ പുസ്തകം ഉപയോഗിച്ച്, കുട്ടികളോട് മതം വലുതായിട്ടു മതി എന്നു പറയരുത്..

ഇതില്‍ തന്നെ ഒരു പൊരുത്തക്കേട് ഉണ്ട്. തിരിച്ച് അറിവാകുന്നതിനു മുന്‍പേ, മതം പഠിപ്പിക്കുന്നതുപോലെ തെറ്റല്ലേ, തിരിച്ചറിവാകുന്നതിനു മുന്‍പേ, മതം വേണ്ട എന്നു പഠിപ്പിക്കുന്നതും?

കുട്ടി വലുതാകുമ്പോള്‍ മതം വേണ്ടെങ്കില്‍ അങ്ങിനെ തിരഞ്ഞെടുത്തോട്ടെ, എന്നാണ് എന്റെ പക്ഷം!

സജി said...

മത വിശ്വാസിയും അല്ലാത്തവരും തമ്മില്‍ പൊരുത്തപ്പെടാത്താനേക മേഖലകള്‍ ഉണ്ട്. മോഹനന്‍ ചര്‍ച്ച അതിലേക്കു വലിച്ചിഴക്കുന്നു. അതു വെറും സമയംകൊല്ലിയാണ്.

ഈ വിഷയം ചൂരുക്കി പറയാം..

മതവിശ്വാസികള്‍തങ്ങളുടെ കുട്ടികളെ മതം പഠിപ്പിക്കട്ടെ. അത് സണ്‍‌ഡേ സ്ക്കൂളുകള്‍ വഴിയും, മദ്രസ വഴിയും, ആര്യസമാജം വഴിയും ഒക്കെ നടത്തട്ടെ.

മതം വേണ്ട എന്നുള്ളവര്‍ ആ ആശയം ഏതു മാധ്യമം ഉപയോഗിച്ചും പഠിപ്പിക്കട്ടെ.

എന്നാല്‍,
1. മതേതര സര്‍ക്കാര്‍ ഇതില്‍ ഒരുപക്ഷവും പിടിക്കാതെ മാറി നില്‍ക്കട്ടെ.

2. പൊതു വിദ്യാഭ്യാ‍സം രംഗം ഇതില്‍ ഒന്നിന്റേയും പ്രചാരകര്‍ ആകാതെ സമദൂരം പാലിക്കട്ടെ

പക്ഷേ, ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഈ 1ഉം 2ഉം വ്യവസ്ഥകള്‍ ഈ പാഠ് പുസ്തകത്തില്‍ ലംഘിച്ചിരിക്കുന്നു.

അതു തെറ്റാണ്.

അടകോടന്‍ said...

മതമറിഞതിന്‍റെ പേരിലണോ കലാലയങളില്‍ കലാപമുണ്ടാകുന്നത്, അതോ രാഷ്ട്രീയത്തിന്‍റെ പേരിലോ..
ഇവര്‍ ക്ക് അത്മാര്‍ ത്ഥതയുണ്ടെങ്കില്‍ രാഷ്ട്രീയമാണ്‍ നിരോധിക്കേണ്ടത്, അല്ലെങ്കില്‍ ബോധവല്‍ക്കരണം നടത്തേണ്‍ടത്.

Baiju Elikkattoor said...

“ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല” (സദൃശ്യവാക്യങ്ങള്‍ .22:6). ഇതിനര്‍ത്ഥം മകനെ "ക്രിസ്ത്യാനിയായി വളര്‍ത്തണം" എന്നാണോ?. മകനെ നല്ല ശീലങ്ങള്‍ പഠിപ്പിക്കണം എന്നാണ് സാമാന്യ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുന്നത്! അതി ബുദ്ധിമാന്മാക്കിതിനു എന്തര്‍ത്ഥവും സാഹചരിയം അനുസരിച്ച് കൊടുക്കാം...........!!

സജി said...

ഒരു കാര്യം കൂടി,
ഈ പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ എല്ലാം “എലി കത്രിക“ പോലെയാണ്.

ഏതു ചോദ്യം ചോദിച്ചാലും കുട്ടി കുടുങ്ങും!

എല്ല ഉത്തരങ്ങളും ഇങ്ങനെയായിരിക്കും

പ്രകൃതിക്ഷോഭത്തില്‍ മതങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.(സത്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല)

ക്ഷാമം ഒരു മതക്കാരെയല്ല ബാധിക്കുന്നത്

നെഹ്രു മത വിശ്വാസി അല്ലായിരുന്നു.

മതം പ്രായ പൂര്‍ത്തിയായിട്ടേ തിരഞ്ഞെടുക്കാവൂ.

മതങ്ങള്‍...മതങ്ങള്‍...

മൊത്തത്തില്‍, ഒരു സര്‍വ്വരോഗ സംഹാര സമവാക്യം രൂപപ്പെടുത്തുകയാണ്,

മതമില്ലായ്മ=പ്രശ്നമില്ലായ്മ.

ഞാന്‍ ഇരിങ്ങല്‍ said...

സജി..,

ഈ വിഷയം സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ എന്‍ റെ അഭിപ്രായം ഇഞ്ചിപ്പെണ്ണിന്‍ റെ പോസ്റ്റി ഇട്ടിട്ടുണ്ട്. കണ്ടുകാണുമല്ലോ.

പൊതുവായ ഒരു കാര്യം ഇവിടെ പറയാം.
ഈ പുസ്തകത്തില്‍ പലയിടത്തും അനാവശ്യമായി മതം കടന്നുവരുന്നു. അതും അനവസരത്തിലുള്‍ല ചോദ്യങ്ങളും എന്നതില്‍ ഒരു തര്‍ക്കവുമില്ല.

പ്രകൃതി ക്ഷോഭത്തിലും ഭക്ഷ്യക്ഷാമത്തിലും മതങ്ങള്‍ക്ക് എങ്ങിനെ ബാധകമാകും എന്ന് ചോദിക്കുന്ന ചോദ്യത്തില്‍ 100% പന്തികേടുണ്ട്. അതു കൊണ്ട്പുസ്ത്കം കത്തിക്കുകയല്ല അത്തരം അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കാവുന്നതു തന്നെയാണ്. എന്നാല്‍ ജീവന്‍റെ പാഠത്തില്‍ ഒരു തെറ്റും നമുക്ക് പറയാന്‍ കഴിയുകയും ഇല്ല.

“ക്രിസ്ത്യാനി ആയ എനിക്കും ക്രിസ്ത്യാനിയായ എന്റെ ഭാര്യയ്ക്കും ജനിച്ച മകനെ വളര്‍ത്തേണ്ട വഴിയെ പറ്റി ബൈബിളില്‍ കൃത്യമായ നിര്‍ദേശം ഉണ്ട്. “

മാ‍ഷെ മുകളില്‍ കോട്ടിയ വാക്കുകളില്‍ വല്ലാത്ത മതം!!.
എങ്കില്‍ മണ്ണില്‍ നിന്ന് ആദാമിനെ സൃഷ്ടിക്കുകയും പിന്നെ കൂട്ടുകാരിയും അവര്‍ക്ക് കളിച്ച് ചിരിക്കാന്‍ പൂന്തോട്ടവും സൃഷ്ടിച്ചൂന്ന് സ്കൂളില്‍ പഠിപ്പിക്കേണ്ടിവരില്ലേ...??

“എന്തുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും ഒരു പുസ്തകം നിറയെ, “മതം” എന്ന വിഷയം പരാമര്‍ശ വിഷയമാക്കി? അതു സദുദ്ദേശപരമാണോ?“

തികച്ചും പ്രസക്തമായ ചോദ്യമാണിത്. ഒരു പക്ഷെ കേരളത്തില്‍ ഈ അടുത്തിടെ നടന്ന ചില മത കോലാഹലങ്ങളും അതു പോലെ നടത്തിയ സര്‍വ്വേയുടേയും അടിസ്ഥാനത്തില്‍ വര്‍ഗ്ഗീയത കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു എന്ന കണ്ടെത്തലുകള്‍ കൊണ്ടായിരിക്കാം ഇത് എന്ന് ഞാന്‍ അനുമാനിക്കുന്നു.
മുമ്പ് ഉള്ളതിനേക്കാല്‍ 60% മതവര്‍ഗ്ഗീയത കേരളത്തില്‍ കൂടിവരുന്നു എന്ന ഞെട്ടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് കണക്കിലെടുത്തായിരിക്കാം ഇത്തരം ചിന്തകള്‍ എന്നും ഞാന്‍ അനുമാനിക്കുന്നു. എങ്കിലും മതത്തെ ഇത്രമാത്രം പാഠപുസ്ത്കങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ഒ രു കാര്യവുമില്ലെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സജി said...

ബൈജു,
അത്തു ആ കോണ്ടെക്സ്റ്റില്‍ നിന്നും അടര്‍ത്തി എടുക്കാവുന്ന ഒരു വാചകമല്ല. അതിനു മുന്‍പും പിന്‍പും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അങ്ങിനെതന്നെയാണ് അര്ത്ഥമാകുന്നത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

സജി,

പുസ്തകത്തിനു പിന്നിലെ തലച്ചോറ് ചികഞ്ഞു പോയതാണ് പാഠപുസ്തക വിവാദത്തിനു കാരണം. ഏതു പുസ്തകമെടുത്ത് ഇമ്മാതിരി ഒരു തലനാരിഴ കീറല്‍ നടത്തിയാലും ഇതു തന്നെയായിരിക്കും ഫലം. BJP കേന്ദ്രം ഭരിക്കുമ്പോഴും ഉണ്ടായിരുന്നില്ലേ പാഠപുസ്തക കാവിവല്‍ക്കരണം എന്ന പ്രക്രിയ. ഇന്ദിരാഗാന്ധിയുടെ കാലത്ത് കുഴിച്ചിട്ട ‘ചരിത്ര പേടക’ത്തിനെതിരെയുമുണ്ടായില്ലെ വിവാദങ്ങള്‍? താങ്കള്‍ വിശ്വസിക്കുന്ന മതത്തില്‍ തന്നെ മതപഠനത്തിന് വിവിധരീതികളും അതിനൊക്കെയെതിരെ വിവാദങ്ങളുമില്ലേ? ഒരു കൂട്ടം ഹിന്ദുക്കള്‍ രാമനെ ദൈവമായി ആരാധിക്കുമ്പോല്‍, നമ്മുടെ തൊട്ടയല്‍‌പക്കത്തെ തമിഴ്‌നാട്ടില്‍ രാവണനെ ആരാധിക്കുന്നവരില്ലെ?

സുഹൃത്തേ, ഞാന്‍ മന:പൂര്‍വ്വം ചര്‍ച്ച വലിച്ചിഴച്ചതല്ല. മനുഷ്യന്‍, സമൂഹം, മതം എല്ലാം പരസ്പരം ബന്ധപ്പെട്ടാണല്ലോ കിടക്കുന്നത്? അല്ലെങ്കില്‍ ഇങ്ങിനെയൊരു വിവാദം ഉണ്ടാകുമായിരുന്നില്ലല്ലോ?

ഏഴാം ക്ലാസ്സിലെത്തുന്ന ഒരു കുട്ടിക്ക് ഏകദേശം 12 വയസ്സെങ്കിലുമായിട്ടുണ്ടാകും. ഇത്രയും വയസ്സിനിടയില്‍ വിശ്വാസികളുടെ മക്കള്‍ക്ക് മതപരമായ ഒട്ടനവധി അറിവുകള്‍ അവനറിയാതെ തന്നെ മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ബ്ലാങ്കായ മനസ്സുമായി കളിമണ്‍ രൂപത്തിലുള്ള ഒരു കുട്ടിയല്ല ഈ പാഠം പഠിക്കാനെത്തുന്നത് എന്നു ചുരുക്കം. കളിമണ്‍ പ്രായത്തില്‍ തന്നെ ഒരു കുട്ടിയെ കിട്ടുന്നത് മതങ്ങള്‍ക്കാണ് എന്നതല്ലേ സത്യം?

ലോകവും സമൂഹവും പണ്ടുണ്ടായിരുന്നതിനേക്കള്‍ അതിവേഗം അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണിന്ന് എന്നതില്‍ തര്‍ക്കമുണ്ടൊ?. പണ്ട് കാലത്ത് ഒരു കുട്ടിക്ക് അറിവില്ലാതിരുന്ന ഒരു പാട് കാര്യങ്ങള്‍ ഇന്ന് സമാന വയസ്കരായ കുട്ടികള്‍ക്കറിയാം. 12 വയസ്സായ ഒരു കുട്ടി ദിവസവും ടി.വി. കാണുന്നു, പത്രങ്ങള്‍ വായിക്കുന്നു, ഇന്റര്‍നെറ്റിലൂടെ ചുറ്റിക്കറങ്ങി വളരെയധികം കാര്യങ്ങള്‍ (നല്ലതും ചീത്തയും) മാതാപിതാക്കളറിയാതെ തന്നെ

ഗ്രഹിക്കുന്നു. ഇന്ന് ഒരു കുട്ടിക്ക് അതിനുള്ള കഴിവും അവസരങ്ങളും ലഭിക്കുന്നു എന്ന പരമാര്‍ത്ഥം നമ്മള്‍ കാണാതിരുന്നു കൂടാ. അവന്‍ ഗുജറാത്തിലെ കൂട്ടക്കൊലകളും അക്രമങ്ങളും കാണുന്നു. അവന്‍ മാറാട്ടില്‍ സംഭവിച്ചതെന്തെന്നു കാണുന്നു. ഗ്രഹാം സ്റ്റീനിന്റെയും കുട്ടികളുടെയും കത്തിക്കരിഞ്ഞ ജഢങ്ങളുടെ ചിത്രങ്ങള്‍ കാണുന്നു. ജയകൃഷ്ണന്‍ വധവും, മറ്റനേകം രാഷ്ട്രീയ കൊലപാതകങ്ങളും കാണുന്നു. പെണ്‍ വാണിഭങ്ങളില്‍പ്പെട്ട നേതാക്കന്മാരെപ്പറ്റിയും, മന്ത്രിമാ‍രെപ്പറ്റിയും വാര്‍ത്തകല്‍ കേള്‍ക്കുന്നു. സെക്സി സെക്സി എന്ന വരികളുള്ള പാട്ടു കേട്ട് ടി.വി.യില്‍ അതിന്റെ ദൃശ്യാവിഷ്ക്കരണം കണ്ട് എന്താണീ സെക്സ് എന്ന് ചോദിക്കുന്നു. തന്റെ ക്ലാസ്സില്‍ മറ്റു മത വിശ്വാസികളായ കുട്ടികളുമുണ്ടെന്നും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും തങ്ങളുടേതില്‍ നിന്നും വളരെ വ്യത്യസ്തങ്ങളാണെന്നും മനസ്സിലാക്കുന്നു. എന്റെ മുന്നിലുള്ള ഏറ്റവും നല്ല ഉദാഹരണം എന്റെ മകന്‍ ഏഴാം

ക്ലാസ്സിലെത്തുന്നതിനെത്രയോ മുമ്പ് ചോദിച്ച കാര്യം അവന്റെ സുഹൃത്ത് ഒരു ക്രിസ്ത്യാനിയാണ് എന്നും എന്താണ് ക്രിസ്ത്യാനി എന്നു പറഞ്ഞാല്‍ എന്നുമാണ്? ചുരുക്കത്തില്‍ ഏഴാം ക്ലാസ്സിലെത്തുമ്പോഴേക്കും ഒരു സ്പൂണ്‍ഫീഡ് ലവലില്‍ നിന്നും കുട്ടി മുതിര്‍ന്നു വളരെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു എന്ന് നമുക്ക് കാണാം.

അപ്പോഴാ‍ണ് മതമില്ലാത്ത ജീവനെപ്പറ്റിയുള്ള പാഠം അവനെത്തേടിയെത്തുന്നത്. സമൂഹത്തില്‍ മതങ്ങളുടെ സ്വാധീനവും, മതവൈരങ്ങളും അപകടമാം വിധം വര്‍ദ്ധിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ മതത്തെക്കുറിച്ചൊന്നും പഠിപ്പിക്കാതിരിക്കുന്നതാണൊ അതോ മതസൌഹാര്‍ദ്ദം വളര്‍ത്തണമെന്ന് പഠിപ്പിക്കുന്നതാണോ ഉചിതം? ഇക്കാര്യത്തില്‍ ഇരിങ്ങലിന്റെ അനുമാനങ്ങളോട് നൂറു വട്ടം യോജിക്കുന്നു.

ജീവന്‍ എന്ന കുട്ടി - നമുക്കവനെ ഭൂമിയിലെ ജീവന്റെ പ്രതീകമായി കണ്ടു കൂടെ.

അവന്റെ മാതാവ് ലക്ഷ്മീദേവി - ഒരു മതത്തിന്റെ പ്രതീകം
പിതാവ് നിസാര്‍ അഹമ്മദ് - മറ്റൊരു മതത്തിന്റെ പ്രതീകം

ഈ രണ്ടു വത്യസ്ത മത വിശ്വാസികളും ഒന്നായത് മതത്തിനുപരി മനുഷ്യസ്നേഹമാണ് വലുത് എന്ന മറ്റോരു ഉദാത്തമായ പ്രതീകം. (ഇവിടെ മതവിശ്വാസ സംരക്ഷകര്‍ക്ക് അസ്വസ്തത ഉണ്ടാകുവാന്‍ കാരണമുണ്ട്. ദൈവം പുരുഷനും സ്ത്രീക്കും കൊടുത്ത സ്വാതന്ത്ര്യം തങ്ങളുടെ മതില്‍ക്കെട്ടിനുള്ളിലേക്കു പരിമിതപ്പെടുത്തുകയാണല്ലോ മതങ്ങള്‍ ചെയ്യുന്നത്. മിശ്രവിവാഹം എന്ന വാക്കു തന്നെ ഉരുത്തിരിഞ്ഞു വന്നത് മതങ്ങള്‍ കാണിച്ച ഇത്തരം ദൈവ നിന്ദ മൂലമാണ്)

മകനെ ഏതു മതത്തില്‍ ചേര്‍ക്കണം എന്ന ചോദ്യത്തിനുത്തരത്തിനായി മാതാപിതാക്കള്‍ പരസ്പ്പരം തര്‍ക്കിക്കാന്‍ തുടങ്ങിയെന്നു വയ്ക്കുക. എന്തായിരുന്നിരിക്കും ഫലം? പ്രധാനാധ്യാപകന്‍ കൊലപാതകക്കുറ്റത്തിന് സാക്ഷി പറയാന്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടി വരുമായിരുന്നില്ലേ?

അതിനു പകരമായി ഒരു മതത്തിലും പെടാതെ വളരാമെന്നും (ദൈവം സൃഷ്ടിച്ചതു പോലെ), ആവശ്യമുള്ളപ്പോല്‍ ഇഷ്ടമുള്ള (മനുഷ്യനാല്‍ സൃഷ്ടിച്ച) മതം തിരംഞ്ഞെടുത്താല്‍ മതിയെന്നും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഒരു കാര്യം പഠിപ്പിച്ചാല്‍ മതമൂല്യങ്ങള്‍ എവിടെയാണ് നഷ്ടപ്പെടുന്നത്? അപ്പോള്‍ മതത്തേക്കാള്‍ പ്രാധാന്യം നിത്യജീവിതത്തെയോ, ജീവന്റെ നിലനില്‍പ്പിനെയോ ബാധിക്കുന്ന കാര്യങ്ങളല്ലേ? മതങ്ങള്‍ ജീവിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണൊ? ദൈവത്തിനു പോലും അങ്ങിനെയൊരു തോന്നലുണ്ടായിരുന്നില്ല എന്നതല്ലെ ശരി. അങ്ങിനെയായിരുന്നെങ്കില്‍ മനുഷ്യനെ സൃഷ്ടിച്ച് അവനു ജീവിക്കാന്‍ വേണ്ടതെല്ലാം ഭുമിയിലൊരുക്കിക്കൊടുത്ത ദൈവം തന്നെ ഓരോ മനുഷ്യനെയും ഓരൊ മത മുദ്രയോടു കൂടി സൃഷ്ടിക്കുമായിരുന്നുവല്ലൊ. കുടിവെള്ളക്ഷാമം. വെള്ളമില്ലാതെ ഏതെങ്കിലും മതത്തില്‍ പെട്ട ഒരാള്‍ക്ക് ജീവിക്കാനാവുമോ? പ്രകൃതിക്ഷോഭങ്ങള്‍

ഈശ്വരസൃഷ്ടിയാണെന്നു തന്നെയിരിക്കട്ടെ. അതും ഒരു മതവിശ്വാസിയെയും സംരക്ഷിക്കുന്നില്ലല്ലോ. അപ്പോഴും ഈശ്വരന്റെ ഇഷ്ടവും മതവിശ്വാസികള്‍ പറയുന്നതും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടില്ലേ? വെറുതേ

അനാവശ്യവിവാദങ്ങളുണ്ടാക്കി പാഴാക്കിക്കളയുന്ന സമയം എങ്ങിനെ കുടിവെള്ളപ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും, പ്രകൃതി ദുരന്തങ്ങളെന്തുകൊണ്ടുണ്ടാകുന്നു അതിനെ എങ്ങിനെ ഒഴിവാക്കാന്‍ കഴിയും എന്നും പഠിക്കാന്‍

വിനിയോഗിക്കുകയല്ലെ കൂടുതല്‍ അഭികാമ്യം? (പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ മതങ്ങള്‍ക്കെന്നല്ല ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു പറയാമോ? പരീക്ഷണ നിരീക്ഷണങ്ങളും മറ്റും (സുനാമി വാണിംഗ് സിസ്റ്റം വരെ)

ലോകത്തെമ്പാടും നടക്കുന്നില്ലേ?)

പിന്നെ എന്തിനാണെന്റെ കൂട്ടരേ ഒരു പാഠപുസ്തകത്തിനു പുറകിലെ തലച്ചോറന്വേഷിച്ച് വെറുതെ അനാവശ്യമായൊരു വിവാദം സൃഷ്ടിക്കുന്നത്? അരിച്ചു പെറുക്കി നോക്കിയാല്‍ എല്ലാ പാഠപുസ്തകങ്ങളിലും നമുക്ക് നിഷ്പ്രയാസം

വിവാദ പരാമര്‍ശങ്ങള്‍ കണ്ടെത്താം.

രാഷ്ട്രീയ മുതലെടുപ്പു പ്രതീക്ഷിക്കുന്നവര്‍ക്കു വിനിയോഗിക്കുവാന്‍ പറ്റിയ ഒരായുധമായിതു മാറിയത് അതു കൊണ്ടാണ്. പ്രതി പക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇതൊരു മുതലെടുപ്പായിരിക്കാം. അവരുടെ കൈകളിലെ ചട്ടുകങ്ങളായി

സ്വയം പൊള്ളുവാന്‍ നാമെന്തിനു നിന്നു കൊടുക്കണം. ഇനി പ്രതിപക്ഷത്തെ പിന്തുണക്കാത്തവരെല്ലാം ഭരണപക്ഷത്തിന്റേയോ കമ്മ്യൂണിസത്തിന്റേയോ വക്താക്കളായിത്തീരുമെന്ന പേടി കൊണ്ടാണോ? എങ്കിലതു വെറും

പേടിയോ ജാഢയോ ആണെന്നു തിരിച്ചറിയാനെങ്കിലും ശ്രമിക്കുക. പാഠപുസ്തകത്തെ പിന്തുണക്കുന്നവരെല്ലാവരും ഭരണപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തെയോ അവരുടെ എല്ലാ ചെയ്തികളേയോ ന്യായീകരിക്കുന്നവരല്ലെന്നു

മനസ്സിലാക്കുക.

വികാരത്തേക്കാള്‍ വിവേകം പാഠപുസ്തക വിവാദത്തെ രക്ഷിക്കട്ടെ എന്നാശംസിക്കുന്നു.

ദീര്‍ഘിച്ചുപോയെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിച്ചുവെങ്കില്‍ ക്ഷമിക്കുമല്ലോ.

സ്നേഹപൂര്‍വ്വം
മോഹന്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

എന്റെ കമന്റില്‍ -
പിതാവ് - അന്‍‍വര്‍ റഷീദ് എന്നാണ് പാഠപുസ്തകത്തില്‍, അതായിരുന്നു ഉദ്ദേശിച്ചതും. ഓര്‍മ്മയില്‍ നിന്നെഴുതിയപ്പോള്‍ നിസാര്‍ അഹമ്മദ് എന്നായതില്‍ ഖേദിക്കുന്നു. തിരുത്തി വായിക്കുമല്ലോ.

സജി said...

മോഹന്‍,
“@പുസ്തകത്തിനു പിന്നിലെ തലച്ചോറ് ചികഞ്ഞു പോയതാണ് പാഠപുസ്തക വിവാദത്തിനു കാരണം.“

ഒരിക്കലും അല്ല. മന്ത്രി ബേബി കൊണ്ടു വരുന്ന എന്തിലും കുഴപ്പം കണ്ടേക്കാം എന്ന് സഭയുടെ സംശയ ദൃഷ്ടിയും, ആരെ കൂട്ടു പിടിച്ചും,ഭരണപക്ഷത്തെ എതിര്‍ക്കണം എന്ന ചിന്തയുള്ള പ്രതിപക്ഷവും ആണ് പാഠപുസ്തക വിവാദ ത്തിനു തുടക്കം. രമേഷ് ചെന്നിത്തലക്കു പകരം മറ്റേതെങ്കിലും KPCC പ്രെസിഡന്റ് ആയിരുന്നെങ്കില്‍ ഇന്നു കേEല്‍ക്ക്കുന്ന പല തരം താഴ്ന്ന പ്രസ്താവനകള്‍ക്കും സമരാ‍ഭാസങ്ങള്‍ക്കും കേരളം വേദി ആകുമായിരിന്നില്ല.

എന്നാല്‍ എന്തിനും ഏതിനും റോഡില്‍ ഇറങ്ങാത്ത ഒരു വലിയ മധ്യവര്‍ഗ്ഗ സമൂഹമുണ്ട് കേരളത്തില്‍.ശാന്തമായ ജീവിതം ആഗ്രഹിക്കുന്നവര്‍. “എന്താണ് ഈ പാഠ പുസ്തകം മുന്‍പോട്ടു വയ്ക്കുന്ന ആശയം" എന്നത് ,അവരുടെ ഉല്‍ക‍ണ്‍‌ഠയാണ് .

അതിനു തക്ക ഉത്തരം നല്‍കാന്‍ ആരും മെനക്കെടുന്നില്ല.
പകരം, ചരിത്രാതീക കാലം മുതല്‍ മതത്തിന്റെ കാലുകള്‍പിഴച്ചു പോയ ഏടുകള്‍ പൊക്കിയെടൂത്ത്,മതങ്ങളേയും, ദൈവ വിശ്വാസത്തേയും താറടിക്കുന്ന ‘പുരോഗമന വാദികളേ‘ ക്കൊണ്ട് മാധ്യമങ്ങളും ബ്ലോഗും നിറഞ്ഞു കവിയുകയാണ്. ഇവര്‍ക്കെല്ലാം ഉള്ള ഒരു പൊതു സ്വഭാവം അശേഷം പ്രതിപക്ഷ ബഹൂമാനം ഇല്ല എന്നുള്ളതാണ്.
അച്ചന്മാരോടു പ്രതികരിക്കാന്‍ ഏതു ഭാഷയും ഉപയോഗിക്കാമല്ലോ? മാത്രമല്ല,(അവനവന്റെ മന്തുകാല്‍ പൂഴ്ത്തിവെച്ചിട്ട്)ഇഷ്ടം പോലെ ശകാരിക്കുകയും അവാം. പാഠ പുസ്തകത്തെ സംശയത്ത്തോടെ നോ‍ക്കുന്നക്കുന്നവരെ എല്ലാം ഒരു പ്രത്യേക ചേരിയില്‍ കൊണ്ട് നിര്‍ത്താന്‍ പുസ്തകാനുകൂലികള്‍, വ്യഗ്രതപ്പെടുന്നു. പിന്നെ ചില പൊതുവായ അക്ഷേപ ശരങ്ങള്‍ തൊടുത്തുവിടാന്‍തുടങ്ങുന്നു. അതിനു ഗാലറിയില്‍ ഇരുന്നു “‘ഹുറേയ്” വിളിക്കാന്‍ കുറെ പുരോഗമന വിദ്യാര്‍ത്ഥികളും.

ഇന്നു പുഴുത്ത ഒരു തെരുവു അഭിസാരികയേപ്പോലെ മതത്തേ പുറങ്കാലുകൊണ്ട് തട്ടികളയുന്ന ഈ പുരോമന /പിന്തിരിപ്പന്‍ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്നാണ് മതങ്ങളെ ഈ പരുവത്തില്‍ എത്തിച്ചത് എല്ലാവരൂം മറന്നു പോകുന്നു. എല്ലാ കാലത്തും അധികാരത്തില്‍ ഇരിന്നുവര്‍ മതത്തെ പരമാവധി ഉപയോഗിച്ചിട്ടൂണ്ട്. ഇന്നും അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു. പ്രാദേശിക മായി മുന്തൂക്കമുള്ള മതത്തില്‍ നിന്നും സ്ഥനാര്‍ത്ഥിയെ നിര്‍ത്തുന്നതുമുതല്‍, ഒളിഞ്ഞും തെളിഞ്ഞും മത നേതാക്കളെ സന്ദര്‍ശിക്കുന്ന്തം, ഇങ്ങനെ എല്ലാ തരം പ്രീണനവും എല്ലാ പുരോഗമനവാദികളും ചെയ്യാറില്ലെ? രാഷ്ട്രീയക്കാര്‍ക്കു മറക്കാന്‍/ഒഴിവാക്കാന്‍ കഴിയാത്ത മതത്തെ സാധാരണക്കാര്‍ ഒഴിവാക്കണം പോല്‍?

ഒത്തിരി പറഞ്ഞിട്ടു കാര്യമില്ല. ഒരു കാര്യം സത്യമാണ് ,മതത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴച്ചത്,മറ്റാരുന്മല്ല, ഈ കല്ലെറിയുന്നവര്‍ തന്നെ.പക്ഷേ, ഇന്നു രാഷ്റ്ട്രീയത്തില്‍ ഇട്പെട്ടു രസം പിടിച്ച മതത്തിനു അവരുടെ രക്തം വേണം.വില കൊടുത്തേ പറ്റൂ, മോഹന്‍. പക്ഷേ, അതിന്, പ്രതിരോധിക്കാന്‍, പൊതു വിദ്യാഭാസ സംവിധാനത്തെ ഉപയോഗിക്കുമ്പോല്‍, അപാകതയുണ്ട്.

“@പിന്നെ എന്തിനാണെന്റെ കൂട്ടരേ ഒരു പാഠപുസ്തകത്തിനു പുറകിലെ തലച്ചോറന്വേഷിച്ച് വെറുതെ അനാവശ്യമായൊരു വിവാദം സൃഷ്ടിക്കുന്നത്?.....“

മറ്റുള്ളവര്‍ എന്ത് അന്വേഷിക്കണം, എന്തു അന്വേഷിക്കരുത് എന്നു മോഹനനുമാത്രമല്ല, ഈ പുസ്തകം രചിച്ചവര്‍ക്കും ഉണ്ട് ചില ‘കടും പിടുത്തങ്ങള്‍’.അതു തന്നെയാണ് പ്രശ്നവും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

പ്രിയ സുഹൃത്തെ,

ഒത്തിരി പറഞ്ഞിട്ടു കാര്യമില്ലെന്ന് താങ്കള്‍ പറഞ്ഞതില്‍ത്തന്നെ എല്ലാ കാര്യങ്ങളും അടങ്ങിയിരിക്കുന്നു.

എന്തിനും ഏതിനും റോഡില്‍ ഇറങ്ങാത്ത ഒരു വലിയ മധ്യവര്‍ഗ്ഗ
സമൂഹമുണ്ട് കേരളത്തില്‍.ശാന്തമായ ജീവിതം ആഗ്രഹിക്കുന്നവര്‍. “എന്താണ് ഈ പാഠ പുസ്തകം മുന്‍പോട്ടു വയ്ക്കുന്ന ആശയം" എന്നത് അവരുടെ ഉല്‍ക‍ണ്‍‌ഠയാണ് അതിനു തക്ക ഉത്തരം നല്‍കാന്‍ ആരും മെനക്കെടുന്നില്ല. എന്ന് സജി പറയുമ്പോള്‍, ഉത്തരങ്ങള്‍ നിരവധി ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്നു നടിക്കുകയും ആ പാവങ്ങളെ വീണ്ടും ഉല്‍ക്കണ്ഠയുടെ നൂല്‍പ്പാലത്തിലൂടെ നടക്കുവാന്‍ നിര്‍ബ്ബന്ധിതരാക്കുകയും ചെയ്യുന്ന നേതാക്കളുടെ ധാര്‍ഷ്ട്യം തന്നെ കാരണം എന്നു പറയേണ്ടതായി വരും.

ഒരു മതത്തിന്റെ അടിമയായിത്തീര്‍ന്നാല്‍ അതില്‍ നിന്നും പുറത്തു വരികയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. താങ്കള്‍ തന്നെ പറഞ്ഞ ‘എലിക്കത്രിക’ എല്ലാ മതങ്ങളിലും അദൃശ്യമായി അതിസമര്‍ത്ഥമായി ഒളിച്ചുവയ്ക്കപ്പെട്ടിട്ടുണ്ട്. വിശ്വാസിയായ ഒരാള്‍ ഒരു വഴിയിലൂടെ മാത്രമെ നടക്കൂ. അതയാളുടെ പരിമിതിയാണ്. ‘വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം‘ എന്ന കവിവാക്യം ആപ്തമാക്കും വിധമാണ് കാര്യങ്ങള്‍. അതുകൊണ്ടാണ് ചര്‍ച്ചകളും, സംവാദങ്ങളും സമാന്തരങ്ങളായ സമയം കൊല്ലികളായി അനന്തതയിലേക്കു നീണ്ടു നീണ്ടു പോകുന്നത്.

എന്തായാലും ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ
അവശേഷിക്കുന്നു എന്നതിനു താങ്കളുടെ ബ്ലോഗ് തന്നെ സാക്ഷി. പാഠപുസ്തകത്തെ ക്കുറിച്ച് ഇതു വരെ പല പല മാധ്യമങ്ങളിലൂടെയും പുറത്തു വന്ന കാര്യങ്ങള്‍ വായിച്ച് ഇനിയും മനം പിരട്ടലുണ്ടാകാത്ത വായനക്കാരുണ്ടെങ്കില്‍ അവര്‍ക്കു നമോവാകം.

സസ്നേഹം
മോഹന്‍

kaalidaasan said...

ക്രിസ്ത്യാനിത്വത്തിന്റെ അധഃപതിച്ച മുഖമായ (കത്തോലിക്ക) പുരോഹിതന്മാര്‍ ഏറ്റു പിടിച്ചപ്പോള്‍, പുരോഗമന വാദി ആകണമെങ്കില്‍ മറുപക്ഷം കൂടിയെ തീരൂ എന്ന ഗതി വന്നു. അതിനിടയില്‍, ഏഴാം ക്ലാസ് പാഠപുസ്തകം ഉയര്‍ത്തുന്ന അപകടകരമായ ആശയം വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തൂ.


ഈ വദഗതി മനസിലാക്കാന്‍ പ്രയാസമുണ്ട്. ആദ്യം തന്നെ കത്തോലിക്കാ പുരോഹിതന്മാര്‍ ക്രിസ്ത്യനിത്വത്തിന്റെ അധ്:പ്പതിച്ച മുഖമാണ്‌ എന്നു പറയുന്നത് ഒരു സാമാന്യവത്ക്കരണം ആയിപ്പോയി. എല്ലാ കത്തോലിക്കാ പുരോഹിതരും ഇന്നത്തെ നേത്ര്^ത്വത്തെപ്പോലെയാണെന്നുള്ള ഒരു ധ്വനി അതിലുണ്ട്. അതു ശരിയല്ല.

പുരോഹിതന്മാര്‍ നില്‍ക്കുന്നതിന്റെ എതിര്‍വശത്തു തന്നെ നില്‍ക്കണമെന്നത് ഒരു ഗതി കേടായി ഉയര്‍ ത്തിക്കാണിക്കുമ്പോള്‍ എഴുതുന്നത് ആര്ജ്ജവത്തോടു കൂടി യാണോയെന്ന സംശയം ഉണ്ടാവുന്നു.

മതമില്ലാത്ത ജീവന്‍ എന്ന പാഠത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു പക്ഷം ചേര്‍ന്നേ മതിയാകു എന്ന വാദവും ശരിയല്ല.

കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ബൈബിളില്‍ വ്യക്തമായ നിര്‍ദ്ദേശം ഉണ്ട് എന്നതു തര്‍ക്കമുള്ള വിഷയമാണ്‌. ഒരു വാദത്തിനു വേണ്ടി സമ്മതിക്കാമെന്നു വയ്ക്കുക. അപ്പോള്‍ ഹിന്ദുക്കളുടെ കുട്ടികള്‍ എങ്ങനെയാണ്‌ വളരേണ്ടത്? അവര്‍ ബൈബിള്‍ പിന്തുടരണമോ?

പുസ്തകം വായിക്കുന്ന ആര്‍ക്കും മതമില്ലായ്മയാണ്‌ മേത്തരം എന്ന ആശയം പ്രചരിപ്പിക്കുന്നതായി തോന്നില്ല. ഡീക്കന്‍ റൂബിന്‍ പറഞ്ഞ പോലെ വാക്കുകള്‍ക്കിടയില്‍ കൂടി വായിച്ചാല്‍ അങ്ങനെ തോന്നാം

രചയിതാക്കള്‍, നെഹ്രുവിന്റെ ഒസ്യത്ത് തപ്പി പിടിച്ചു എടുത്തു പാഠഭാഗമാക്കി എന്നത്, ഒരു മുട്ടായുക്തി എന്നേ പറയാന്‍ പറ്റൂ. നെഹ്രുവിന്റെ ഒസ്യത്ത് വര്‍ഷങ്ങളായി കുട്ടികള്‍ പടിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതാണ്‌. അതൊരു പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അപകടം പിടിച്ചതാണെന്നു കരുതുന്നത്, വിഡ്ഡിത്തം തന്നെയാണ്‌.

വളരെ റിജിഡ് അയ മത ചട്ടക്കൂടില്‍ ജീവിച്ചവര്‍ ക്ക് മാത്രം “മതമില്ലായ്മയാണ് മേത്തരം" എന്ന സന്ദേശം കിട്ടിയേക്കാം പക്ഷെ എല്ലാവര്‍ക്കും അങ്ങനെയല്ല.

ഇവിടത്തെ പ്രശ്നം തീവ്ര മത ചിന്തയാണ്‌. അതുള്ളതു കൊണ്ടാണിങ്ങനെയുള്ള വിലയിരുത്തലുകള്‍ വരുന്നത്.

പടിഞ്ഞാറന്‍ നാടുകളില്‍ എവിടെയെങ്കിലുമാണ്‌ ഇതേ പാഠം പഠിപ്പിക്കുന്നന്തെങ്കില്‍ കത്തോലിക്കാ സഭയോ, ആംഗ്ളിക്കന്‍ സഭയോ, പെന്തകോസ്ത്ത് സഭകളോ ഒരക്ഷരം പറയില്ല എന്നത് സത്യമല്ലേ?


പ്രായമാകുമ്പോള്‍ മതം തെരഞ്ഞെടുക്കാം എന്നതിനെ മത വിരുദ്ധമായി കാണുന്നവര്‍ ഇതിനൊരു മറുപടി തരാമോ? ചില ക്രിസ്തീയ സഭകളില്‍ പ്രായപൂര്‍ത്തിയായതിനു ശേഷമാണ്‌ മാമോദീസാ നടത്തുന്നത്. അതെന്തുകൊണ്ടാണ്‌?

kaalidaasan said...

വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിപ്പിക്കുകയല്ല, മറിച്ച് ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ കൃത്യമായി ഗ്രന്ഥ കര്‍ത്ത്ക്കള്‍ ഉദ്ദേശിച്ച ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്ന ചോദ്യങ്ങള്‍ നിരത്തി വയ്ക്കുന്നു.അവിടെയാണു ഡിസെപ്ഷന്‍.

ഈ നിരീക്ഷണം തികച്ചും തെറ്റാണ്‌. മതമില്ലാത്ത ജീവന്‍ എന്ന പുസ്തകത്തില്‍ , ജീവന്‍ എന്ന കുട്ടിയുടെ ചിന്ത എവിടേക്കു വേണമെങ്കിലും തിരിയാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ , മത വിശ്വസികള്‍ അല്ല, എന്നൊരിടത്തും പറയുകയോ ധ്വനിപ്പിക്കുകയോ ചെയ്തിട്ടില്ല. അവര്‍ മത വിശ്വാസികളാണെന്നു തന്നെ അനുമാനിക്കാം . അങ്ങനെയെങ്കില്‍ കുട്ടി രണ്ടു മതങ്ങളേക്കുറിച്ചും പഠിക്കും .ഇനി അവര്‍ മത വിശാസികള്‍ അല്ലെന്നു വയ്ക്കുക. അവരുടെ ബന്ധുക്കളാരും മത വിശ്വാസികളല്ല എന്നാര്‍ക്കും പറയാന്‍ കഴിയില്ല. ബന്ധുക്കളുമായി ഇടപഴകുന്ന കുട്ടി ആ മതങ്ങളേക്കുറിച്ച് നിശ്ചയമായും പഠിക്കും എന്നതും ഒരു വസ്തുതയാണ്‌. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കുട്ടി ക്ക് എങ്ങോട്ടു വേണമെങ്കിലും തിരിയാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.

kaalidaasan said...

ഞാനും ഈ പുസ്തകത്തെ അനുകൂലിക്കുന്നു, കാരണം അനുകൂലിച്ചില്ലെങ്കില്‍ ഞാനൊരു യഥാസ്ഥികനാകും, പുരോഗമനവാദിയല്ലാതാകും

കടത്തുകാരന്റെ ഈ അഭിപ്രായം ഒരു നപുംസക അഭിപ്രായമാണ്‌. പുരോഗമനവാദിയെന്ന് അറിയപ്പെടാന്‍ പുസ്തകത്തെ അനുകൂലിക്കുന്നത്, ആത്മ വഞ്ചനയല്ലെ?

മത വിശ്വാസം അപകടമാണെനു വരുത്താന്‍ പാഠപുസ്തകം ശ്രമിക്കുന്നില്ല. ചിലപ്പോള്‍ മത വിശ്വാസം അപകടത്തിലേക്കു പോകാറുണ്ട്. അതു കാണിച്ചു കൊടുക്കാന്‍ വര്‍ഗ്ഗീയവാദികളെ തന്നെയണ്‌ ഉദാഹരണമാക്കേണ്ടത്‌. അതിനുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ തന്നെയില്ലേ? അപകടകരമായ മത വിശ്വാസത്തിന്റെ ഉദാഹരണമാണ്‌ ഒസാമാ ബിന്‍ ലാദന്‍ . ഇന്‍ ഡ്യയില്‍ ഗഹാം സ്റ്റെയിന്സിനെ ചുട്ടു കൊന്ന, ധാരാ സിം ഹും ആ ഗണത്തില്‍ വരും . ഇവരേക്കുറിച്ചും ഇവരുടെ ചെയ്തികളെക്കുറിച്ചും വായിച്ചിട്ട്, താങ്കളുടെ വീട്ടില്‍ ഏതെങ്കിലും കുട്ടികള്‍ അങ്ങനെയായി പോയിട്ടുണ്ടോ?

ശരിയായ മത വിശ്വാസിക്കു മറ്റൊരു മത വിശ്വാസിയെ വെറുക്കാനാവും . യേശുവിലൂടെയല്ലാതെ രക്ഷയില്ലെന്നു പഠിപ്പിക്കുന്ന മതവും , മറ്റു വിശ്വാസികളെല്ലാം കാഫിറുകളാണെന്നും , കാഫിറുകളെ വധിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും പഠിപ്പിക്കുന്ന മതവും, മറ്റുള്ളവരെ വെറുക്കന്‍ തന്നെയാണ്‌, പഠിപ്പിക്കുന്നത്‌.

പുസ്തകത്തില്‍ കുറേപ്പേരെ വലുതാക്കിയും കുറേപ്പേരെ ചെറുതാക്കിയും കാണിച്ചു, എന്നു പറയുന്നതില്‍ വലിയ കഴമ്പില്ല. ചരിത്ര പഠനം എന്നത് ഏഴാം ക്ളാസില്‍ മാത്രം നടക്കുന്ന സംഗതിയല്ല. എല്ലാരുടേയും ചരിത്രം ഏഴാം ക്ളാസില്‍ തനെ വേണമെന്നു വാശി പിടിക്കുന്നത്, വിവരക്കേടല്ലേ?

kaalidaasan said...

ഒരു കുട്ടി പ്രായപൂര്‍ത്തി എത്തുന്നതുവരെ അവന്റെ ജീവിതത്തിലെ സകല വിധ തിരഞ്ഞെടുപ്പുകളും മാതാപിതാക്കളാണ് നടത്തുന്നത്.അതില്‍ ആര്‍ക്കും ഒരു അപാകതയും തോന്നുന്നുല്ല

സജിയുടെ ഈ അഭിപ്രായത്തോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

സജി പറഞ്ഞ അവസ്ത ഉണ്ടായിരുന്നു, പണ്ട്. ഇപ്പോഴും ഉണ്ടാവാം . പക്ഷെ അതു മാറിയിട്ടുണ്ട് വളരെ പ്രകടമായി. പല വീടുകളിലും , പ്രത്യേകിച്ച്, സാമ്പത്തികമായും വിദ്യാഭ്യാസ പരമായും മുന്നില്‍ നില്ക്കുന്ന വീടുകളില്‍ , കുട്ടികളുടെ അഭിപ്രയത്തിനും രുചിക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. ഭക്ഷണം , വസ്ത്രം , ചെരുപ്പ് കളിപ്പാട്ടങ്ങള്‍ , തുടങ്ങിയവ അഞ്ചു വയസായ പിള്ളേര്‍ തന്നെയാണൂ തെരഞ്ഞെടുക്കുന്നത്. ഏതു പ്രൊഫഷന്‍ വേണമെന്നു നിശ്ചയിക്കുന്നതും അവരാണ്‌. മാതാ പിതാക്കള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാം എന്നു മാത്രം . കല്ല്യാണം കഴിച്ചു കഴിഞ്ഞാലും കുട്ടികളെ സ്വതന്ത്രരായി വിടാത്ത മാതാപിതാക്കളും ഇപ്പോഴുമുണ്ടെന്നതും സത്യം.

പാഠപുസ്തകത്തില്‍ ഒരു വാസ്തവം എഴുതിയാല്‍ അതു സാമാന്യവത്ക്കരിക്കപ്പെടുകായാനെന്ന്‌ പറയുന്നത് ശരിയല്ല. കുട്ടികള്‍ മതം വലുതാവുമ്പോള്‍ തെരഞെടുക്കണമെന്ന്‌ ആരും നിര്‍ ബന്ധിക്കുന്നുമില്ല. പിന്നെ പാഠപുസ്തകത്തില്‍ പഠിക്കുന്നതാണ്‌, ജീവിതത്തില്‍ പകര്‍ ത്തുന്നത് എന്നു പറയുന്നത്, അല്പത്തമാണ്‌. പാഠപുസ്തത്തില്‍ പഠിക്കുന്ന മതത്തിന്റെയോ മതമില്ലായമ്യുടേയോ പിന്നാലെ ഒരു കുട്ടിയും പോകില്ല. ഹിന്ദുമതത്തേക്കുറിച്ചു പഠിക്കുന്ന എല്ലാവരും ഹിന്ദുമതത്തില്‍ ചേരുമെന്ന്‌ പറയുന്നതിന്റെ അത്ര പ്രസക്തിയേ ഉള്ളൂ, മതമില്ലായ്മയേക്കുറിച്ച് പഠിക്കുന്ന കുട്ടികള്‍ മതം ഉപേക്ഷിക്കുമെന്നു പറയുനതിനും .

കുട്ടികള്‍ വളരുന്നതും അഭിപ്രായം സ്വരൂപിക്കുന്നതും എങ്ങനെ യാണെന്നു അറിവില്ലാത്താവരെ ഇതു പോലുള്ള പേടിസ്വപ്നങ്ങളില്‍ ജീവിക്കൂ. കുട്ടികളുടെ സദാചാരവും , മത വിശ്വാസവും മുതല്‍ രാഷ്ട്രീയം വരെ തീരുമാനിക്കപ്പെടുന്നത് വീടുകളിലാണ്‌, അല്ലാതെ സ്കൂളുകളില്‍ അല്ലാ. ഒരു കോണ്ഗ്രസുകാരന്റെ മകന്‍ സ്കൂളില്‍ പോയി , അവിടെ എസ് എഫ് ഐ ക്കാരുണ്ടെന്നു കരുതി കമ്യൂണിസ്റ്റ്പാര്‍ട്ടിയിലൊന്നും ചേരാന്‍ പോകില്ല. കമ്യൂണിസത്തെ ക്കുറിച്ച് പി എച് ഡി എടുത്താലും അവന്‍ കമ്യൂണിസ്റ്റു പര്‍ട്ടിയില്‍ ചേരണമെന്നില്ല. മത വിശ്വസവും, പള്ളിയില്‍ പോക്കും , പ്രര്‍ ത്ഥനയുമുള്ള വീടുകളിലെ ഒരു കത്തോലിക്കാ കുട്ടിയും മതത്തെയോ ദൈവത്തെയോ ഉപേക്ഷിക്കില്ല. കോണ്‍ഗ്രസുകാരായ മാതാപിതാക്കളുടെ മക്കള്‍ കോണ്‍ ഗ്രസുകാരനായാണ്‌ സാധാരണ വളരാറുള്ളത്‌.

എത്ര സദാചാരം സ്കൂളുകളില്‍ പഠിപ്പിച്ചാലും , അച്ചന്‍ എന്നും മോഷ്ടിക്കുന്ന ആളാണെങ്കില്‍ , കുട്ടി ആ വഴിയേയാണ്‌ പോകാന്‍ സാധ്യത കൂടുതല്‍ . അതുകൊണ്ട് കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്ന ഏല്ലാം ജീവിതത്തില്‍ പകര്‍ത്തുമെന്നു പറയുന്നത് വിഡ്ഡിത്തമല്ലെ? ഉറച്ച മത വിശ്വാസത്തില്‍ വളര്‍ത്തിയ എത്രയോ ആളുകള്‍ നിരീശ്വര വാദികളായിട്ടുണ്ട്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്‌. അതൊക്കെ സാമാന്യവ്ത്ക്കരിക്കുന്നതാണ്‌ ഈ വിവാദത്തിന്റെ പിന്നിലുള്ള കാര്യം .


,“ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല“

നടക്കേണ്ടുന്ന വഴിതന്നെയാണ്‌ പ്രശ്നം . അത് ഏതാണ്‌? കത്തോലിക്കന്‍ പറയുയും കത്തോലിക്ക‍ വഴിയില്‍ നടക്ക‍ണം. മര്‍ത്തോമ പറയും മര്‍ത്തോമ വഴിയില്‍ നടക്ക‍ണം , ഹിന്ദു പറയും ഹിന്ദു വഴിയില്‍ നടക്കണം , മുസ്ലിം പറയും മുസ്ലിം വഴിയില്‍ നടക്കണം . ഈ വഴികളെല്ലം ഒരു പോലെ ശരിയാവാന്‍ പറ്റില്ലല്ലോ. ഇതില്‍ ഏതെങ്കിലുമൊന്നല്ലേ ശരിയവാന്‍ പറ്റൂ. ഇതില്‍ ഏതാണ്‌ ശരി?

കുട്ടി വലുതാകുമ്പോള്‍ മതം വേണ്ടെങ്കില്‍ അങ്ങിനെ തിരഞ്ഞെടുത്തോട്ടെ, എന്നാണ് എന്റെ പക്ഷം!

അപ്പോള്‍ അതു തന്നെയല്ലേ പാഠ പുസ്തകത്തില്‍ പറഞ്ഞതും ?

kaalidaasan said...

എന്നാല്‍,
1. മതേതര സര്‍ക്കാര്‍ ഇതില്‍ ഒരുപക്ഷവും പിടിക്കാതെ മാറി നില്‍ക്കട്ടെ.

2. പൊതു വിദ്യാഭ്യാ‍സം രംഗം ഇതില്‍ ഒന്നിന്റേയും പ്രചാരകര്‍ ആകാതെ സമദൂരം പാലിക്കട്ടെ


മതം കേരളത്തിലെ ഒരു യാധാര്‍ത്ഥ്യമാണ്‌. മതേതര സര്‍ക്കാരായാലും മതമുള്ള സര്‍ക്കാരായാലും , ഈ സത്യം കണ്ടില്ലെന്നു നടിക്കാനാവില്ല. അതു പോലെ മത മില്ലാത്ത അളുകളും ഇവിടെ ജീവിക്കുന്നുണ്ട്. ഒരു സാമൂഹ്യ പാഠ പുസ്തകത്തില്‍ ഇതൊക്കെയല്ലാതെ വേറെ എന്താണുള്‍പ്പെടുത്തേണ്ടത്? ഉള്ള സത്യങ്ങള്‍ പറയുന്നത് പ്രചാരണമാണെന്നു പറയുന്നത് മണ്ടത്തരമല്ലേ?

ഒരു കാര്യം കൂടി,
ഈ പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ എല്ലാം “എലി കത്രിക“ പോലെയാണ്.

മതമില്ലായ്മ=പ്രശ്നമില്ലായ്മ.


ഈ അഭിപ്രായം പുസ്തകം മുഴുവന്‍ വായിക്കാത്തതു കൊണ്ടുള്ള കുഴപ്പമാണ്‌. സജി മതത്തേക്കുറിച്ചുള്ള പാഠം മാത്രമേ വയിച്ചുള്ളൂ. വേറെയും പാഠങ്ങളുണ്ട് . അതു കൂടി വയിക്കുക.

kaalidaasan said...

മോഹന്‍ പറഞ്ഞ മിക്കതിനോടും യോജിക്കുന്നു. പക്ഷെ പുസ്തക്ത്തിനു പിന്നിലെ തലച്ചോര്‍ തെഅരഞ്ഞുപോയതാണ്‌ കുഴപ്പമുണ്ടാക്കിയെന്നതിനോട് യോജിക്കാന്‍ വയ്യ. ഈ പുസ്തകത്തിനു പിന്നിലെ തലച്ചോര്‍ എങ്ങും തെരഞ്ഞു പോകേണ്ടതില്ല. അതു മന്ത്രി ബേബിയാണെന്ന്‌ ആര്‍ ക്കെങ്കിലും സംശയമുണ്ടോ?

പക്ഷെ ശരിയായ പ്രശ്നം അതൊന്നുമല്ല. കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബ്ളോഗ് വായിച്ചാല്‍ അതു മനസിലാകും . അവിടെ എഴുതുന്ന എല്ലാ പുരോഹിതരും ഉപയോഗിക്കുന്ന ഒരു വാക്യമുണ്ട്. അക്ഷരങ്ങള്‍ ക്കിടയിലൂടെയും , വാക്കുള്‍ ക്കിടയിലൂടെയും , വരികള്ക്കിടയിലൂടെയും വായിച്ചാല്‍പലതും മനസ്സിലാവും എന്നാണത്. അതാണിവിടത്തെ കുഴപ്പം . എഴുതാത്ത കാര്യങ്ങള്‍ വായിക്കുന്നതാണ്‌. നേരെ ചൊവ്വെയുള്ള അര്‍ത്ഥം മനസിലാക്കിയാല്‍ യാതൊരു കുഴപ്പുവുമില്ല.

കത്തോലിക്കാ സഭ ഇങ്ങനെ വായിക്കുന്നതിനൊരു കാരണമുമുണ്ട് സ്വശ്രയ പ്രശ്നം തൊട്ട് , സഭ ഈ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണല്ലോ. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെങ്കിലും , ജനങ്ങളുടെ കോടതിയില്‍ വിധി അവര്‍ക്കെതിരാണ്‌. പല കത്തോലിക്കരും , ലത്തീന്‍കാര്‍ പ്രത്യേകിച്ചും സഭാ നേത്ര്^ത്വത്തിന്റെ ഈ പോക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. അതവര്‍ക്ക് നനായി അറിയാം . പിന്നീട് വന്ന എല്ലാ പ്രശ്നങ്ങളിലും സഭ പ്രതിരോധത്തിലാണ്‌. അവസാനത്തെ അടി ഏകജാലകമായിരുന്നു. അതു കൊണ്ട് കിട്ടുന്ന അവസരത്തിലെല്ലാം , സര്‍ക്കാരിനെ ആക്രമിക്കുക എന്ന ഒരു വ്ര്^തം തന്നെ നേത്ര്^ത്വം എടുത്തു.

എന്തു കൊണ്ട് അവര്‍ ഇതു ചെയ്തു എന്നത് ഒരു തന്‍പ്രാമാണിത്ത വിഷയവും . അഗോളതലത്തില്‍ ക്രിസ്തുമതം എന്നു പറഞ്ഞാല്‍ പലരും കാണുന്നത്, കത്തോലിക്കാ സഭയേയും പോപ്പിനേയുമാണ്‌. അതു കൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നാല്‍ കത്തോലിക്കാ സഭയും , സ്വാശ്രയമെന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലുനു കീഴിലെ സ്ഥാപനങ്ങളും എന്ന ഒരു ധരണയുണ്ട്. അപ്പോള്‍ മതവിശ്വാസവും ദൈവവിശ്വാസവും അവരുടെ കുത്തകയയി അവര്‍ കാണുന്നു. അതു പോലെ പെരുമാറുന്നു. അതുകൊണ്ട് വേറെ ആരും അറിയുന്നതിനു മുന്പ് അക്ഷരങ്ങള്‍ക്കിടയില്‍ കൂടി വായിച്ച് അവര്‍ പലതും കണ്ടുപിടിച്ചു. അതാണ്‌ ഈ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള എല്ലാവരെയും സംഘടിപ്പിച്ച് ഇവര്‍ ഒരു യുദ്ധത്തിനു ഇറങ്ങിയിരിക്കുന്നതും .

കത്തോലിക്കാ സഭയുടെ ഇന്നത്തെ നയത്തിന്റെ ഒരു ഭാഗം മാത്രമാണിത്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

രമേഷ് ചെന്നിത്തലക്കു പകരം മറ്റേതെങ്കിലും K P C C പ്രെസിഡന്റ് ആയിരുന്നെങ്കില് ഇന്നു കേഏല്ക്ക്കുന്ന പല തരം താഴ്ന്ന പ്രസ്താവനകള്ക്കും സമരാഭാസങ്ങള്ക്കും കേരളം വേദി ആകുമായിരിന്നില്ല.


ചെന്നിത്തലക്കു പകരം എം എം ഹസ്സനോ, മുരളിധരനോ KPCC പ്രസിഡന്റ് ആയിരുന്നാലും ഇങ്ങനെയൊക്കെ പ്രസ്ഥാവന ഇറക്കുമായിരുന്നു. ഈ സമരാഭാസങ്ങളും നടക്കുമായിരുന്നു. ആന്റണി ആയിരുന്നെങ്കിലും അങ്ങനെ തന്നെ. അതു രാഷ്ട്രീയം .

പക്ഷെ കത്തോലിക്ക സഭയുടേത് രാഷ്ട്രീയമൊന്നുമല്ല, ധാര്‍ഷ്ട്യമാണ്. പഠപുസ്തകങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂടി യാതൊരു പ്രകോപനവും കൂടാതെ മത്തായി ചാക്കോയുടെ അന്ത്യ കുദാശ വിവാദം ഉയര്‍ത്തി ക്കൊണ്ടുവന്നതല്ലെ.

ശാന്തമായ ജീവിതം ആഗ്രഹിക്കുന്നവര്. “എന്താണ് ഈ പാഠ പുസ്തകം മുന്പോട്ടു വയ്ക്കുന്ന ആശയം" എന്നത് ,അവരുടെ ഉല്കണ്ഠയാണ് .


ശാന്തമായ ജീവിതം ആഗ്രഹിക്കുന്ന മധ്യവര്‍ഗ്ഗ സമൂഹം ഒരുത്ഖണ്ടയിലും പങ്കാളികളല്ല. ആ മധ്യവര്‍ഗ്ഗ സമൂഹം അക്ഷരങ്ങള്‍ക്കി
ടയില്‍ വായിക്കുന്ന രോഗമില്ലാത്തവരാണ്. അവരൊക്കെ പല പാഠപുസ്തകങ്ങളും പഠിച്ചവരാണ്. അന്നൊന്നും അവര്‍ ഒരു പാഠപുസ്തകവും മുന്നോട്ടു വയ്ക്കുന്ന ആശയം എന്താണെന്നു ചോദിച്ചിട്ടില്ല. അവരാരും ഈ പുസ്തകം വായിക്കുകയോ അതിനേക്കുറിച്ച് ചര്‍ച്ചചെയ്യുകയോ ഉണ്ടാവുമായിരുന്നില്ല. ഈ വിവാദം കാരണം അവരെല്ലാം ഇത് വായിച്ചു. കുറച്ചു മതാന്ധത ബാധിച്ചവര്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചേക്കാം . ഇത്രയധികം ചര്‍ച്ചകള്‍നടന്നപ്പോള്‍ അവര്‍ക്ക് അതിന്റെ ഉത്തരവും കിട്ടിക്കാണും.

അതിനു തക്ക ഉത്തരം നല്കാന് ആരും മെനക്കെടുന്നില്ല.


അതിനു തക്ക ഉത്തരം വളരെയധികം ആളുകള്‍ ദിവസവും തരുന്നുണ്ട്. ഇന്ന ഉത്തരമേ എനിക്കു ത്ര്^പ്തിയാവൂ എന്നു വാശി പിടിച്ചാല്‍ , കിട്ടാന്‍ ബുദ്ധിമുട്ടാണ്.

ചരിത്രാതീക കാലം മുതല് മതത്തിന്റെ കാലുകള്പിഴച്ചു പോയ ഏടുകള് പൊക്കിയെടൂത്ത്,മതങ്ങളേയും, ദൈവ വിശ്വാസത്തേയും താറടിക്കുന്ന ‘പുരോഗമന വാദികളേ‘ ക്കൊണ്ട് മാധ്യമങ്ങളും ബ്ലോഗും നിറഞ്ഞു കവിയുകയാണ്.

ചരിത്രാതീക കാലം മുതല്‍ മതത്തിന്റെ കാലുകള്‍ പിഴച്ചു പോയ ഏടുകള്‍ ‍പൊക്കിയെടുത്തതല്ല. പൊക്കി എടുപ്പിച്ചതാണ്. കത്തോലിക്കസഭയുടെ ബ്ളോഗില്‍എഴുതുന്ന എല്ലാ പുരോഹിതരും ഒരു സുക്ര്^തജപം പോലെ അനുഷ്ടികുന്ന ഒരു അനുഷ്ടാനമുണ്ട്. എല്ലാ ലേഖനങ്ങളിലും , ലെനിനും , സ്റ്റാലിനും , മവോയും , കാസ്റ്റ്റോയും ചെയ്ത കുറെ കൊലപാതകങ്ങള്‍ . അതു വായിച്ചപ്പോഴൊക്കെ, സജിയുടെ ഈ ഉത്ഖണ്ഠ എവിടെയായിരുന്നു? സ്റ്റാലിന്‍ റഷ്യ ഭരിച്ചിരുന്ന സമയത്തു തന്നെയാണ്, കേരളത്തില്‍കമ്യൂണീസ്റ്റുകാര്‍ ഭരിച്ചതും . സ്റ്റാലിന്‍ ചെയ്തു എന്നു പറയുന്ന എന്തെങ്കിലും കേരളത്തില്‍ ഉണ്ടായോ? അതിനു ശേഷം പല പ്രാവശ്യം കമ്യൂണിസ്റ്റുകാര്‍ കേരളം ഭരിച്ചു. ആരും ഒന്നും കണ്ടില്ല.

പിനെയെന്തിനാണ് സ്റ്റാലിന്റെ പേരും പറഞ്ഞ് കേരളിയരെ പേടിപ്പിക്കുന്നത്? കേരളത്തിലെ കമ്യൂണിസ്റ്റുകാരും അങ്ങനെ ചെയ്യും എന്നു സ്ഥാപിക്കാന്‍ വേണ്ടിയല്ലേ? അതിനു മറുപടിയായിട്ടാണ്, ഞാന്‍ ഇങ്ക്വിസിഷനും , കുരിശുയുദ്ധങ്ങളും മറ്റും ഓര്‍മ്മപ്പെടുത്തിയത് . അതു മതങ്ങളെയും ദൈവവിശ്വസത്തെയും താറടിക്കാനല്ല. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, കത്തോലികാ സഭയും ചെയ്തിട്ടുണ്ടെന്ന് ഓര്‍മ്മപെടുത്താനാണ്. ഇതു ദൈവവിശ്വാസവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയാധികാരം കയ്യാളിയ മത നേത്ര്^ത്വത്തിന്റെ അസഹിഷ്ണുതയില്‍ നിന്നും വന്ന കൊള്ളരുതായ്മളാണ്.

താറടിക്കേണ്ട പ്രവര്‍ത്തികള്‍ ചെയ്താല്‍ ‍താറടിക്കപ്പെട്ടേക്കാം . ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ ബ്റൂണോയെ തീയിലെറിഞ്ഞു കൊന്നത്, താറടിക്കേണ്ട പ്രവര്‍ത്തി തന്നെയാണ്. സഭയുടെ ചരിത്രം വായിച്ചാല്‍ അതെല്ലാം മനസിലാവും . ഇഷ്ടപ്പെട്ട ചരിത്രമേ വായിക്കൂ, അതു മാത്രമേ പഠിപ്പിക്കാവൂ എന്നും വാശി പിടിക്കുന്നത് അസഹിഷ്ണുതയുടെ ലക്ഷണമാണ്‌.


ആരും താറടിക്കാതെ തന്നെ അതെല്ലം കറുത്തിരുണ്ടതാണ്. എത്ര വെള്ള പൂശാന്‍
ശ്രമിച്ചാലും വെളുത്തു വരില്ല. സത്യം കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത തോന്നുക, മനസില്‍ കുറ്റബോധമുള്ളവര്‍ക്കാണ്. അവരാണ് ഇതെല്ലാം തമസ്കരിച്ചിട്ട് മറ്റുള്ളവരുടെ കുറ്റം കിട്ടുന്ന എല്ലാ മാധ്യമങ്ങളില്‍ക്കൂടിയും പറയുന്നതും . അതേ കുറ്റബോധം മനസ്സില്‍ ഉള്ളതു കൊണ്ടാണ്,പുരോഗമന വാദി, പ്രതിപക്ഷ ബഹുമാനം തുടങ്ങിയ മുട്ടായുക്തികളില്‍ ആശ്രയിക്കുന്നതും .

അച്ചന്മാരോടു പ്രതികരിക്കാന് ഏതു ഭാഷയും ഉപയോഗിക്കാമല്ലോ?

അച്ചന്മാരോട് പ്രതികരിക്കാന്‍ ഏതു ഭാക്ഷയും ഉപയോഗിക്കാമെന്ന് ആരും പറഞ്ഞിട്ടില്ല. കുറച്ചു പേര്‍ പരുഷമായ ഭാക്ഷ ഉപയോഗിച്ചു എന്നത് ശരിയാണ്. രാഷ്ട്ര പിതാവിനെ തവളയാക്കി ഒരു നാടകം എഴുതുന്ന പുരോഹിതനും വേണം, കുറച്ച് മാന്യതയും, ധാര്‍മ്മികതയും , പ്രതിപക്ഷ ബഹുമാനവും . ശത്രുക്കളോടുപോലും ക്ഷമിക്കണം എന്നു പറഞ്ഞ ഒരു മഹാത്മാവിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവരില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒന്നായിരുന്നില്ല അത്. ചിലര്‍ അതിനെതിരെ പ്രതികരിച്ചു. യേശുവിന്റെ പ്രതിപുരുഷന്മാര്‍ക്ക്, യേശുവിന്റെ അഹ്വാനം ചെവിക്കൊള്ളാന്‍ പറ്റിയിലെങ്കില്‍ , മറ്റു സ്ഥലങ്ങളില്‍ നിന്നും അതു പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമല്ലെ?


പാഠ പുസ്തകത്തെ സംശയത്തോടെ നോക്കുന്നക്കുന്നവരെ എല്ലാം ഒരു പ്രത്യേക ചേരിയില്‍ കൊണ്ട് നിര്ത്താന്‍
പുസ്തകാനുകൂലികള്‍, വ്യഗ്രതപ്പെടുന്നു. പിന്നെ ചില പൊതുവായ അക്ഷേപ ശരങ്ങള് തൊടുത്തുവിടാന്തുടങ്ങുന്നു. അതിനു ഗാലറിയില് ഇരുന്നു “‘ഹുറേയ്” വിളിക്കാന് കുറെ പുരോഗമന വിദ്യാര്ത്ഥികളും.

പാഠ പുസ്തകത്തെ സംശയത്തോടെ നോക്കുന്ന അരേയും ഒരു ചേരിയിലും നിര്‍ത്താന്‍ ആരും ശ്രമിച്ചതായും തോന്നുന്നില്ല. പിന്നെ ആരെങ്കിലും സ്വയം ഒരു ചേരിയിലേക്ക് മാറി നിന്നാല്‍ മറ്റുള്ളവര്‍ എന്തു പിഴച്ചു? പൊതുവായ അക്ഷേപശരങ്ങള്‍ തൊടുത്തു വിടുന്നു എന്നു തോന്നുന്നത്, ചില പുരോഹിതര്‍ കമ്യൂണിസ്റ്റുകാര്‍തല്ലിക്കൊല്ലും എന്നു പേടി സ്വപ്നം കാണുന്നതിനു സമമാണ്.

പൊതുവായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ പൊതുവായ ആക്ഷേപങ്ങളും പ്രതീക്ഷിക്കണം .

തഴേക്കണുന്ന നപുംസക അഭിപ്രായങ്ങള്‍ എഴുതിയാല്‍ , മത തീവ്രവാദി എന്ന ചേരിയില്‍ നിര്‍ത്തും .

കുട്ടി വലുതാകുമ്പോള് മതം വേണ്ടെങ്കില് അങ്ങിനെ തിരഞ്ഞെടുത്തോട്ടെ, എന്നാണ് എന്റെ പക്ഷം!

എന്നു പറയുന്ന ആള്‍ , തീവ്രവാദിയല്ലെങ്കില്‍ ,
കുട്ടി വലുതാവുമ്പോള്‍ മതം വേണമെങ്കില്‍ തെരഞ്ഞെടുത്തോട്ടേ

എന്നു കൂടി പറയാനുള്ള ആര്‍ജ്ജവം കാണിക്കണം . കുട്ടി ചെറുതായിരിക്കുമ്പോള്‍ മതം ഞങ്ങള്‍ അടിച്ചേല്‍പ്പിക്കും , വലുതാവുമ്പോള്‍ വേണമെങ്കില്‍ ഉപേക്ഷിച്ചോട്ടേ എന്ന പ്രസ്ഥാവന, പ്രതിപക്ഷ ബഹുമാനത്തിന്റേതല്ല, ധാര്‍ഷ്ട്യത്തിന്റേതാണ്. മതമില്ലാത്തവര്‍ കുട്ടികളെ മതമില്ലാതെ വളര്‍ത്തേണ്ട, എന്ന കത്തോലിക്കാ പുരോഹിതരുടെ ധാര്‍ഷ്ട്യത്തിന്റെ ഭാക്ഷയാണത്.

മതത്തേ പുറങ്കാലുകൊണ്ട് തട്ടികളയുന്ന ഈ പുരോമന /പിന്തിരിപ്പന് പാര്ട്ടികള്


ഈ പ്രസ്ഥാവനയുടെ പ്രസക്തി എത്ര ആലോചിട്ടും പിടികിട്ടുന്നില്ല. മതത്തെ പുറം കാലുകൊണ്ട് ഒരു പുരോഗമന പാര്‍ട്ടിയും തട്ടി ക്കളഞ്ഞില്ല. മതം വേണ്ടെനു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മതത്തില്‍ വിശ്വസിക്കാത്ത അച്യുതാനന്ദന്‍ കേരളം ഭരിച്ചിട്ട് ആര്‍ക്കും പ്രശ്നമില്ല. മതത്തെ കിട്ടുന്ന വേദികളിലെല്ലാം ആക്രമിക്കുന്ന സുധാകരനും ഭരിച്ചിട്ട് കുഴപ്പമില്ല. ഇതിനു രണ്ടിനും ഇടക്കു വരുന്ന, മറ്റു കമ്യൂണിസ്റ്റുകാരും ഭരിച്ചിട്ട് ഒരു കുഴപ്പവുമില്ല. ഇവരെല്ലം കിട്ടുന്ന എല്ലാ വേദികളിലും മതമില്ലെന്ന് പറഞ്ഞിട്ടും ഒരു പ്രശ്നവുമില്ല. അതു എല്ലാ വാര്‍ത്ത മാധ്യമങ്ങളില്‍ കൂടി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ല. അതു ഒരു പാഠപുസ്തകത്തില്‍ വന്നപ്പോഴേക്കും ഏതോ വലിയ ദുരന്തം സംഭവിച്ചതു പോലെയാണ് ചിലര്‍ രോഷം കൊള്ളുന്നത്


ഒരു തെരുവു അഭിസാരികയേപ്പോലെ മതത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴച്ചത്,മറ്റാരുന്മല്ല, ഈ കല്ലെറിയുന്നവര് തന്നെ.പക്ഷേ, ഇന്നു രാഷ്റ്ട്രീയത്തില് ഇട്പെട്ടു രസം പിടിച്ച മതത്തിനു അവരുടെ രക്തം വേണം.വില കൊടുത്തേ പറ്റൂ,

മതത്തെ ആരും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതല്ല. മതം രാഷ്ട്രീയം കളിക്കാന്‍ മേക്കപ്പണിഞ്ഞ് നിന്നപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചു കൊണ്ടുപോയി.

അഭിസാരിക എന്ന പ്രയോഗം കലക്കി. നൂറു മാര്‍ക്ക്.

പെണ്‍വാണിഭം എന്നു പറയാത്തത് ഭാഗ്യം .

വാണിഭക്കാരാണ് പെണ്കുട്ടികളെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപയോഗിക്കുന്നത്.
അഭിസാരികമാരെ ആരും വലിച്ചിഴച്ചു വ്യഭിചാരത്തിനു കൊണ്ടുപോകാറില്ല. അഭിസാരിക, തയ്യാറാണെന്ന ചേഷ്ടകളുമായി വഴിയരികില്‍ നില്ക്കും . ആവശ്യക്കാര്‍ സ്നേഹത്തോടെ വിളിച്ചുകൊണ്ടു പോകും , കാര്യം കഴുയിമ്പോള്‍ പറഞ്ഞുറപ്പിച്ച കാശും കൊടുത്തു പോകുന്നു. അഭിസാരികക്കു ആരാണ് വിളിക്കുന്നതെന്നു നോക്കേണ്ട ആവശ്യമില്ല. കാശുകിട്ടിയാല് മതി.

കേരളത്തില് മതത്തിന്റെ അവസ്ഥയും ഇതു പോലെയാണ്. ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവര്‍ സഹകരിക്കും . അതിനു ഏറ്റവും നല്ല ഉദാഹരണം എന്‍ എസ് എസ് ആണ്. സമദൂര സിദ്ധാന്തം എന്ന വ്ര്^ത്തികേടിലൂടെ ഏതു പാര്‍ട്ടി ഭരിച്ചാലും നേട്ടമുണ്ടാക്കും . ഇപ്പോള്‍ എല്ലാ മതത്തിന്റെ അവസ്ഥയും ഇതു പോലാണ്.

രാഷ്ട്രീയത്തില്‍ ഇടപെട്ടല്ല, നേട്ടമുണ്ടാക്കി രസം പിടിച്ചു. അതുകൊണ്ടാണ് ഈ വെപ്രാളം . കഴിഞ്ഞ നാലു പതിറ്റാണ്ടായി, വിദ്യാഭ്യാസ രംഗം കേരളാ കോണ്ഗ്ഗ്രസ്സും, മുസ്ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. അതിനു കാരണമുണ്ട്. വിദ്യാഭ്യാസ കച്ചവടക്കാര്‍ ഈ രണ്ടു പാര്‍ട്ടികളെയും നിയന്ത്രിക്കുന്ന മത നേത്ര്^ത്വങ്ങളാണ്. ഏതു മുന്നണി അധികാരത്തില്‍ വന്നലും ഇവരുടെ താല്പര്യങ്ങള്‍സംരക്ഷിക്കപ്പെട്ടിരുന്നു ഇതു വരെ. പക്ഷെ, ഇപ്പ്രാവശ്യം പ്രധാന പാര്‍ട്ടി തന്നെ ഈ പ്രധാന വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും , കായംകുളം കൊച്ചുണ്ണിമാര്‍ക്കും പഴയ പോലെ വിലസാന്‍ പറ്റുന്നില്ല. വിദ്യാഭ്യാസ മന്ത്രി നേര്‍ച്ച പോലെ അരമനകളിലും മദ്രസ്സകളിലും മുഖം കാണിക്കാന്‍ ഓഛാനിച്ചു നില്‍ക്കുന്നില്ല. അതിന്റെ കലിപ്പങ്ങു മാറുന്നുമില്ല. ഫലം നാമിപ്പോള്‍ തെരുവുകളിലും പള്ളികളിലും കാണുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

കാളിദാസാ - താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു.പറയണമെന്നുണ്ടായിരുന്നെങ്കിലും പറയുന്നതു കൊണ്ട് പ്രയോജനമില്ലെന്നു മനസ്സിലായതു കൊണ്ട് ചെറിയ വാക്കുകളില്‍ കാര്യങ്ങളൊതുക്കി മാറി നിന്നതാണ്.

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇപ്പോള്‍ ഒരു ഗുരുനാഥന്റെ കൊലപാതകത്തിലെത്തി നില്‍ക്കുന്നു. ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്.ഇതാണോ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ഉണ്ടാക്കിയ മതങ്ങളുടെ ധര്‍മ്മം? എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ട ഒരു തടവുമുറിയാണ് മതം. അകപ്പെട്ടവര്‍ക്ക് അതില്‍ നിന്ന് മോചനമില്ല.

kaalidaasan said...

മോഹന്‍ ,

പറയുന്നതു കൊണ്ട് പ്രയോജനമുണ്ടോ ഇല്ലയോ എന്നു ഞാന്‍ നോക്കുന്നില്ല. പറയാനുള്ളത് പറയുക. അതു ചിലരേ അലോസരപ്പെടുത്തിയെന്നും ഇരിക്കും .


ഇവിടെ എഴുതിയ പലരും , കത്തോലിക്കാ മത നേതാക്കളേപ്പോലെ ചില പിടിവാശിയിലാണു. അതു കൊണ്ട് അവര്‍ക്ക് ഒരു വശം മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അതു കൊണ്ടാണ്‌, മതത്തിനെ അനുകൂലിച്ച് പുസ്തകത്തിലുള്ള പല പരാമര്‍ശനങ്ങളും കാണാതെ, മതമില്ലാത്തതിനേക്കുറിച്ചുള്ള ഒരു പരാമര്‍ശം ഏറെ വലുതാക്കി കാണിച്ച് എന്തോ ഇല്ലാത്തത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതൊരു തരം തീവ്രവാദമാണ്‌.

മതവും ദൈവവും എളുപ്പം ചിലവകുന്നതും , വൈകാരികതയുണര്‍ത്താന്‍ സാധിക്കുന്നതുമായ വിലപ്പന ചരക്കാണ്‌. ഈ രണ്ടു കാര്യങ്ങളും രാഷ്ട്രീയ ചേരികളെയും ഭേദിച്ച് ആളുകളുമായി എളുപ്പത്തില്‍ സം വദിക്കും . അതു കൊണ്ടാണ്‌ മത വിഷയത്തില്‍ പെട്ടെന്നു ആളുകള്‍ വികാരാധീനരാവുന്നത്. രാഷ്ട്രീയ വിഷയത്തില്‍ അത്രക്ക് പെട്ടെന്നു അങ്ങനെ ആവില്ല. അതുകൊണ്ടാണ്‌ സ്വന്തം മത ഗ്രന്‍ഥത്തില്‍ ഉള്ളവ തമസ്കരിച്ചിട്ട് , പാഠപുസ്തകത്തിലുള്ള നിസ്സാരവിഷയങ്ങള്‍ കുത്തിപ്പൊക്കി ഒരു യുദ്ധാന്തരീക്ഷം സ്ര്^ഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. ആദവും ഹവ്വയും നഗ്നരായിരുന്നു എന്ന് എല്ലാ വൈദികരും കുട്ടികളെ പഠിപ്പിക്കുന്നതാണ്‌. ഈ വൈദികരുടെ സംവേദനശേഷിയുള്ള ആര്‍ക്കും അരോപിക്കാം , ബൈബിള്‍ നഗ്നത പ്രോത്സാഹിപ്പിക്കുന്നു എന്ന്‌. ചിന്താ ശേഷിയുള്ള ആരും അങ്ങനെ പറയില്ല.

രണ്ടുകുട്ടികള്‍ ഒരു മജിസ്റ്റ്റേട്ടിനെ വെടി വച്ചു കൊന്നത്, കുട്ടികളില്‍ അക്രമ വാസന ഉണ്ടാക്കും എന്നു ആരോപിക്കുന്നവര്‍ ചെയ്യുന്നതോ? കായേന്‍ ആബേലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നതായിട്ടാണ്‌, എല്ലാ ക്രിസ്തീയ കുട്ടികളേയും വളരെ ചെറുപ്പം മുതല്‍ , ഒന്നാം ക്ളാസു മുതല്‍ പഠിപ്പിക്കുന്നത്. അതോ ഒരു തെറ്റും ചെയാത്ത ആബേലിനെ, അസൂയ നിമിത്തം . തോക്കൊക്കെ കിട്ടാന്‍ അത്ര എളുപ്പമല്ലല്ലോ. കല്ലാണെങ്കില്‍ എവിടെയും സുലഭം . ഒന്നാം ക്ളാസു മുതലേ കല്ലുകൊണ്ടിടിച്ചു കൊല്ലുന്നത് വായിച്ചിട്ട് അക്രമ വാസന കാണിക്കാത്ത കുട്ടി ഏഴുവര്‍ഷം കഴിഞ്ഞ് തോക്കുകൊണ്ട് വെടി വച്ചു കൊല്ലന്നതു വായിച്ച് അക്രമവാസന കാണിക്കും എന്നു പറയുന്നവരുടെ തലയില്‍ തളം വെക്കേണ്ടതല്ലെ?

മതം ഉണ്ടാക്കിയത് മനുഷ്യനെ നന്നാക്കാന്‍ വേണ്ടിയാണെന്നത് ഒരു മിഥ്യാ ധാരണയാണെന്നാണ്‌ എനിക്കു തോന്നുന്നത്. അതായിരിക്കണം ലക്ഷ്യമെങ്കിലും . പക്ഷെ ഇതിലെ തമാശ, മത സ്ഥാപകരായി അറിയപ്പെടുന്നവരൊന്നും ഇന്നു കാണുന്ന മതങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. എല്ലാ മതങ്ങലുടെയും ലക്ഷ്യം മനുഷ്യനെ നന്നക്കണം എന്നതാവേണ്ടതാണ്‌. മനുഷ്യന്‍ നന്നാവാനുള്ള നല്ല കാര്യങ്ങള്‍ മതങ്ങളിലെല്ലാം ഉണ്ട്. പക്ഷെ ഇന്നത്തെ മിക്ക മത നേതാക്കളിലും അതില്ല.

ഗൗരിനാഥന്‍ said...

മതമില്ല്യായ്മയാണ് മേത്തരം എന്ന ഒരു സന്ദേശം മേല്പറഞ്ഞ വാചകങ്ങളില്‍നിന്നു എനിക്കു കിട്ടിയില്ല..പകരം മതമെന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്, അതു ബുദ്ധി ഉറക്കുമ്പോള്‍ തിരഞ്ഞെടുക്കേണ്ടതാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി ( moulding ) എടുക്കേണ്ടതല്ല എന്നല്ലെ ആ വരികള്‍ പറയുന്നത്‌, മാത്രമല്ല ജീവന്‍ ഈശ്വര വിശ്വാസം ഇല്ല്യത്തവനാണെന്നും പറഞ്ഞിട്ടീല്ല, എന്തിനാണ് മതം ?മനുഷ്യനെ തരം തിരിക്കുന്ന ഈ മതങ്ങളുടെ പ്രസക്തി എന്താണ്.സ്നേഹവും മനുഷ്യത്തവും ഉണ്ടെങ്കില്‍ ഈശ്വരന്‍ താനെ മനസ്സില്‍ വരില്ല്യെ......

സജി said...

ഈ ബ്ലോഗ്ഗില്‍ വന്നു ദീര്‍ഘമായി അഭിപ്രായങ്ങള്‍ പങ്കുവച്ച കാളിദാസനും, മോഹനനും, പിന്നെ ഗൌരീ നാഥനും മറുപടി പറയണം എന്നു താല്പര്യം ഇല്ലാത്തതുകൊണ്ടോ, കമ്മെന്റുക കാണാത്തതുകൊണ്ടോ അല്ല ഇതുവരെ മൊനം പാലിച്ചത്.
ഒന്നാമത്തെ കാര്യം,പ്രതേകിച്ചു കാളിദാസനു മറുപടി പറയുക അല്പം സങ്കീര്‍ണ്ണമായി തോന്നി എന്നു പറയാതെ വയ്യ!

പിന്നെ, അപ്പോഴേക്കും,സമരം അതിന്റെ എല്ലാ സീമകളും ലംഘിച്ച് കൊലപാതകത്തില്‍ എത്തിയപ്പോള്‍, ആ പാതകത്തിന്റെ പങ്കു പറ്റുന്നവരുടെ പക്ഷത്ത് നില്‍ക്കുന്നതില്‍ മടി തോന്നി.

പാഠപുസ്തകം പിന്‍‌വലിക്കണം എന്ന നിലപാടില്‍ നിന്നും പിന്നോട്ടു പോയി എന്നല്ല അതിന്റെ അര്‍ഥം!പിന്നെ ഞാന്‍ ഒരു ജോ‍ലി മാറ്റത്തിന്റെ തിരക്കിലും ആണ്. ഇപ്പോഴാണെങ്കില്‍, മധുരം നഷ്റ്റപ്പെട്ട ബബിള്‍ഗം ചവുക്കുന്ന പോലെ തോന്നുന്നു.
എങ്കിലും, മതപരമായ ചില വിഷയങ്ങള്‍ക്ക് മറുപടി പറയാതെ വയ്യ. ഉടന്‍ പറയുന്നതായിരിക്കും.

kaalidaasan said...

ഒന്നാമത്തെ കാര്യം,പ്രതേകിച്ചു കാളിദാസനു മറുപടി പറയുക അല്പം സങ്കീര്ണ്ണരമായി തോന്നി എന്നു പറയാതെ വയ്യ!

ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ വളരെ ലളിതമാണ്.

പാഠപുസ്തകത്തേക്കുറിച്ച് പ്രധാനമായും മൂന്നു പരാതികളാണ്.

1. അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നു
2. കമ്യൂണിസം പ്രചരിപ്പിക്കുന്നു
3, നിരീശ്വരത്വം പ്രോത്സാഹിപ്പിക്കുന്നു.

ഇതു മൂന്നും വസ്തുതാപരമായി തെറ്റാണ്.

രണ്ടു കുട്ടികള്‍ ഒരു ജഡ്ജിയെ വെടിവച്ചു കൊല്ലുന്നത് പരാമര്‍ശിച്ചതാണ് അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നു എന്നു കുറ്റപ്പെടുത്തുന്നത്. ഞാന്‍ ഒരു വിഷയത്തെ കുറ്റപ്പെടുത്തുമ്പോള്‍ അതിനു സമാനമായ സംഭവങ്ങള്‍ ഞാന്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. അതാണ് വിവേകമുള്ളവരില്‍ നിന്നും സാധരണക്കാര്‍ പ്രതീക്ഷിക്കുന്നത്. പുരോഹിതര്‍ അക്രമത്തെ എതിര്‍ക്കുമ്പോള്‍ സമാനമായതൊന്നും അവര്‍ വിശ്വസിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുത്. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ് പെസഹായും കുരിശാരോഹണവും .


പെസഹ എന്നതു വളരെ നീചമായ ഒരു സം ഭവത്തിന്റെ ഓര്‍മ്മയാണ്. ഇസ്രായേല്‍ ജനതയെ ഈജിപ്റ്റിലെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ ദൈവം ചെയ്തു എന്നു പറയുന്ന ഒരു ക്രൂരതയുടെ ഓര്‍മ്മയാണത്. ഇസ്രായേല്‍ക്കാരെ അടിമകളാക്കിയത് ഈജിപ്റ്റിലെ രാഷ്ട്രീയ നേതാക്കളായിരുന്നു. അതിനു പ്രതികാരമായി ദൈവം എല്ലാ ഇജിപ്റ്റുകാരുടെയും ആദ്യജാതരെ വധിക്കുകയാണുണ്ടായത്. നീതിയുടെ ഏതു തുലാസില്‍ ഇട്ടു തൂക്കി നോക്കിയാലും ഈ പ്രവര്‍ത്തി ന്യായമാണെന്ന് ആരും പറയില്ല. ഈ അക്രമപ്രവര്‍ത്തിയെ 2000 വര്‍ ഷത്തോളം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പുരോഹിതര്‍, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒരു ബ്രിട്ടീഷുകാരനെ കൊന്ന പ്രവര്‍ത്തിയേക്കുറിച്ചു പരാമര്‍ശിക്കുന്നത് , അക്രമം പ്രോത്സാഹിപ്പിക്കലാണെന്നു പറയുമ്പോള്‍ , അവരുടെ മുഖം മൂടി അഴിഞ്ഞുവീഴുകയാണ്. അക്രമത്തെ മഹത്വ വല്‍ക്കരിക്കുക മാത്രമല്ല , ആരാധിക്കുക കൂടിയാണ്, പുരോഹിതര്‍ ചെയ്യുന്നത്.


കുരിശാരോഹണം ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലാണ്. അത് ക്ഷരാര്‍ത്ഥത്തില്‍ ഇഞ്ചിഞ്ചായി കൊല്ലലാണ്. പ്രവചനത്തിന്റെ പൂര്‍ത്തീകരണം എന്നു പറഞ്ഞാണ്, അതിനെ മഹത്വവല്‍ക്കരിക്കുന്നത്. ഇതു രണ്ടും മഹത്വവല്‍ ക്കരിക്കുന്ന , പുരോഹിതര്‍ക്ക്, മജിസ്റ്റ്റേറ്റിനെ കുട്ടികള്‍ വെടിവച്ചു കൊല്ലുന്നത്, പരാമര്‍ശിക്കുന്നത് എതിര്‍ക്കാനുള്ള അര്‍ ഹതയുണ്ടോ? ഏതു സ്വാന്ത്ര്യ സമരത്തിന്റെ ഭാഗമായും അധിനിവേശ ശക്തിയെ കൊല്ലുന്നതും തോല്‍പ്പിക്കുന്നതുമായ സംഭവങ്ങള്‍ ഉണ്ടാകും . അതു ഏതു രാജ്യസ്നേഹിയും അഭിമാനത്തോടേ ഓര്‍ക്കും . അതിനെ സങ്കുചിതമായ കഴ്ചപ്പാടോടെ നോക്കിക്കാണുമ്പോളാണ്, പ്രശ്നം . ആ മജിസ്റ്റ്റേറ്റിനെയും മറ്റ് ആയിരക്കണക്കിനു ബ്രിട്ടീഷുകാരെയും കൊന്നത്, അഭിമാനമായി നമ്മള്‍ കരുതുമ്പോള്‍ , സ്വാതന്ത്ര്യ സമരകാലത്ത് എണ്ണമറ്റ ഇന്‍ഡ്യക്കരെ കൊന്നത് , അഭിമാനമയി ബ്രിട്ടീഷുകരും കരുതുന്നു. ഈ വ്യത്യാസം ആളുകള്‍ വേലിയുടെ ഏതു ഭാഗത്തു നില്ക്കുന്നു എന്നതിലാണ്.


സ്വതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരെ കൊന്നത് മഹത്വവല്‍ക്കരിക്കാന് പാടില്ല എന്നു പറയുമ്പോള്‍ , പുരോഹിതരുടെ രാജ്യ സ്നേഹത്തിന്റെ മുഖം മൂടി കൂടി അഴിഞ്ഞു വീഴുന്നു.

സൂപ്പി മന്ത്രിയായിരുന്ന കാലത്ത് , ഒരു പാഠപുസ്തകത്തില്‍ സര്‍വരജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ വിലങ്ങുകള്‍ മാത്രം എന്ന വാചകം കുട്ടികളെ പഠിപ്പിച്ചു. ഇതിലും വ്യക്തമായ രീതിയില്‍ കമ്യൂണിസം പ്രചരിപ്പിക്കലൊന്നും ഇപ്പോഴത്തെ പാഠപുസ്തകത്തില്‍ ഇല്ല. അന്നു കാണാത്ത കമ്യൂണിസ പ്രചാരണം , ഇന്ന് പുരോഹിതര്‍ കാണുമ്പോള്‍ അതിനു പിന്നിലെ ഉദ്ദേശം സംശയാസ്പദമാണ്.

എല്ലാ മതങ്ങളില്‍നിന്നും ഉള്ള ദൈവവചനങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ , അതെങ്ങനെ നിരീശ്വരവാദത്തിനനുകൂലമായും , മത വിശ്വാസത്തിനെതിരായുമുള്ള പ്രചാരണമാകും ? മിശ്ര വിവാഹിതരായ മതാപിതാക്കള്‍ , കുട്ടിക്ക് മതമേ വേണ്ട എന്നല്ല പറഞ്ഞത്, മതം വേണം , പക്ഷെ അതു ഞങ്ങള്‍ കുട്ടിയില്‍ അടിച്ചേല്‍ പ്പിക്കുന്നില്ല. അവന്‍ സ്വന്തമായി തെരഞ്ഞെടുത്തോട്ടെ എന്നാണു പറയുന്നത്. അതെങ്ങനെ മത വിശ്വാസത്തിനെതിരായ നീക്കമാവും? വോട്ടെടുപ്പില്‍ ജനങ്ങള്‍ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയെയാണ്, തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരു സ്വാതന്ത്ര്യം കൊടുക്കുന്നത്, രാഷ്ട്രീയ പാര്‍ട്ടികള്‍ ക്കെതിരെ ഉള്ള നീക്കമായി വ്യാഖ്യാനിക്കണമെങ്കില്‍ , അസാമാന്യ തൊലിക്കട്ടി തന്നെ വേണം

കുഞ്ഞിപെണ്ണ് - Kunjipenne said...

ഇവിടെ പ്രധാനവിഷയം വിശ്വാസവും അവിശ്വാസവും തന്നെ.ജീവന് മതമില്ലാതെ വളരുന്നതില് ഞെട്ടലുണ്ടാകുന്നത് തീര്ച്ചയായും വിശ്വാസിക്ക് മാത്രമാണ്.ഞാന് കേട്ടിട്ടുള്ളതില് ഏറ്റവും മനോഹരമായ ഹെഡ്ഡിംഗ് "മതമില്ലാത്ത ജീവന്" മനുഷ്യനെന്ന വിവരക്കേടിനൊഴിച്ച്.
പത്ത് ദിവസം പട്ടിണികെടന്നാല് മരിച്ച് പോകുന്ന മനുഷ്യന് ,ദൈവം, ദൈവം എന്ന് പറയുന്നത് കൊണ്ട് മാത്രമാണ് ദൈവത്തിന് നിലനില്പുള്ളത്.ഞാനീപ്പറഞ്ഞത് ശരിക്കുള്കൊള്ളാതെ ഇപ്പം വരും ഒരോരുത്തര് ദൈവം , ദൈവംന്ന് പറഞ്ഞ് ...ജീവിച്ചിരിക്കുന്നിടത്തോളമുള്ള തമാശയല്ല്യോ മാഷെ ഇതൊക്കെ..
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.

swapnagruham said...
This comment has been removed by the author.
Anonymous said...

ഇതേ കുറിച്ച് ദാ ഇവിടെ മിശ്രവിവാഹിതരുടെ മക്കളെ കൊന്നുകളയണമോ? എന്ന് ഈപത്രത്തിൽ ഒരു കുറിപ്പ് ഞാൻ എഴുതിയിരുന്നു..ഒഴിവുപോലെ ഒന്ന് നോക്കിയാൽ നന്ന്, തിരക്കുള്ളതിനാൽ ഇതിനു കമന്റിടുവാൻ ഇപ്പോൾ സാധിക്കാത്തതിൽ ഖേദിക്കുന്നു.


ഞാനും ഒരു പഴയ “ബഹ്റൈൻ ബ്ലോഗ്ഗർ” ആണ്.

പാർപ്പിടം

സെറ്റിങ്ങ്സ് മാറ്റി കമന്റിടുന്നതിന്റെ കാഠിന്യം ഒന്നു കുറക്കാമോ?